പശ്ചിമേഷ്യ; ലോകരാജ്യങ്ങള്‍ മൌനം വെടിയണം : സുന്നി ബാലവേദി

കരുനാഗപ്പള്ളി : പശ്ചിമേഷ്യയില്‍ സിയോണിസ്റ്റ് പിന്തുണയോടെ നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അവശ്യപ്പെട്ടു. പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നിരപരാധികള്‍ മരിച്ചുവീഴുമ്പോഴും ലോക രാജ്യങ്ങള്‍ അര്‍ത്ഥഗര്‍ഭ മൌനം പാലിക്കുന്നത് ലജ്ജാകരമാണ്. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഗസ്റ്റ് 10 ന് (ഞായര്‍) എല്ലാ ശാഖാ തലങ്ങളിലും പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മിദ്ലാജ് കിടങ്ങഴി, ശഫീഖ് മണ്ണഞ്ചേരി, ആശിഖ് ഇന്ത്യനൂര്‍, സൈഫുദ്ദീന്‍ ആലപ്പുഴ, സൈനുദ്ദീന്‍ ഒളവട്ടൂര്‍, ബാദുശ പള്ളിശ്ശേരിക്കല്‍ സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen