മതചിഹ്നങ്ങള്‍ വിലക്കുന്ന സ്ഥാപനങ്ങള്‍; SKSSF പരാതി സെല്‍ രൂപീകരിച്ചു

കോഴിക്കോട്‌ : മതചിഹ്നങ്ങള്‍ വിലക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള പരാതികള്‍ സ്വീകരിക്കാനും നടപടികള്‍ കൈക്കൊള്ളാനും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാമ്പസ്‌ വിംഗ്‌ സംസ്ഥാന തലത്തില്‍ പരാതി സെല്‍ രൂപീകരിച്ചു. ഇസ്ലാം മത വിശ്വാസ പ്രകാരമുള്ള മഫ്ത ധരിക്കുന്നതിനും, താടി നീട്ടി വളര്‍ത്തുന്നതിനും, പള്ളിയില്‍ പോകുന്നതിനും സ്ഥാപനങ്ങളില്‍ വിലക്ക്‌ അനുഭവപ്പെട്ട വിദ്യാര്‍ഥിക ള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും, രക്ഷിതാക്കള്‍ക്കും പരാതി സെല്ലുമായി ബന്ധപ്പെടാവുന്നതാണ്.
പരാതികള്‍ 96 05 224247 എന്ന നമ്പറിലും skssfcampazone@gmail.com എന്ന ഇമെയില്‍ അഡ്രസിലും അറിയിക്കാവുന്നതാണ്. പരാതി സെല്‍ കോഴിക്കോട്‌ റെയില്‍വേ ലിങ്ക്‌ റോഡിലെ ഇസ്ലാമിക്‌ സെന്റര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുക. ശേഖരിച്ച പരാതികള്‍ ഗവണ്മന്റിനും, വിവിധ കമ്മീഷനുകള്‍ക്കും കൈമാറുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
സ്ഥാപനങ്ങളെ ബഹിഷ്കരിക്കുന്ന സമര പരിപാടികളിലേക്ക്‌ സംഘടന നീങ്ങുന്ന കാര്യം ആലോചനയിലുണ്ടെന്നും നേതാക്കള്‍ വിശദീകരിച്ചു. രാജ്യ താല്‍പര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും വിരുദ്ധമായുള്ള ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ റദ്ദാക്കണം എന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു. യോഗത്തില്‍ ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, സത്താര്‍ പന്തലൂര്‍, ഷബിന്‍ മുഹമ്മദ്‌, മുനീര്‍ പി.വി എന്നിവര്‍ സംസാരിച്ചു.
- SHABIN MUHAMMED