38 മദ്രസകള്‍ക്ക് കൂടി സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചു.

സമസ്താലം (ചേളാരി‍): സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹകസമിതി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 38 മദ്രസകള്‍ക്ക് കൂടി ടി അംഗീകാരം നല്‍കി. ഇതോടെ ബോര്‍ഡിന്റെ അംഗീകൃത മദ്രസകളുടെ എണ്ണം 8967 ആയി ഉയര്‍ന്നു.
മലപ്പുറം ജില്ലയിലെ കളത്തിങ്ങല്‍പ്പടി തഅ്‌ലീമുസ്വിബ്‌യാന്‍ മദ്രസ, പറങ്കിമൂച്ചിക്കല്‍ ടൌണ്‍ നസ്‌റുല്‍ ഇസ്‌ലാം മദ്രസ, പടാരക്കുന്ന്‌ ഹിദായത്തുല്‍ മുസ്‌ലിമീന്‍ മദ്രസ, പന്തല്ലൂറ്‍ മെറിഡിയന്‍ പബ്ളിക്‌ സ്കൂള്‍ മദ്രസ, അയിരൂറ്‍ നോര്‍ത്ത്‌ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ, പഞ്ചാട്ടിരി കാട്ടയില്‍ മദ്രസത്തുല്‍ ബനാത്ത്‌ എന്നിവയ്ക്കും കാസര്‍കോട്‌, കണ്ണൂറ്‍, വയനാട്‌, കോഴിക്കോട്‌, പാലക്കാട്‌, തൃശൂറ്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെയും കര്‍ണാടക, തമിഴ്നാട്‌ സംസ്ഥാനങ്ങളിലെയും സൌദി അറേബ്യയിലെയും വിവിധ മദ്രസകള്‍ക്കാണ്‌ അംഗീകാരം നല്‍കിയത്‌. 
പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വാഹകസമിതി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.പി. അബ്ദുല്‍ സലാം മുസ്‌ലിയാര്‍, പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍‍.എ.എം. അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എന്‍.എ.കെ. ഹാജി, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, ടി.കെ. പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി കെ. മമ്മദ് ഫൈസി, എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.

ജിദ്ദ എസ്.വൈ.എസ്. ; അബ്ദുല്ല ഫൈസി പ്രസിഡന്‍റ്, അബൂബക്കര്‍ ദാരിമി താമരശ്ശേരി വീണ്ടും ജനറല്‍ സെക്രട്ടറി




ജിദ്ദ : സുന്നി യുവജന സംഘം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ പുതിയ പ്രസിഡന്‍റായി അബ്ദുല്ല ഫൈസി കുളപ്പറന്പിനെയും ജനറല്‍ സെക്രട്ടറിയായി അബൂബക്കര്‍ ദാരിമി താമരശ്ശേരിയെയും തെരഞ്ഞെടുത്തു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂരാണ് ചെയര്‍മാന്‍. ശറഫിയ്യ അല്‍നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗമാണ് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്.


മറ്റു ഭാരവാഹികള്‍ : അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ, മുസ്തഫ ഫൈസി ചോറൂര്‍, .കെ. ഖാദര്‍കുട്ടി ഹാജി മൂന്നിയൂര്‍, സി.കെ. റസാഖ് മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് കാരാത്തോട് (വൈ. പ്രസിഡന്‍റുമാര്‍), അബൂബക്കര്‍ ദാരിമി ആലംപാടി, മുസ്തഫ അന്‍വരി (ഓര്‍ഗ. സെക്രട്ടറിമാര്‍), അശ്റഫലി തറയിട്ടാല്‍, ശിഹാബ് കുഴിഞ്ഞോളം, ശൌക്കത്ത് പോരൂര്‍, സി.എച്ച്. നാസര്‍ (ജോ. സെക്രട്ടറിമാര്‍), ടി.കെ. മുഹമ്മദ്കുട്ടി ഹാജി (ട്രഷറര്‍), മഹല്ല് കോ-ഓര്‍ഡിനേഷന്‍ ടി.എച്ച്. ദാരിമി (ചെയര്‍മാന്‍), ഉബൈദുല്ല തങ്ങള്‍ (കണ്‍വീനര്‍), വെല്‍ഫയര്‍ വിഭാഗം : പി.ടി. മുസ്തഫ (ചെയര്‍മാന്‍), മുസ്തഫ ചെന്പന്‍ (കണ്‍വീനര്‍). മീഡിയ : ]അസീസ് കോട്ടോപ്പാടം (ചെയര്‍മാന്‍), മജീദ് പുകയൂര്‍ (കണ്‍വീനര്‍), റിലീഫ് : കുഞ്ഞമ്മു ഹാജി അമ്മിനിക്കാട് (ചെയര്‍മാന്‍), മമ്മദ് കാടപ്പടി (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.


