ദോഹ : എസ്.കെ.എസ്.എസ്.എഫ്. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ക്ക് ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ ദോഹ ജദീദിലെ ഇസ്‍ലാമിക് സെന്‍ററില്‍ സ്വീകരണം നല്‍കി. പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു. മൊയ്തീന്‍ കുട്ടി, മുഹമ്മദലി ഖാസിമി, ഇസ്‍മാഈല്‍ ഹുദവി തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി സകരിയ്യ മാണിയൂര്‍ നന്ദി പറഞ്ഞു.
- സകരിയ്യ മാണിയൂര്‍, സെക്രട്ടറി, ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ -