മസ്ജിദുകള്‍ ഏകീകരണത്തിന്റെ കേന്ദ്രങ്ങളാവണം -സൈനുല്‍ ഉലമ


മാരിയാട്: പള്ളികള്‍ സമൂഹോദ്ധാരണത്തിന്റെയും ഏകീകരണത്തിന്റെയും കേന്ദ്രങ്ങളാകണമെന്ന് സമസ്ത കേരള ജം ഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുനാ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ബോധിപ്പിച്ചു.വിഭാഗീയതകള്‍ക്കും അന്തഃഛിദ്രങ്ങള്‍ക്കും മസ്ജിദുകള്‍ വേദിയാക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരവും ആക്ഷേപാര്‍ഹവുമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. പുനര്‍നിര്‍മിക്കപ്പെട്ട മാരിയാട്-കുഞ്ഞിക്കുളം ജുമാമസ്ജിദിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഒ.പി.എം.മുത്തുക്കോയ തങ്ങള്‍, ഉമര്‍ഫൈസി അഞ്ചച്ചവിടി, ഡോ. ഫൈസല്‍ ഹുദവി മാരിയാട്, ഹാരിസ്, അബ്ദുസ്സലാം.കെ.പി എന്നിവര്‍ പ്രസംഗിച്ചു.