സംസ്ഥാന ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ഏഴിന്‌ മുംബൈയില്‍

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടകരെ സഹായിക്കുന്നതിനുള്ള ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ഏഴിന് മുംബൈയില്‍ നടക്കും. കേരളത്തില്‍നിന്നും 28 വളണ്ടിയര്‍മാരാണുള്ളത്.
തീര്‍ഥാടകരെ യാത്രയിലും കര്‍മങ്ങളിലും സഹായിക്കാനാണ് വളണ്ടിയര്‍മാരെ നിയോഗിക്കുന്നത്. 300 പേര്‍ക്ക് ഒരാള്‍ എന്ന അനുപാതത്തിലാണ് വളണ്ടിയര്‍മാരുള്ളത്. ഹജ്ജ് നിര്‍വഹണ വേളയില്‍ ഇവര്‍ തീര്‍ഥാടകരോടൊപ്പമുണ്ടാകും.