ബാബരി മസ്‍ജിദ് ഉടമസ്ഥാവകാശം സംബന്ധിച്ച് രണ്ട് പതിറ്റാണ്ടോളം നീണ്ട നിയമ പോരാട്ടത്തിന് ശേഷം തര്‍ക്കസ്ഥലം മൂന്നു വിഭാഗങ്ങള്‍ക്കായി വീതിച്ചുനല്‍കുകയെന്ന അലഹബാദ് ഹൈക്കോടതി വിധി ന്യൂനപക്ഷങ്ങളില്‍ ആശങ്ക ഉണര്‍ത്തുന്നതാണെന്നും പള്ളിപൊളിച്ച ചിദ്രശക്തികള്‍ക്കെതിരെ മൌനം പാലിക്കുന്ന കോടതി വിധി ന്യൂനപക്ഷങ്ങളില്‍ നിയമ വാഴ്ചയോടുള്ള വിശ്വാസം നഷ്ടപ്പെടുത്താനും അരക്ഷിതബോധം സൃഷ്ടിക്കാനുമാണ് ഉപകരിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

സയ്യിദ് ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ ഉദ്ഘാടനം ചെയ്തു. ടി.എച്ച്. ദാരിമി മുഖ്യപ്രഭാഷണം നടത്തി. .കെ. അലിഹസന്‍, അബ്ദുല്ല ഫൈസി കുളപ്പറന്പ്, മജീദ് പുകയൂര്‍, അബൂബക്കര്‍ ദാരിമി ആലംപാടി, ടി.എച്ച്. അബൂബക്കര്‍, സി.കെ. റസാഖ് മാസ്റ്റര്‍, മുസ്തഫ ചെന്പന്‍, ശൌക്കത്ത് പോരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും അശറഫലി തറയിട്ടാല്‍ നന്ദിയും പഞ്ഞു.

- മജീദ് പുകയൂര്‍ -

ഉലമാക്കളുടെ സാന്പത്തിക പ്രശ്നങ്ങള്‍ക്ക് സമൂഹം സഹകരിക്കണം : വൈ. അബ്ദുല്ല കുഞ്ഞി

കര്‍ണ്ണാടക : ഉന്നതമായ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ അത്യദ്ധ്വാനം ചെയ്യുന്ന മസ്ജിദ്, മദ്റസകളില്‍ സേവനമനുഷ്ടിക്കുന്ന ഉസ്താദുമാര്‍ക്ക് വളരെ നല്ലതായ വേതനം നല്‍കി അവരോട് സമൂഹം സഹകരിക്കണമെന്ന് വൈ. അബ്ദുല്ല കുഞ്ഞി അഭിപ്രായപ്പെട്ടു.

