അരീക്കോട് : കിഴുപറമ്പ് ലിവാ ഉല്‍ ഹുദാ അറബിക് കോളേജിന്റെ ആഭിമുഖ്യത്തില്‍ ഫിബ്രവരി 20 മുതല്‍ 24 വരെ "ജഗ്‌നേമീലാദ് 2011" നടത്താന്‍ സംഘാടക സമിതി തീരുമാനിച്ചു. പരിപാടിയുടെ നടത്തിപ്പിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും എം.ടി. സത്താര്‍ കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം സലാം മൗലവി വാവൂര്‍ ഉദ്ഘാടനം ചെയ്തു. വൈ.സി. മൂസ മൗലവി, വൈ.പി. അബൂബക്കര്‍, കെ.കെ. അഹമ്മദ്കുട്ടി, കെ. മുഹമ്മദ്കുട്ടി, അബൂബക്കര്‍ മൗലവി വൈ.പി., എം.ടി. സത്താര്‍ എന്നിവര്‍ പ്രസംഗിച്ചു.