പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ക്കും റാജിഹ് അലി ശിഹാബ് തങ്ങള്‍ക്കും ബഹ്‌റൈന്‍ SKSSF സ്വീകരണം ഇന്ന് കര്‍ണാടകക്ലബ്ബില്‍

ബഹ്‌റൈന്‍ : ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനില്‍ എത്തുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫിന്റെ കേരള സ്റ്റേറ്റ് പ്രസിഡന്റും സമസ്തയുടെ പ്രമുഖ നേതാവുമായ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ക്കും അദ്ദേഹത്തിന്റെ മകന്‍ വയനാട് ശംസുല്‍ഉലമാ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി ഹാഫിള് സയ്യിദ് റാജിഹ് അലി ഷിഹാബ് തങ്ങള്‍ക്കും സമസ്ത കേരള സുന്നീ ജമാഅത്തിന്റെ സഹകരണത്തോടെ SKSSF ബഹ്‌റൈന്‍ ഇന്ന് രാത്രി 8.30ന് കര്‍ണ്ണാടകക്ലബ്ബില്‍ സ്വീകരണ മേര്‍പ്പെടുത്തുന്നു. അതോടനുബന്ധിച്ച് പ്രാര്‍ത്ഥനാ സദസ്സും ഉണ്ടായിരിക്കും. അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസമേകാന്‍ SKSSF സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന 'സഹചാരി' റിലീഫ് ഫണ്ടിലേക്കുള്ള ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെ വിഹിതം ഏല്‍പ്പിക്കലും കുറഞ്ഞ മാസങ്ങള്‍ കൊണ്ട് ഖുര്‍ആന്‍ മനപ്പാഠമാക്കിയ സയ്യിദ് അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ക്ക് സമസ്ത കേരള സുന്നീ ജമാഅത്ത്, ബഹ്‌റൈന്‍ നല്‍കുന്ന ഉപഹാരസമര്‍പ്പണവും പരിപാടിയില്‍ വെച്ച് നടക്കും. SKSSF ബഹ്‌റൈന്‍ പ്രസിഡന്റ് ഹംസ അന്‍വരി മോളൂരിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
- Samastha Bahrain