കാഞ്ഞങ്ങാട് : മാണിമൂല ഖിളര്‍ ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ സ്ഥാപിക്കുന്ന സെന്ററിന്റെ ശിലാസ്ഥാപനവും പ്രാര്‍ത്ഥനാ സദസ്സ് ഉദ്ഘാടനവും കീഴൂര്‍-മംഗലാപുരം ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി നിര്‍വ്വഹിച്ചു.  സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ പ്രാര്‍ത്ഥനയും മുഖ്യപ്രഭാഷണവും നടത്തി. 
സയ്യിദ് ഖമറുദ്ദീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല സ്വാഗതം പറഞ്ഞു. താജുദ്ദീന്‍ ദാരിമി, കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട്, മുഹമ്മദ് കുട്ടി മാസ്റ്റര്‍ പടുപ്പ്, സെക്രട്ടറി ഹമീദ് കുണിയ, ഇബ്രാഹീം ഹാജി കാഞ്ഞങ്ങാട്, എസ്.വൈ.എസ്. ഉദുമ മണ്ഡലം, സെക്രട്ടറി ലത്തീഫ് പടുപ്പ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അബ്ദുല്‍ ഖാദര്‍ ഹാജി മാണിമൂല, മാണിമൂല ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ കോയിത്തോട്, അയ്യൂബ്. കെ.എം, പാലാര്‍ അബ്ദുല്ല, അബ്ബാസ് കല്ലടക്കുറ്റി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. 
- HAMEED KUNIYA Vadakkupuram
 

