വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പ്രബുദ്ധതയുള്ള സമൂഹം : കെ.പി. മോഹനന്‍

കണ്ണൂര്‍ : വിദ്യാഭ്യാസത്തിന്റെ ഉദാത്തമായ ലക്ഷ്യം പ്രബുദ്ധമായ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പാണെന്നും അത്തരം സമൂഹത്തില്‍ മാത്രമേ സാമൂഹ്യ നവോത്ഥാനം സാദ്ധ്യമാവൂ എന്നും മന്ത്രി കെ.പി. മോഹനന്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്. കണ്ണൂര്‍ ജില്ലാ ട്രെന്റ് അക്കാദമിക് അസംബ്ലി തലശ്ശേരി ശാസി മഹല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുസ്സലാം ദാരിമി കിണവക്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.വി. സൈനുദ്ദീന്‍ മൌയ്തു ഹാജി പാലത്തായി, കുഞ്ഞുഹാജി ആശംസകളര്‍പ്പിച്ചു. സിറാജ് പറമ്പത്ത് ക്ലാസ്സെടുത്തു. അബുബക്കര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
രണ്ടാം സെഷനില്‍ അബ്ദുല്ലത്തീഫ് പന്നിയൂര്‍ അധ്യക്ഷത വഹിച്ചു. റിയാസ് നരിക്കുനി, ബശീര്‍ അസ്അദി എന്നിവര്‍ ക്ലാസ്സെടുത്തു. ജുനൈദ് ചാലാട്, നൌശാദ് ഇരിക്കൂര്‍, മഅ്റൂഫ് മട്ടന്നൂര്‍, അബൂബക്കര്‍ യമാനി, സുറൂര്‍ പാപ്പിനിശ്ശേരി, ഹാരിസ് വളകൈ, അശ്റഫ് തലശ്ശേരി, നബീല്‍ പുന്നോല്‍ സംസാരിച്ചു. അനീസ് പാമ്പുരുത്തി സ്വാഗതവും ശൌക്കത്ത് ഉമ്മന്‍ചിറ നന്ദിയും പറഞ്ഞു.
- Latheef Panniyoor