ബദിയടുക്ക: 'രാഷ്ട്രരക്ഷയ്ക്ക് സൌഹൃദത്തിന്റെ കരുതല്‍' എന്ന
പ്രമേയത്തില്‍ എസ്കെഎസ്‌എസ്‌എഫ് റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന മനുഷ്യജാലികയുടെ പ്രചാരണ പ്രവര്‍ത്തനഭാഗമായി ശാഖാ തലങ്ങളില്‍ ജാലിക വിചാരം
തുടങ്ങി. യോഗത്തില്‍ മേഖലാ പ്രസിഡണ്ട് മുനീര്‍ ഫൈസി അധ്യക്ഷത വഹിച്ചു.
ഫളലു റഹ്മാന്‍ ദാരിമി, ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍,
ജില്ലാ ജനറല്‍സെക്രട്ടറി റഷീദ് ബെളിഞ്ചം , സംസ്ഥാന കൌണ്‍സിലര്‍ അലികുഞ്ഞി ദാരിമി,
ജില്ലാ ട്രഷറര്‍ ഹാരിസ് ദാരിമി, ഹാശിം ദാരിമി, ഹനീഫ് കുമ്പടാജെ,
അഷ്‌റഫ് അഷരി ഉറുമി, അബ്ദുല്‍ റസാഖ് അര്‍ഷാദി, കെ.എം.സിദ്ദിഖ് ബെളിഞ്ചം
എന്നിവര്‍ പ്രസംഗിച്ചു.