കര്‍ണ്ണാടകയിലെ സമസ്തയുടെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രമുഖ മാസികയായ അല്‍അഹ്‍സന്‍ മാസികയുടെ മൂന്നാം പതിപ്പ് പ്രകാശനത്തോടനുബന്ധിച്ച് മംഗലാപുരം ടൌണ്‍ ജുമാ മസ്ജിദില്‍ 42 വര്‍ഷത്തോളം സേവനമനുഷ്ടിച്ച് വരുന്ന ബഹു. സഈദ് മുസ്‍ലിയാരെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജുമാ മസ്ജിദ് ട്രഷറര്‍ എസ്.എം. റശീദ് ഹാജി അധ്യക്ഷത വഹിച്ചു. മുംതാസ് അലി കൃഷ്ണപുരം അല്‍അഹ്‍സന്‍  മാസികയുടെ മൂന്നാം പതിപ്പിന്‍റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഖത്ത്വീബ് അബ്ദുല്‍ വാഹിദ് ഫൈസി പ്രാര്‍ത്ഥന നടത്തി. കെ. ആര്‍. ഹുസൈന്‍ ദാരിമി, ബാവ ഹാജി മംഗലാപുരം, എസ്. അബ്ബാസ് ഹാജി, റഫീഖ് മാസ്റ്റര്‍ ആത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വീകരണം നല്‍കി

കുവൈത്ത് സിറ്റി : കുവൈത്തിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാലക്കാട് ജില്ല ഉപാദ്ധ്യക്ഷനും കൊടുമുണ്ട ജലാലിയ്യ ഇസ്‍ലാമിക് സെന്‍റര്‍ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ചെന്പുലങ്ങാട് ഉസ്താദ് സി.പി. മുഹമ്മദ് കുട്ടി മുസ്‍ലിയാര്‍ക്ക് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. സിദ്ധീഖ് ഫൈസി, മുഹമ്മദലി പുതുപ്പറന്പ്, അലിക്കുട്ടി ഹാജി, ലത്തീഫ് എടയൂര്‍, ഹംസ ഹാജി, നാസര്‍ അസ്‍ലമി, മുഹമ്മദ് ബാവ, ഹക്കീം, റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

യാത്രയയപ്പ്‌ സമ്മേളനം

ചെമ്പ്ര: മഹല്ല്‌ കമ്മിറ്റി സംഘടിപ്പിച്ച ഹാജിമാര്‍ക്കുള്ള യാത്രയയപ്പ്‌ സമ്മേളനം സിദ്ദീഖ്‌ ഫൈസി വെന്നിയൂറ്‍ ഉദ്ഘാടനം ചെയ്‌തു.അഷ്‌റഫ്‌ ഫൈസി ചെമ്പ്ര ആധ്യക്ഷ്യം വഹിച്ചു. എസ്കെഎസ്‌എസ്‌എഫ്‌ സംസ്ഥാന ഉപാധ്യക്ഷന്‍ സലാഹുദ്ദീന്‍ ഫൈസി വെന്നിയൂറ്‍, ഹാജി വി. മരയ്ക്കാര്‍ മുസല്യാര്‍, റഷീദ്‌ അന്‍വരി തവനൂറ്‍, നാസറുദ്ദീന്‍ ബദരി, ജമലുല്‍ളൈലി തങ്ങള്‍, മുസ്‌തഫ ഫൈസി, സി.കെ. മുഹമ്മദ്‌ ഹാജി, സി.കെ. മൊയ്‌തീന്‍ മുസല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

മദ്‌റസ അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: ആലപ്പുഴ സഈദ്‌ പള്ളി ഇമാമും സമസ്ത മദ്‌റസാ അധ്യാപകനുമായ മുഹമ്മദ്‌ നവാസ്‌ മൌലവിയെ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ആക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു യോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് അബ്ദുര്‍റഹ്മാന്‍ ബാഖവി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കബീര്‍ ദാരിമി, വഴിമുക്ക്‌ ബദറുദ്ദീന്‍ മുസ്ലിയാര്‍, ജഅഫര്‍ സ്വാദിഖ്‌ മൌലവി, ചൂട്ടയില്‍ ബദറുദ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്‍ ലത്തീഫ്‌ ബാഖവി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ മുഫത്തിശുമാരായ ചുള്ളിമാനൂറ്‍ അഹമ്മദ്‌ റഷാദി, കായംകുളം അബ്ദുല്‍ ലത്തീഫ്‌ മൌലവി സംസാരിച്ചു.

