അബൂദാബി സുന്നി സെന്റര്‍ സംഗമവും മുത്തുക്കോയതങ്ങള്‍ അനുസ്മരണവും നാളെ (ബുധന്‍)

കോഴിക്കോട് : പതിറ്റാണ്ടുകളായി മത സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിധ്യമായ അബൂദാബി സുന്നി സെന്ററിന്റെ പ്രവര്‍ത്തക സംഗമവും കഴിഞ്ഞ ദിവസം നിര്യാതനായ സുന്നി സെന്റര്‍ മുന്‍ പ്രസിഡന്റ് പയ്യനാട് മുത്തുക്കോയ തങ്ങള്‍ അനുസ്മരണവും നാളെ (ബുധന്‍) രാമപുരം അന്‍വാറുല്‍ ഹുദ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ നടക്കും. പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, എം ടി അബ്ദുല്ല മുസ്ലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈസി തുടങ്ങിയവര്‍ പ്രസംഗിക്കും. നാട്ടിലുള്ള സെന്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് കാളാവ് സൈതലവി മുസ്ലിയാര്‍, ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍ എന്നിവര്‍ അറിയിച്ചു. 
- SKSSF STATE COMMITTEE