ഹജ്ജ് യാത്രയയപ്പ് നല്‍കി

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക് സെന്റര്‍ സിറ്റി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജിനു പോകുന്ന കേന്ദ്ര സെക്രട്ടറി ഇഖ്ബാല്‍ മാവിലാടത്തിനു ഹജ്ജ് യാത്രയയപ്പുംസംഘടിപ്പിച്ചു. സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം അശ്രഫ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ഉണ്ണീന്‍ കുട്ടി ദാരിമി ഉല്‍ഘാടനം ചെയ്തു. സമീര്‍ ചെട്ടിപ്പടി, അബ്ദുല്‍ ശുക്കൂര്‍ എടയാറ്റൂര്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇഖ്ബാല്‍ മാവിലാടം മറുപടി പ്രസംഗം നടത്തി. അയൂബ് പുതുപ്പറംബ് സ്വാഗതവുംസാദിഖ് നന്ദിയും ആശംസിച്ചു.
- Abdul Razak