ആരാധനാലയ ആക്രമണം സംസ്കാരശൂന്യം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോട്ടയം ജില്ല

കോട്ടയം: ആരാധനാലയങ്ങളുടെ പവിത്രത കളങ്കപ്പെടുത്തി വിശ്വാസികളില്‍ ഭയം സൃഷ്ടിക്കുന്ന രീതിയില്‍ ആലപ്പുഴ റോഡ്‌ മുക്ക്‌ ജംങ്ങ്ഷനില്‍ മസ്ജിദ്‌ സഈദിന്‌ നേരെയും സമൂഹത്തില്‍ ആത്മീയത നിലനിര്‍ത്തുന്നതിനും വേദം പഠിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്ന ഗുരുക്കന്‍മാരായ പള്ളി ഇമാമിന്‌ നേരെയും ആര്‍.എസ്‌.എസ്‌ നടത്തിയ ആക്രമണം സംസ്കാര ശൂന്യവും വിവിധ മതസ്ഥരുടെ ഇടയില്‍ സ്പര്‍ദയുണ്ടാക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയാണെന്ന്‌ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോട്ടയം ജില്ലാ കമ്മിറ്റി അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. കേരളത്തിലെ മതസൌഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും നിലനിര്‍ത്തുന്നതിന്‌ കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോട്ടയം ജില്ലാ ഭാരവാഹികളായ ഒ എം എസ്‌ ദാരിമി, അഹ്മദ്‌ റാവുത്തര്‍, ഇബ്‌റാഹിം മുസ്ല്യാര്‍, കെ എസ്‌ കെ മൊയ്തീന്‍ മുസ്്ല്യാര്‍, കൊച്ചുണ്ണി ഹാജി, സി എച്ച്‌ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍,, അനസ്‌ മഅ്ദനി, സുലൈമാന്‍ ദാരിമി എന്നിവര്‍ ആവശ്യപ്പെട്ടു.

ദില്‍ഷാദിനും ദിലുവിനും സാന്ത്വനമേകാന്‍ ഹൈദരലി ശിഹാബ് തങ്ങളെത്തി

കരാവാരകുണ്ട്: വിധിയുടെ ക്രൂരവിനോദത്തിന്റെ ഇരകളായ കുരുന്നുകള്‍ക്ക് ആശ്വാസവും പ്രാര്‍ഥനയുമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദാറുന്നജാത്തിലെത്തി. കാളികാവില്‍ എസ്.ഐയെ വെടിവെച്ചുകൊന്ന് ഭാര്യയോടൊപ്പം ജീവനൊടുക്കിയ ചോക്കാടിലെ ആറങ്ങോടന്‍ മുജീബിന്റെ മക്കളായ ദില്‍ഷാദിനും ദിലു എന്ന മുഹ്‌സിനയ്ക്കുമാണ് പ്രാര്‍ത്ഥനയും ആശ്വാസവുമായി തങ്ങളെത്തിയത്.
മാതാപിതാക്കളുടെ മരണാനന്തരം ഇവരെ കഴിഞ്ഞ ദിവസമാണ് സമസ്ത സ്ഥാപനമായ കരുവാരകുണ്ടിലെ ദാറുന്നജാത്ത് ഇസ്ലാമിക്‌ സെന്റര്‍ യതീംഖാന ദത്തെടുത്തത്‌ . കുട്ടികളെ കാണാനെത്തിയ പാണക്കാട് തങ്ങള്‍ കുട്ടികളെ സാന്ത്വനിപ്പിച്ചു. അവരെ അരികിലിരുത്തി പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു.
ദാറുന്നജാത്തിന്റെ പ്രസിഡന്റ് കൂടിയായ തങ്ങളോടൊപ്പം പുത്തനഴി മൊയ്തീന്‍ ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കാട്, പി.കുഞ്ഞാണി മുസ്‌ലിയാര്‍, എന്‍.കെ.അബ്ദുറഹ്മാന്‍, ആലുങ്ങല്‍ അബ്ദുട്ടി, എം.എച്ച്.ഹംസ, വി.ഖാലിദ് തുടങ്ങിയ ഭാരവാഹികളും ഉണ്ടായിരുന്നു.

