SKSSF കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ കാമ്പയിന്‍ ശനിയാഴ്‌ച ആരംഭിക്കും

കാസര്‍കോട്‌: എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്ക്‌ പരീക്ഷക്ക്‌ മുമ്പ്‌ ആവശ്യമായ മാര്‍ഗ്ഗ ദര്‍ശനവും പരീക്ഷാ തയ്യാറെടുപ്പിനാവശ്യമായ പരിശീലനവും ലഭ്യമാക്കുന്നതിനായി പരീക്ഷയെ വരവേല്‍ക്കാം എന്ന പേരില്‍ ജനുവരി ഒന്ന്‌ മുതല്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ കാമ്പയിന്‍ ആചരിക്കുകയാണ്‌. ജില്ലാതല ഉദ്‌ഘാടനം ജനുവരി അഞ്ചിന്‌ നെല്ലിക്കട്ട പി.ബി.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. ബഷീര്‍ ദാരിമി തളങ്കര, സയ്യിദ്‌ ഹാദി തങ്ങള്‍, ഹാരിസ്‌ ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ്‌ നിസാമി, സുഹൈര്‍ അസ്‌ഹരി, എം.എ. ഖലീല്‍, ഹാഷിം ദാരിമിദേലമ്പാടി, മുഹമ്മദ്‌ ഫൈസി മഞ്ചേശ്വരം, ഹബീബ്‌ ദാരിമി, മൊയ്‌തീന്‍കുഞ്ഞി ചെര്‍ക്കള, സത്താര്‍ ചന്തേര, അഷ്‌റഫ്‌ അസ്‌ഹരി,ഹനീഫ്‌ കുമ്പഡാജെ സംബന്ധിച്ചു.