സമസ്ത ബഹ്റൈന്‍ മദ്‌റസകളില്‍ പ്രവേശനോത്‌സവം ഇന്ന് (04/08/14)

മനാമ കേന്ദ്ര മദ്രസ്സയിൽ ഇന്ന് പ്രാർത്ഥനാ സംഗമം 
ബഹ്‌റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന് കീഴില്‍ നടത്തപ്പെടുന്ന ബഹ്‌റൈനിലെ 8 മദ്‌റസകള്‍ റമളാന്‍ അവധിക്ക് ശേഷം ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്നു. മനാമ ഗോള്‍ഡ് സിറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ കേന്ദ്രമദ്‌റസക്ക് (ഫോണ്‍:33157219) പുറമേ റഫ (ഡല്‍മന്‍ ബേക്കറിക്ക് സമീപം: ഫോണ്‍: 33767471), ഗുദൈബിയ (പാലസ് മസ്ജിദിനു സമീപം: ഫോണ്‍: 39234072), മുഹര്‍റഖ് (സൂഖ് ശൈഖ് ഹമദ് മസ്ജിദിനു സമീപം: ഫോണ്‍: 33007296), ഹൂറ (സൈനല്‍ മാര്‍ട്ടിന് സമീപം:ഫോണ്‍: 33860509), ഹിദ്ദ് (നാഷണല്‍ ബാങ്കിന് സമീപം: ഫോണ്‍: 33529670), ജിദാലി (അബൂസ്വലാഹ് കഫ്തീരിയക്ക് സമീപം: ഫോണ്‍: 33486275), ഹമദ് ടൗണ്‍ (സൂഖ് വാഖഫ്:  ഫോണ്‍:33206456) എന്നീ ഏരിയകളിലാണ് മറ്റു മദ്‌റസകള്‍ നടന്ന് വരുന്നത്.
പുതിയ അധ്യായന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് ഇന്ന് മുതല്‍ ആരംഭിക്കും. 1-ാം ക്ലാസിലേക്ക് 5 വയസ്സ് തികഞ്ഞ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ. മനാമ കേന്ദ്ര മദ്‌റസയില്‍ പ്രവേശനോത്‌സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന സംഗമത്തിന്റെ ഉദ്ഘാടന കര്‍മം സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വഹിക്കും. കഴിഞ്ഞ ദിവസം നിര്യാതനായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ശൈഖുനാ ഒ.കെ അര്‍മിയാഅ് ഉസ്താദിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. 
- Samastha Bahrain