സഹചാരി റിലീഫ് സെല്‍ : റമദാന്‍ കിറ്റ് വിതരണം ചെയ്യും

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സഹചാരി റിലീഫ് സെല്ലിന് കീഴിലെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട മഹല്ലുകളിലെ നി‍ര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി ഈ വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രഥമഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ പെട്ട നൂറാംതോട് മഹല്ലിലെ 81 കുടുംബങ്ങള്‍ക്കാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം റമളാന്‍ ആദ്യത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വ്വഹിക്കും. നടപ്പു സാന്പത്തിക വര്‍ഷത്തില്‍ വീട് നിര്‍മ്മാണം, വിവാഹ സഹായം, ചികിത്സ സഹായം, വിദ്യാര്‍ത്ഥികളെ ദത്തെടുക്കല്‍ എന്നീ ഇനങ്ങളിലായി ആറ് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി മൂന്നൂറ് രൂപ (678300) അനുവദിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.