എസ്.കെ.എസ്.ബി.വി മതവിദ്യാഭ്യാസ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഇന്ന്

മേലാറ്റൂര്‍: എസ്.കെ.എസ്.ബി.വി. സംസ്ഥാന വ്യാപകമായി നടത്തിവരുന്ന മതവിദ്യാഭ്യാസ കാമ്പയിനിന്റെ മലപ്പുറം ഈസ്റ്റ് ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ഏഴു മണിക്ക് എടയാറ്റൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടക്കും. സമസ്ത ജില്ലാ വാര്‍ക്കിങ് സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി ഉദ്ഘാടനം ചെയ്യും.
മതവിദ്യാഭ്യാസത്തിന് പ്രാധാന്യം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ മതബോധത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് 'മതം പഠിക്കൂ തമസ്സകറ്റൂ' എന്ന പ്രമേയവുമായി എസ്.കെ.എസ്.ബി.വി. കാമ്പയിന്‍ ആചരിക്കുന്നത്.
വി. ഇഖ്ബാല്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും.
അബ്ദുകുട്ടി മുസ്‌ലിയാര്‍, ഉസ്മാന്‍ അന്‍വരി, വി. ത്വയ്യിബ് മാസ്റ്റര്‍, എ.പി. അബ്ദുസ്സലാം ഫൈസി, എസ്.ബി.വി. ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ ഒളവട്ടൂര്‍, ട്രഷറര്‍ ജുനൈദ് പ്രസംഗിക്കും.