കാപ്പാട് ഐനുല്‍ ഹുദാ ഓര്‍ഫനേജ് കമ്മറ്റി ഹജ്ജ് ക്ലാസ് 12, 13 തിയ്യതികളില്‍

കാപ്പാട് : ഐനുല്‍ ഹുദാ ഓര്‍ഫനേജ് കമ്മറ്റി വര്‍ഷം തോറും നടത്തിവരാറുള്ള ഹജ്ജ് പഠന ക്ലാസ് ഈ വരുന്ന ആഗസ്റ്റ് 12, 13 (ചൊവ്വ, ബുധന്‍) തിയ്യതികളില്‍ കാപ്പാട് അല്‍ ഹുദാ കാമ്പസില്‍ നടത്താന്‍ തീരുമാനിച്ചു. ക്ലാസിന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ഉസ്താദ് കെ എം അബ്ദുല്ലത്ത്വീഫ് നദ്‌വി നേതൃത്വം നല്‍കുമെന്നും ക്ലാസുകള്‍ കൃത്യം 9.30 ന് ആരംഭിക്കുമെന്നും ജനറല്‍ സെക്രട്ടറി പി കെ കെ ബാവ അറിയിച്ചു.
- ainul huda kappad