മനാമ : കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന റഹ്‍മാനീസ് അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ സംഗമം ഇന്ന് രാത്രി 9 മണിക്ക് ബഹ്റൈന്‍ സമസ്ത ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കും. റഹ്‍മാനിയ്യ അറബിക് കോളേജിന് പുറമെ സഹോദര സ്ഥാപനങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കോളേജ് കമ്മിറ്റി അംഗങ്ങളും നിര്‍ബന്ധമായും സംഗമത്തില്‍ പങ്കെടുക്കണമെന്നും പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ താഴെ നന്പറുകളില്‍ വിവരം അറിയിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍ നന്പറുകള്‍ : 39260905, 39062500, 39571842, 33842672.