സുപ്രഭാതം ഒരുങ്ങി. പ്രിന്റ്‌ എഡിഷന്‍ ഉദ്‌ഘാടനം തിങ്കളാഴ്‌ച; രണ്ടു ജില്ലകളില്‍ ട്രയല്‍ കോപ്പി വിതരണം വെള്ളിയാഴ്ച

കോഴിക്കോട്‌: സുപ്രഭാതം ദിനപത്രം പ്രിന്റ്‌ എഡിഷന്റെ ഉദ്‌ഘാടനത്തിനു മുന്നോടിയായി കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ നാളെ(വെള്ളി) കാലത്ത്‌ പത്രം വിതരണം ചെയ്യുന്നു. കൂടുതല്‍ വരിക്കാരുള്ള ഈ ജില്ലകളിൽ  പത്രമത്തിക്കുന്നതിന്റെ പ്രായോഗികത പരീക്ഷിക്കാന്‍ കൂടിയാണിത്‌. 
അടുത്ത മാസം (സെപ്‌തംബര്‍) ഒന്നു മുതലാണ്‌ കേരളത്തിലുടനീളം പത്രം വിതരണം ആരംഭിക്കുന്നത്‌. ഇതിന്റെ ഭാഗമായി സെപ്‌തംബര്‍ 1ന്‌ തിങ്കളാഴ്‌ച കാലത്ത്‌ 10 മണിക്ക്‌ കോഴിക്കോട്‌ ബീച്ചിലെ മറൈന്‍ ഗ്രൌണ്ടില്‍ പ്രത്യേക ഉദ്‌ഘാടന ചടങ്ങ്‌ നടക്കും. 
ചടങ്ങില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. മത രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങിന്റെ തല്‍സമയ സംപ്രേഷണം കേരള ഇസ്‌ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടക്കും. സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ ഇതു സംബന്ധിച്ച പ്രചരണങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്‌.