സമസ്ത കേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍

കണ്ണൂര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ ജില്ലാ പ്രസിഡന്റായി മാണിയൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസിയേയും ജനറല്‍ സെക്രട്ടറിയായി അബ്ദുസ്സമദ് മുട്ടത്തെയും തിരഞ്ഞെടുത്തു. കണ്ണൂര്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ ജം ഇയ്യത്തുല്‍ മുഅല്ലിം സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി എം.അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ കൊടക് അധ്യക്ഷനായി.

മറ്റ് ഭാരവാഹികള്‍: കുഞ്ഞാലി ബാഖവി മട്ടന്നൂര്‍(ട്രഷ), സി.കെ.മുഹമ്മദ്മുസ്ല്യാര്‍ തളിപ്പറമ്പ്, സകരിയ്യാ ബാഖവി ഇരിട്ടി(വൈസ് പ്രസി), കെ.സി.അബ്ദുള്‍ ഷുക്കൂര്‍ ഫൈസി തളിപ്പറമ്പ്, അബ്ദുല്ലത്തീഫ് ഇടവച്ചാല്‍ (സെക്ര).