മലപ്പുറം: ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി സില്‍വര്‍
ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ദാറുല്‍ഹുദാ ഇന്റര്‍ കോളേജിയറ്റ്
ഫെസ്റ്റ് സിബാഖ്-11 ന്റെ ഭാഗമായി വിദ്യാര്‍ത്ഥി യൂണിയന് അല്‍ഹുദാ
സ്റ്റുഡന്റ്സ് അസോസിയേഷന് (അസാസ്) നടത്തിയ ഫ്ളാഗ് റിലേക്ക് ഉജ്വല
സമാപനം. സമാപന സംഗമത്തില്‍ ഫ്ളാഗ് റിലേ സ്ക്വാഡ് കാപ്റ്റന്‍ ഷക്കീല്‍
അഹ്മദില് നിന്നും ദാറുല്‍ ഹുദാ പ്രൊഫ. ചാന്‍സലറും സമസ്ത കേരള
ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്ലിയാര് പതാകയേറ്റു വാങ്ങി.
സിബാഖിന്റെ പ്രചാരണാര്‍ത്ഥം 2010 ഡിസംബര്‍ 22ന് തിരുവനന്തപുരത്ത്
നിന്നും പ്രയാണമാരംഭിച്ച ഫ്ളാഗ് റിലേ കേരളത്തിലെ വിവിധ ജില്ലകളിലെ
ദാറുല്‍ ഹുദാ യു.ജി കോളേജുകളില്‍ പര്യടനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച
ദാറുല്‍ ഹുദാ കാമ്പസില്‍ എത്തി. വിവിധ സഹ സ്ഥാപനങ്ങളില്‍ ഉജ്വല
സ്വീകരണമാണ് ഫ്ളാഗ് റിലേക്ക് ലഭിച്ചത്.
സമാപന ചടങ്ങില്‍ ഇന്റര്‍കോളേജിയറ്റ് ഫെസ്റ്റ് ചെയര്മാന് കെ.സി.
മുഹമ്മദ് ബാഖവി, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഇബ്രാഹീം ഫൈസി,
മുനീര്‍.കെ എന്നിവര്‍ സംബന്ധിച്ചു. റാഷിദ് പറപ്പൂര് സ്വാഗതവും, അസ്ലം
ഇരിങ്ങാട്ടിരി നന്ദിയും പറഞ്ഞു.