'ഖുര്‍ആന്‍ കാലികപ്രസക്തം'

മുക്കം: ലോകത്തിന് വെളിച്ചവും മനുഷ്യവിജയത്തിന് മാര്‍ഗദര്‍ശനവുമായ ഖുര്‍ആന്‍ നിത്യനൂതനവും കാലികപ്രസക്തവുമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഓമശ്ശേരി പുതിയോത്ത് പി.സി. കുഞ്ഞാലന്‍കുട്ടി മുസ്‌ല്യാര്‍ സ്മാരക ഖുര്‍ആന്‍ കോളേജ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.കെ. അബ്ദുലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.സി. ഉബൈദ് ഫൈസി, കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍, എം.പി. ഉണ്ണിമോയിഹാജി, എ.യു. മുഹമ്മദ് ഫൈസി, ആര്‍.കെ. അബ്ദുള്ളഹാജി, പി.സി. മുഹമ്മദ് മുസ്‌ല്യാര്‍ കരീറ്റിപ്പറമ്പ്, എന്‍. അബ്ദുള്ള മുസ്‌ല്യാര്‍, യു.പി.സി. അബൂബക്കര്‍കുട്ടി ഫൈസി, കെ. മുഹമ്മദ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു. കെ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ സ്വാഗതവും പി.കെ. അബ്ദുള്ള നന്ദിയും പറഞ്ഞു.

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളന വെബ്സൈറ്റ് 10-10-2010 ന് തുറന്നു

തിരൂരങ്ങാടി : കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയില്‍ അംഗത്വം ലഭിച്ച ദക്ഷിണേന്ത്യയിലെ ഏക മത ഭൗതിക കലാലയമായ ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയുടെ സില്‍വര്‍ ജൂബിലി സമ്മേളന വെബ്സൈറ്റായ www.silverjubilee.dhiu.info തുറന്നുസമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രൊ. ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ 10-10-10 10:10:10 ന് ഉദ്ഘാടനം ചെയ്തായിരുന്നു തുടക്കം. ആഗോള ഇസ്‍ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റത്തിന് കൂടുതല്‍ കരുത്ത് പകരുകയും പുതിയ നയ രേഖകള്‍ മുന്നോട്ട് വെക്കുകയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി പറഞ്ഞു.


ചടങ്ങില്‍ യു.ശാഫി ഹാജി, ഹസന്‍ കുട്ടി ബാഖവി, മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഖാദിര്‍ ഫൈസി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.പി. ശംസുദ്ദീന്‍ ഹാജി, വി. ജഅ്ഫര്‍ ഹുദവി, ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി എന്നിവര്‍ സംബന്ധിച്ചു. ഫ്രീലാന്‍റ് വെബ് ഡിസൈനറായ എം. അഫ്സല്‍ രൂപകല്‍പ്പന ചെയ്യുന്ന സമ്മേളന വെബ്സൈറ്റ് ഏതാനും ദിവസങ്ങള്‍ക്കകം പ്രവര്‍ത്തന യോഗ്യമാകും

