സമസ്ത 'സേ' പരീക്ഷ 1471 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2014 ജൂണ്‍ 30, ജുലൈ 1 തിയ്യതികളില്‍ നടത്തിയ 5, 7, 10, +2 ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ പരാജയപ്പെടുകയോ, ആബ്‌സെന്റാവുകയോ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള 'സേ' പരീക്ഷ 2014 ഓഗസ്റ്റ് 17 ന് ഞായറാഴ്ച പകല്‍ 11 മണിക്ക് 119 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും.
പരീക്ഷാ നടത്തിപ്പിന് എല്ലാവിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷിച്ചവര്‍ക്ക് അറിയിപ്പുകള്‍ തപാല്‍ മുഖേനെ അയച്ചിട്ടുണ്ട്. പൊതുപരീക്ഷാ ഡിവിഷന്‍ കേന്ദ്രത്തിലാണ് എത്തിച്ചേരേണ്ടത്. കേരളത്തിന് പുറത്ത് ഭക്ഷിണകന്നഡയില്‍ 6 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 5-ാം തരത്തില്‍ 360 കുട്ടികളും, 7-ാം തരത്തില്‍ 948 കുട്ടികളും, 10-ാം തരത്തില്‍ 149 കുട്ടികളും, +2വില്‍ 14 കുട്ടികളും പരീക്ഷയെ നേരിടും. വിവിധ കേന്ദ്രങ്ങളിലേക്ക് നിശ്ചയിക്കപ്പെട്ട 119 എക്‌സാമിനര്‍മാര്‍ പരീക്ഷാ സാമഗ്രികളുമായി അതാത് സെന്ററുകളിലെത്തി പരീക്ഷാ മേല്‍നോട്ടം വഹിക്കും. പരീക്ഷാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ക്കൊപ്പം കൃത്യസമയത്ത് പൊതുപരീക്ഷാ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരാനും, മാനേജിംഗ് കമ്മിറ്റികള്‍ എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുവാനും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari