അന്നഹ്ദ വെബ്‌സൈറ്റ് ലോഞ്ചിംഗ് ഇന്ന്

മലപ്പുറം : പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജില്‍ നിന്നും പുറത്തിറങ്ങുന്ന അന്നഹ്ദ അറബിക് മാഗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.annahda.in ന്റെ ലോഞ്ചിംഗ് ഇന്ന് (ശനി) രാവിലെ പത്തു മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ വെച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു. 
മാഗസിന്‍ പ്രസിദ്ധീകരിക്കുന്ന സബീലുല്‍ ഹിദായ കോളേജ് വെബ്‌സൈറ്റ് www.sabeelulhidaya.info ലോഞ്ചിംഗ് വ്യവസായ വകുപ്പുമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ ഭാരതീയര്‍ക്ക് മാഗസിന്‍ സമിതി നല്‍കുന്ന അന്നഹ്ദ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് കേരള യൂണിവേഴ്‌സിറ്റി അറബിക്  വിഭാഗം മുന്‍ മേധാവി ഡോ. എ. നിസാറുദ്ദീന് മന്ത്രി നല്‍കും.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്റ്റിന്റെ തുഹ്ഫതുല്‍ മുജാഹിദീന്‍ പതിപ്പ് കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് പരിചയപ്പെടുത്തും. അന്നഹ്ദ അന്താരാഷ്ട്ര അറബിക് സെമിനാര്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബശീര്‍ എം.പി. മുഖ്യാതിഥിയായിരിക്കും. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍, യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ഡോ. എ.ബി മൊയ്തീന്‍ കുട്ടി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഡോ. ജാബിര്‍ കെ.ടി, ഡോ. അബ്ബാസ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 
- Mails Darul Huda