സംസ്ഥാന ഹജ്ജ് കമ്മിറ്റി രണ്ടാം ഘട്ട ഹജ്ജ് ക്ലാസുകള്‍ 13 മുതല്‍

കാസര്‍കോട്: ജില്ലയില്‍ നിന്ന് ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരെഞ്ഞെടുക്കപ്പെട്ട ഹജ്ജാജിമാര്‍ക്കുള്ള രണ്ടാം ഘട്ട ക്ലാസുകള്‍ 13 മുതല്‍ ആരംഭിക്കും. വിവിധ മേഖലകളിലുള്ളവര്‍ക്ക് വിവിധ കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍ നടക്കുക.
കാഞ്ഞങ്ങാട്, ഉദുമ, നീലേശ്വരം മേഖലകളിലെ ഹജ്ജാജിമാര്‍ക്ക് കാഞ്ഞങ്ങാട് യതീംഖാന ഹാളില്‍ നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ ക്ലാസ് നടക്കും. കാസര്‍കോട് മേഖലയിലുള്ളവര്‍ക്ക് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസയില്‍ 14ന് രാവിലെ 9.30ന് തുടങ്ങും. മഞ്ചേശ്വരം മണ്ഡലത്തിലെ ക്ലാസ് 14ന് ഉച്ചക്ക് 2 മണിക്ക് ബന്തിയോട് ബദ്‌രിയ്യ ജുമാമസ്ജിദ് ഹാളിലും തൃക്കരിപ്പൂര്‍ മേഖലയിലുള്ളവര്‍ക്ക് 16ന് ഉച്ചയ്ക്ക് 1.30ന് തൃക്കരിപ്പൂര്‍ വടക്കെ കൊവ്വല്‍ മദ്രസാ ഹാളിലും നടക്കും.
ക്ലാസുകളില്‍ ഹജ്ജ് ഗൈഡ്, ഹാറ്റ് കാര്‍ഡ്, ബഗേജ് സ്റ്റിക്കര്‍ എന്നിവ വിതരണം ചെയ്യും. ഹജ്ജാജിമാര്‍ ക്ലാസുകള്‍ നടക്കുന്ന ദിവസം കൃത്യസമയത്ത് എത്തണമെന്ന് കാസര്‍കോട് ജില്ലാ ഹജ്ജ് ട്രെയ്‌നര്‍ പറഞ്ഞു.
ബന്ധപ്പടാവുന്ന നമ്പര്‍ താഴെ കൊടുക്കുന്നു.
കാസര്‍കോട് മേഖലയിലുള്ളവര്‍-9446111188, 9447731334, 9633644663
മഞ്ചേശ്വരം മേഖലയിലുള്ളവര്‍-9446411353
കാഞ്ഞങ്ങാട് മേഖലയിലുള്ളവര്‍-9846688088,9605035135
തൃക്കരിപ്പൂര്‍ മേഖലയിലുള്ളവര്‍-9447450102 (അവ.സുപ്രഭാതം)