ഏകദിന കാമ്പയിന്‍ സംഘടിപ്പിച്ചു

തൃക്കരിപ്പൂര്‍ : മെട്ടമ്മല്‍ നജാത്തുസ്വിബിയാന്‍ മദ്‌റസ  മാനേജ്‌മെന്റ് കമ്മിറ്റിയുടേയും സമസ്ത കേരള സുന്നി ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തില്‍ 'മതം പഠിക്കൂ തമസ്സകറ്റൂ' എന്ന പ്രമേയത്തില്‍  ഏകദിന കാമ്പയിന്‍ സംഘടിപ്പിച്ചു. നവാഗതര്‍ക്ക്  ആദ്യാക്ഷരം കുറിച്ച് കൊണ്ട് പാണക്കാട് സയ്യിദ് ശഫീഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. മെട്ടമ്മല്‍ യൂണിറ്റും ഇഹ്‌സാന്‍ ചാരിറ്റബിള്‍ ഫോറവും സ്‌പോണ്‍സര്‍ ചെയ്ത പഠനോപകരണങ്ങള്‍ ജമാഅത്ത് പ്രസിഡെന്റ് സി.അബ്ദുള്‍ അസീസ് ഹാജി സെക്രട്ടറി എം.ടി.പി മുസ് തഫ എന്നിവര്‍ വിതരണം ചെയ്തു. മദ്‌റസ കണ്‍വീ നര്‍  എന്‍.കുഞ്ഞി മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. എന്‍ മുഹമ്മദ് കുഞ്ഞി സാഹിബ് സി.ഇബ് റാഹീം സാഹിബ്,കെ.അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.സദര്‍ മുഅല്ലിം ഹാരിസ് ഹസനി മെട്ടമ്മല്‍ സ്വാഗതവും ഹാശിം ഹുദവി നന്ദിയും പറഞ്ഞു.
- HARIS AL HASANI Ac