ഹജ്‌ജ് തീര്‍ഥാടകരുടെ ആദ്യ സംഘം ഈ മാസം 16 ന്‌ എത്തും

ജിദ്ദ ; ഈ വര്‍ഷത്തെ ഹജ്‌ജ് തീര്‍ഥാടകരുടെ ആദ്യ സംഘം ഈ മാസം 16 ന്‌ എത്തുമെന്ന്‌ ഹജ്‌ജ് മന്ത്രാലയ വ്യക്‌താവ്‌ ഹാത്തീം ഖാദി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള 50 പേരടങ്ങുന്ന സംഘമാണ്‌ ഇത്തവണ ഹജ്‌ജ് നിര്‍വഹിക്കാന്‍ പുണ്യ ഭൂമിയില്‍ എത്തുന്നത്‌.
തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്‌ .ഉംറക്ക്‌ വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്ക്‌ തിരികെ പോകേണ്ട അവസാന ദിവസം ഓഗസ്‌റ്റ് 11 ആണ്‌. ഈ വര്‍ഷം വിദേശങ്ങളില്‍ നിന്ന്‌ ഉംറ നിര്‍വഹിക്കാന്‍ എത്തിയത്‌ 60 ലക്ഷം പേരാണ്‌.