സമസ്ത മദ്റസ മുഫത്തിശുമാർക്കുള്ള ത്രിദിന പരിശീലന പരിപാടി ഇന്നു മുതൽ ചേളാരിയില്‍

മലപ്പുറം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഇന്‍സ്‌പെക്ടറുടെ (മുഫത്തിശ്) വാര്‍ഷിക പരിശീലന പരിപാടി ഈ മാസം ഒന്‍പതു മുതല്‍ പതിനൊന്നു വരെ ചേളാരിയില്‍ നടക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണ വിദഗ്ധരായ ആറുപേരും അധ്യാപകപരിശീലകരായ അഞ്ചുപേരും 91 ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് ഓര്‍ഗനൈസര്‍മാരും പങ്കെടുക്കും.  
 പരിഷ്‌കരിച്ച കരിക്കുലം, പുതിയ പാഠപുസ്തകം, മദ്‌റസാ ഭരണം, റിക്കാര്‍ഡുകള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയക്രമത്തിലാണ് പരിശീലനം. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, പിണങ്ങോട് അബൂബക്കര്‍, കെ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അധികരിച്ച് ക്ലാസ് നയിക്കും.(സുപ്രഭാതം).