ദിശ മെംബര്‍ഷിപ്‌ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്‌തു

മാഹിനാബാദ്‌: 2011ലേക്കുള്ള ദിശ മെംബര്‍ഷിപ്‌ ക്യാംപയിന്‍ സമസ്‌ത കേന്ദ്ര മുശാവറ അംഗം   യു.എം. അബ്ദുല്‍റഹ്മാന്‍ മൌലവി  സയ്യിദ്‌ ജൌഹാര്‍മൊഗ്രാല്‍പൂത്തൂരിനു നല്‍കി ഉദ്ഘാടനം ചെയ്‌തു. എംഐസി ദാറുല്‍ ഇര്‍ഷാദ്‌ അക്കാദമി പ്രിന്‍സിപ്പല്‍ അന്‍വര്‍ ഹുദവി മാവൂര്‍  അധ്യക്ഷത വഹിച്ചു. എംഐസി പ്രസിഡണ്ട്‌ ശൈഖുനാ  ത്വാഖ അഹമ്മദ്‌ മൌലവി അല്‍ അസ്ഹരി, എംഐസി അഡ്മിനിസ്ട്രേറ്റര്‍ ഷറഫുദ്ദീന്‍, എം.പി. മുഹമ്മദ്‌ ഫൈസി, ചെര്‍ക്കള അഹമ്മദ്‌ മുസല്യാര്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.