വാഴയൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റി ബൈക്ക് റാലി നടത്തി

വാഴയൂര്‍: എസ്.കെ.എസ്.എസ്.എഫ് വാഴയൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റി മനുഷ്യജാലികയുടെ ഭാഗമായി ബൈക്ക് റാലിയും വാഹന പ്രചാരണവും നടത്തി. വാഴയൂര്‍ അങ്ങാടിയില്‍ നടന്ന സമാപനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.എം. ഹിബ്ബത്തുള്ള ഉദ്ഘാടനം ചെയ്തു. റഊഫ് ബദ്‌രി അധ്യക്ഷത വഹിച്ചു. അബ്ദുസമദ് സ്വാഗതവും അബൂബക്കര്‍ ദാരിമി നന്ദിയും പറഞ്ഞു.

വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ വാഹിദ് ഹുദവി, യൂനുസ്, അഷ്‌റഫ് ദാരിമി എന്നിവര്‍ പ്രസംഗിച്ചു. ഹക്കീം, മന്‍സൂര്‍, സഹീദ്, നിയാസ് ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.