ദോഹ : വക്റ ഭവന്‍സ് പബ്ലിക് സ്കൂളില്‍ കേരള കള്‍ച്ചറല്‍ സെന്‍ററിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച മദ്റസ, അഡ്മിഷന്‍ സ്വീകരിച്ചുകൊണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.സി.സി. പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍, സ്കൂള്‍ വൈസ് ചെയര്‍മാന്‍ ആര്‍.ഒ. ഖാദര്‍, പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ജി. മനുലാല്‍, പി.എസ്.എച്ച്. തങ്ങള്‍, സൈനുദ്ധീന്‍ ഫൈസി, സകരിയ്യ മാണിയൂര്‍ പ്രസംഗിച്ചു. ഖുര്‍ആന്‍, ഹദീസ് ലേണിംഗ്, പേഴ്സണാലിറ്റി ഡവലപ്മെന്‍റ്, ആര്‍ട്സ് കള്‍ച്ചറല്‍ ആക്ടിവിറ്റീസ് തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള മതപഠന പാഠ്യ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ടീച്ചേഴ്സ് ട്രെയിനിംഗും മള്‍ട്ടി ലിംഗ്വല്‍ ഭാഷാ നൈപുണ്യവും നേടിയ അദ്ധ്യാപകര്‍ ക്ലാസിന് നേതൃത്വം നല്‍കും. ജനറല്‍ സെക്രട്ടറി കെ. സൈനുല്‍ ആബിദ് സ്വാഗതവും കെ.ബി.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. ഒന്ന് മുതല്‍ തുടര്‍ ക്ലാസ്സുകളിലേക്ക് അഡ്മിഷന്‍ നല്‍കുന്നതാണ്. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ 44357991, 77438650, 55509174 എന്നീ നന്പറുകളില്‍ ബന്ധപ്പെടുക.
- സകരിയ്യ മാണിയൂര്‍ -