ഹജ്ജ് സംഗമത്തിന് യാത്രയയപ്പ് നല്‍കി

ദുബായ് : ദുബായ് സുന്നി സെന്‍ററിന്‍റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് സെന്‍റര്‍ ഓഡിറ്റോറ്റിയത്തില്‍ വെച്ച് യാത്രയയപ്പ് നല്‍കി. മുഹമ്മദ് കുട്ടി ഫൈസിയുടെ നേതൃത്വത്തില്‍ പത്ത് ദിവസത്തോളം നീണ്ടുനിന്ന ഹജ്ജ് ക്ലാസിന്‍റെ സമാപന ദിവസം നടന്ന പരിപാടി അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ഫൈസി, ടി.കെ.സി. അബ്ദുല്‍ ഖാദര്‍, അബ്ദുന്നാസര്‍ മൗലവി, സക്കരിയ്യ ദാരിമി, ഇബ്റാഹീം ഫൈസി, ജലാലുദ്ദീന്‍ മൗലവി, സി.കെ. അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹക്കീം ഫൈസി, അഹ്‍മദ് പോത്താംകണ്ടം, മുസ്തഫ മൗലവി ചെരിയൂര്‍, ഹാഷിം ഹാജി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

കെട്ടിടോദ്ഘാടനവും പൊതുസമ്മേളനവും

മുണ്ടംപറന്പ് : മുണ്ടംപറന്പ് പാറമ്മല്‍ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. പണികഴിപ്പിച്ച ഖാസി മര്‍ഹൂം പി.വി. അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ സ്മാരക ഇസ്‍ലാമിക് സെന്‍റര്‍ ഉദ്ഘാടനവും പൊതുസമ്മേളനവും 2010 ഒക്ടോബര്‍ 15 വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് ബഹു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. വൈകീട്ട് 7 മണിക്ക് പി.. ആലിക്കുട്ടി മുസ്‍ലിയാരുടെ (മഹല്ല് ഖാസി) അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 'മനുഷ്യന്‍

മരിക്കുന്നു, മദ്യം ജയിക്കുന്നു; കേരളമോ..?' എന്ന വിഷയത്തെ ആസ്പദമാക്കി ബഹാഉദ്ദീന്‍
നദ്‍വി മുഖ്യപ്രഭാഷണം നടത്തും. ഡോ. അലി അസ്ഗര്‍ ബാഖവി കാവനൂര്‍, കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.., എം.സി. മുഹമ്മദ് ഹാജി, ബാലത്തില്‍ ബാപ്പു സാഹിബ്, കെ. അബ്ദുല്‍ കലാം ഹാജി, സി.പി. മൂസക്കുട്ടി ഹാജി (മഹല്ല് സെക്രട്ടറി), ഉമര്‍ ദാരിമി (SKSSF കൊണ്ടോട്ടി മണ്ഡലം പ്രസിഡന്‍റ്) സംബന്ധിക്കും.

ട്രെന്റ്‌ എച്ച്‌. ഇ. പി. കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

കോഴിക്കോട്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വ്വീസ്‌ കോച്ചിംഗ്‌ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ എച്ച്‌. ഇ. പി യുടെ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളാണ്‌ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്‌ മേല്‍മുറി വൈസ്‌ ചെയര്‍മാനും ബശീര്‍ പനങ്ങാങ്ങര കണ്‍വീനറുമാണ്‌. അംഗങ്ങളായി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ഡോ. യു.വി.കെ മുഹമ്മദ്‌, ഡോ. എന്‍. എ. എം അബ്‌്‌ദുല്‍ ഖാദര്‍, അബ്‌്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, അബ്‌്‌ദുസ്സ്വമദ്‌ പൂക്കോട്ടൂര്‍, കെ. മോയിന്‍ കുട്ടി മാസ്‌റ്റര്‍, മുസ്‌ത്വഫ മുണ്ടുപാറ, എസ്‌.വി. മുഹമ്മദലി, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, ഡോ. വി. സുലൈമാന്‍, അലി കെ. വയനാട്‌ എന്നിവരെ തെരഞ്ഞെടുത്തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ പ്രസിഡണ്ട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു.

