ദാറുല്‍ഹുദ ഇന്റര്‍ കോളീജിയറ്റ് ഫെസ്റ്റ് 28ന് തുടങ്ങും

തിരൂരങ്ങാടി : ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ വിദ്യാര്‍ഥികളുടെ കലാമത്സരമായ ദാറുല്‍ഹുദ ഇന്റര്‍ കൊളീജിയറ്റ് ഫെസ്റ്റ് 28ന് തുടങ്ങും. ഇരുപതോളം കലാലയങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്. 28ന് വൈകീട്ട് നാലുമണിക്ക് ഘോഷയാത്ര നടക്കും. ആറുമണിക്കാണ് ഉദ്ഘാടന സമ്മേളനം. 30ന് സമാപിക്കും.
ഉബൈദുല്ല റഹ് മാനി -