
ആദ്യദിവസത്തെ പ്രഭാഷണ വി.സി.ഡി മുഹമ്മദലി മുസ്‌ലിയാര്‍ പേരാമ്പ്രക്ക് നല്‍കി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്തു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഈവര്‍ഷത്തെ അഫ്ദലുല്‍ ഉലമ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ കടമേരി റഹ്മാനിയ്യ വിദ്യാര്‍ഥി അഹമ്മദ്‌കോയ കൊടുവള്ളിക്ക് റഹ്മാനീസ് അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സമ്മാനിച്ചു. സ്വാഗതസംഘം ട്രഷറര്‍ കെ.പി. കോയ സ്വാഗതവും സെയ്ത് ഇബ്രാഹിം കാരപ്പറമ്പ് നന്ദിയും പറഞ്ഞു. "ക്യാന്‍സര്‍ : രോഗമോ ശിക്ഷയോ?" എന്ന വിഷയത്തില്‍ നടക്കുന്ന ഇന്നത്തെ പ്രഭാഷണം എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ. പങ്കെടുക്കും.