ബാബരി വിധി: എസ്‌.കെ.എസ്‌.എഫ്‌ ചര്‍ച്ചാ സെമിനാര്‍ 16 ന്‌

കോഴിക്കോട്‌ : തികച്ചും ഏകപക്ഷീയവും വസ്‌തുതകള്‍ അവഗണിച്ചും അലഹാബാദ്‌ ഹൈക്കോടതി പുറപ്പെടുവിച്ച ബാബരി മസ്‌ജിദ്‌ വിധിയും സു്‌നനി വഖഫ്‌ ബോര്‍ഡ്‌ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുവാനുള്ള തീരുമാനവും വിശകലനം ചെയ്‌തുകൊണ്ട്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാബരി വിധി : വിശ്വാസമോ വസ്‌തുതയോ എന്ന പ്രമേയത്തില്‍ ചര്‍ച്ചാ സെമിനാര്‍ ഒക്ടോബര്‍ 16 ന്‌ ശനിയാഴ്‌ച 2 മണിക്ക്‌ കോഴിക്കോട്‌ മാനാഞ്ചിറ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹാളില്‍ നടത്തുന്നു. സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, ഇ.ടി. മുഹമ്മദ്‌ ബശീര്‍ എം.പി, ഡോ. എം.ജി.എസ്‌ നാരായണന്‍, ഡോ. കെ.എ.എം കുറുപ്പ്‌, എം.പി. വീരേന്ദ്രകുമാര്‍, ഡോ. വി. കുഞ്ഞാലി, അബ്‌്‌ദുസ്സ്വമദ്‌ പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി എന്നിവര്‍ സംബന്ധിക്കും.

അറിയിപ്പ്

രാഷ്ട്ര രക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍
SKSSF
മനുഷ്യജാലിക
2011 ജനുവരി 26 വൈകു: 4.20
ജില്ലാ കേന്ദ്രങ്ങളില്‍

സംസ്ഥാനത്തിനു പുറത്ത്‌ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി മനുഷ്യജാലിക നടത്താന്‍ താല്‍പര്യമുള്ള കേന്ദ്രങ്ങള്‍ ബന്ധപ്പെടുക.
കേന്ദ്രങ്ങള്‍: ലക്ഷദ്വീപ്‌, അന്‍ഡമാന്‍, ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, ന്യൂഡല്‍ഹി, ദുബൈ, ബഹ്‌റൈന്‍, ഖത്തര്‍
ബന്ധപ്പെടുക:
കണ്‍വീനര്‍,
ബശീര്‍ പനങ്ങാങ്ങര
09447677960

ആര്‍.എസ്.എസ്. ആക്രമണത്തെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി അപലപിച്ചു

കോഴിക്കോട്‌ : ആലപ്പുഴ ജില്ലയിലെ നോര്‍ത്ത്‌ ആര്യാട്‌ റോഡ്‌ മുക്കിലെ മദ്റസത്തു സഈദിയ്യയിലെ അധ്യാപകന്‍ നവാസ്‌ മൌലവിയെ ആര്‍ .എസ്‌.എസ്‌ പ്രവര്‍ത്തകര്‍ മദ്‌റസയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അപലപിച്ചു. ഞായറാഴ്ച രാവിലെ മദ്റസയില്‍ ക്ലാസ്‌ നടത്തിക്കൊണ്ടിരിക്കെയാണ്‌ 7 മുദ്രാവാക്യം വിളിച്ചെത്തിയ അക്രമിസംഘം അധ്യാപകനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്‌. സാമുദായിക സൌഹാര്‍ദ്ദം തകര്‍ക്കാനും കലാപം സൃഷ്ടിക്കാനുമുള്ള ഗൂഢാലോചനയാണ്‌ ആക്രമണത്തിന്‍റെ പിന്നിലെന്നും ഇത്തരം നീക്കം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട് സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി, ട്രഷറര്‍ ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ജി എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സ്വലാഹുദ്ദീന്‍ ഫൈസി കോട്ടോപ്പാടം അയൂബ്‌ കൂളിമാട്, റഷീദ്‌ ഫൈസി വെള്ളായിക്കോട്‌, റഹിം ചുഴലി, കെ എന്‍ എസ്‌ മൌലവി സിദ്ദീഖ്‌ ഫൈസി വെണ്‍മണല്‍, സൈതലവി റഹ്മാനി ഗൂഡല്ലൂര്‍ സംസാരിച്ചു.

