കാപ്പാട്‌ കടപ്പുറത്ത്‌ മാസപ്പിറവി ദൃശ്യമായികോഴിക്കോട്‌: ഇനിയൊരു മാസം ആത്മീയനിര്‍വൃതിയുടെ നാളുകള്‍. കേരളത്തിനു പുറമെ ഗള്‍ഫ്‌ നാടുകളിലും ഇന്നുതന്നെയാണു റമദാന്‍ വ്രതാരംഭം. 
കാപ്പാട്‌ കടപ്പുറത്ത്‌ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്നു റമദാന്‍ വ്രതമാരംഭിക്കുമെന്ന്‌ ഖാസിമാരായ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ്‌ വി എം മൂസ മൌലവി, ജമാഅത്ത്‌ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ കടയ്ക്കല്‍ അബ്ദുല്‍ അസീസ്‌ മൌലവി, ടി കെ എം ബാവ മുസ്‌ല്യാര്‍, ത്വാഖ അഹമ്മദ്‌ മൌലവി തുടങ്ങിയവര്‍ അറിയിച്ചു.