കണ്ണൂര്‍ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി ജനുവരി 26ന് തലശ്ശേരിയില്‍ വെച്ച് നടത്തുന്ന മനുഷ്യ ജാലികയുടെ പ്രചരണാര്‍ത്ഥം ജനുവരി 21ന് കണ്ണൂര്‍ ഇസ്‍ലാമിക് സെന്‍ററില്‍ വെച്ച് ജില്ലയിലെ ദര്‍സ് അറബിക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തല പ്രസംഗ മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വിഷയം : രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍.
മാഹിര്‍ പുളിയാട് അദ്ധ്യക്ഷത വഹിച്ചു. സത്താര്‍ കൂടാളി, മുനീര്‍ തോട്ടീക്കല്‍, റശീദ് മുണ്ടേരി, സഈദ് കെ.ടി., അലി എം.പി., നൌഫല്‍ ഇരിക്കൂര്‍, ശുഐബ് മാന്പ പ്രസംഗിച്ചു. ശഫീഖ് മാണിയൂര്‍ സ്വാഗതവും ശഫീഖ് പാലത്തുങ്കര നന്ദിയും പറഞ്ഞു.
- മുഹമ്മദ് ഹാരിസ് -