മനുഷ്യജാലിക സെമിനാര്‍ തൃക്കരിപ്പൂരില്‍ നടത്തി

തൃക്കരിപ്പൂര്‍ : രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായി എസ്‌ കെ എസ്‌ എസ്‌ എഫ്‌ 26ന്‌ തൃക്കരിപ്പൂരില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ മുന്നോടിയായി ബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ സെമിനാര്‍ സംഘടിപ്പിച്ചു. നാഫിക്ക്‌ അസ്‌അദിയുടെ അധ്യക്ഷതയില്‍ താജുദ്ദീന്‍ ദാരിമി ഉദ്‌ഘാടനം ചെയ്യ്‌തു. ഉമര്‍ഹുദവി പൂളപ്പാടം വിഷയാവതരണം നടത്തി.
വിവിദ രാഷ്ട്രീയ നേതാക്കളായ മുസ്ലീംലീഗ്‌ ജില്ലാ സെക്രട്ടറി എ ജി സി ബഷീര്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ കെ കെ രാജേന്ദ്രന്‍, സി പി എം ലോക്കല്‍ സെക്രട്ടറി എം രാമചന്ദ്രന്‍, ബി ജെ പി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോഹരന്‍ കൂവാരത്ത്‌, ഇ വി ഗണേശന്‍ ബഷീര്‍ ഫൈസി മാണിയൂര്‍, അബ്‌ദുസത്താര്‍ ചന്തേര, സഈദ്‌ ദാരിമി എന്നിവര്‍ സംസാരിച്ചു. ഹാഷിം അരിയില്‍ മോഡറേറ്ററായിരുന്നു. ഇസ്‌മയില്‍ മാസ്റ്റര്‍ സ്വാഗതവും ഹാരിസ്‌ നന്ദിയും പറഞ്ഞു.