സമസ്‌ത ബഹ്‌റൈന്‍ ഈദ്‌മുലാഖാത്‌ സംഘടിപ്പിച്ചു

മനാമ: സമസ്‌തകേരളസുന്നീജമാഅത്ത്‌ ബഹ്‌റൈന്‍ ഈദ്‌സുദിനത്തില്‍ നമസ്‌കാരശേഷം മനാമ മദ്‌റസയില്‍വെച്ച്‌സ്‌നേഹ സംഗമംസംഘടിപ്പിച്ചു. പ്രശസ്‌ത കാഥികന്‍ കെ.എന്‍.എസ്‌ മൌലവിവിശിഷ്ടാധിഥിയായിരുന്ന ചടങ്ങില്‍സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റ്‌സയ്യിദ്‌ ഫക്‌റുദ്ധീന്‍ തങ്ങള്‍ ഈദ്‌സന്ദേശ പ്രഭാഷണം നടത്തി. കുന്നോത്ത്‌കുഞ്ഞബ്ദുള്ളഹാജി, തേവലക്കര ബാദുഷ, എന്നിവര്‍ആശംസകള്‍അര്‍പ്പിച്ചു. ഓ.വി അഫ്‌നാന്‍, മുഹമ്മദ്‌ നബീല്‍, യാസിര്‍വേളം, കാസിംറഹ്‌മാനി, സൈദ്‌വയനാട്‌, ജമാല്‍വടകരഎന്നിവരുടെ ഗാനാലാപനം സദസ്സിനെ ആനന്ദം കൊള്ളിച്ചു. ഉമറുല്‍ ഫാറൂഖ്‌ഹുദവി, മൂസമൌലവിവണ്ടൂര്‍, മുഹമ്മദലി ടി, കളത്തില്‍മുസ്‌തഫ, ഷറഫുദ്ധീന്‍ മാരായമംഗലംതുടങ്ങിയ നേതാക്കള്‍ചടങ്ങില്‍സംബന്ധിച്ചു. ഷഹീര്‍ കാട്ടാമ്പള്ളി സ്വാഗതവുംഎസ്‌.എംഅബ്ദുല്‍വാഹിദ്‌ നന്ദിയും പറഞ്ഞു.- Samastha Bahrain