കാപ്പാട് ഐനുല്‍ ഹുദാ ഹജ്ജ് ക്ലാസ്സ് ഇന്നാരംഭിക്കും

കാപ്പാട് : ഐനുല്‍ ഹുദാ ഓര്‍ഫനേജ് കമ്മറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ഹജ്ജ് പഠന ക്ലാസ്സ് ഇന്നും നാളെയുമായി (12,13) കാപ്പാട് അല്‍ ഹുദാ കാമ്പസില്‍ നടക്കും. ക്ലാസ്സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ഒമ്പതര മണിക്ക് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ക്ലാസ്സിന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ കെ.എം. അബ്ദുല്‍ ലത്തീഫ് നദ്‌വി നേതൃത്വം നല്‍കും. പി.കെ.കെ. ബാവ, എം. അഹമദ് കോയ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ നടത്തപ്പെടുന്ന ക്ലാസ്സില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുന്നതാണ്. കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയില്‍ തിരുവങ്ങൂര്‍ ഇറങ്ങുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 0496 2686650, 9497 651196.
- ainul huda kappad