അര്‍മിയാഅ് മുസ്‌ലിയാര്‍ ലാളിത്യം മുഖമുദ്രയാക്കിയ മഹാ പണ്ഡിതന്‍-അനുസ്മരണ സമ്മേളനം

മലപ്പുറം: ലാളിത്യം മുഖമുദ്രയാക്കിയ മഹാപണ്ഡിതനായിരുന്നു ശൈഖുനാ ഒ.കെ അര്‍മിയാഅ് മുസ്‌ലിയാരെന്ന് മലപ്പുറത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം. പണ്ഡിതന്റെ ബാധ്യത നിറവേറ്റുന്നതില്‍ അദ്ദേഹം പൂര്‍ണമായും വിജയിച്ചു. പൊതുജനങ്ങളെ ധാര്‍മ്മിക ചിന്തയോടെ വളര്‍ത്തുന്നതിലും വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒരു പ്രദേശത്തുള്ള ജനതയെ പാകപ്പെടുത്തി കൊണ്ടുവരുന്നതിലും അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. വരും തലമുറക്ക് മാതൃകയാക്കാനുള്ള വലിയ സന്ദേശങ്ങള്‍ കൈമാറിയാണ് അദ്ദേഹം വിടപറഞ്ഞത്. 
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത അനുസ്മരണ സമ്മേളനം മൗലിദ് പാരായണത്തോടെയാണ് ആരംഭിച്ചത്. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ഹാജി കെ മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. 
ഹൈദര്‍ മുസ്‌ലിയാര്‍ പനങ്ങാങ്ങര അനുസ്മരണ പ്രഭാഷണം നടത്തി. ഒ.ടി മൂസ മുസ്‌ലിയാര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാളാവ് പി സൈതലവി മുസ്‌ലിയാര്‍, പി.എം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, അലി ഫൈസി പാവണ്ണ, പി വി മുഹമ്മദ് മൗലവി, കൂരട മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഹാജി യു. മുഹമ്മദ് ഷാഫി, അഡ്വ. യു.എ ലത്തീഫ്, പി.എ ജബ്ബാര്‍ ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ഖാസിം ഫൈസി പോത്തനൂര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, പി ഹൈദ്രൂസ് ഹാജി സംബന്ധിച്ചു. ടി.പി സലീം എടക്കര സ്വാഗതവും പി.കെ ലത്തീഫ് ഫൈസി നന്ദിയും പറഞ്ഞു.(സുപ്രഭാതം)