ദാറുല്‍ ഹുദ ഇസ്ലാമിക്‌ ഇസ്ലാമിക്‌ യുണിവേഴ്സിറ്റി: ഉയര്‍ച്ചയുടെ 25 വര്‍ഷങ്ങള്‍

തിരൂരങ്ങാടി: 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഫെടെറെഷന്‍ ഓഫ് വേള്‍ഡ് ഇസ്ലാമിക്‌ യുണിവേഴ്സിറ്റീസ്, അല്‍ അസ്ഹര്‍ കൈറോ ഉള്‍പ്പടെയുള്ളതിന്റെ  അംഗീകാരമുള്ള പ്രമുഖ ഇസ്ലാം മത പഠന കലാലയമായ ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക്‌ യുണിവേഴ്സിറ്റിയുടെ ആറുമാസം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ജൂബിലി പരിപാടികള്‍ 2011 ഏപ്രില്‍ 15 മുതല്‍ ആരംഭിക്കും. സമ്മേളനഅനുബന്ധ വെബ്‌സൈറ്റിന്‍റെ ഉദ്ഘാടനം സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാര്‍ യുണിവേഴ്സിറ്റി ക്യാംപസ്സില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌നദ്‌വി അധ്യക്ഷത വഹിച്ചു. യു. ശാഫിഹാജി, ഹസന്‍കുട്ടിബാഖവി, മൊയ്തീന്‍കുട്ടിഫൈസി, അബ്ദുല്‍ഖാദിര്‍ഫൈസി, ഇസ്ഹാഖ്ബാഖവി ചെമ്മാട്, കെ.പി. ശംസുദ്ദീന്‍ഹാജി, വി. ജഅഫര്‍ഹുദവി, ബഹാവുദ്ദീന്‍ഹുദവി മേല്‍മുറി എന്നിവര്‍ പ്രസംഗിച്ചു.

ഹാജിമാര്‍ ലോകനന്മയ്ക്കായി പ്രാര്‍ഥിക്കണം - റഷീദലി ശിഹാബ്തങ്ങള്‍

തിരൂര്‍: പരിശുദ്ധ ഹജ്ജ്കര്‍മത്തിന് പുറപ്പെടുന്ന ഹാജിമാര്‍ ലോകനന്മയ്ക്കും മതസൗഹാര്‍ദം നിലനില്‍ക്കാനുമായി പ്രാര്‍ഥിക്കണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് തിരൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി പഠനക്ലാസിന് നേതൃത്വംനല്‍കി. എം.പി. മമ്മിക്കുട്ടി മുസ്‌ലിയാര്‍, സി.പി. അബ്ദുല്ല മുസ്‌ലിയാര്‍, സി.എച്ച്. ബഷീര്‍, എം. സൈനുദ്ദീന്‍, ശംഷാദ്‌സലിം, കെ. നൗഷാദ്, ഹുസൈന്‍ തലക്കടത്തൂര്‍, പി. ബാവ ഹാജി, കെ.കെ. അഷറഫ് ദാരിമി എന്നിവര്‍പ്രസംഗിച്ചു. പി.എം. റഫീഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.കെ. ഇല്യാസ് വെട്ടം സ്വാഗതവും കെ.സി. നൗഫല്‍ നന്ദിയും പറഞ്ഞു.

ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ മെന്പര്‍ഷിപ്പ് ക്യാന്പയിന് തുടക്കമായി


ദമ്മാം : എസ്കെഎസ്എസ്എഫിന്‍റെ കീഴ്ഘടകമായി പ്രവര്‍ത്തിക്കുന്ന ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ (D.I.C) പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായി മെന്പര്‍ഷിപ്പ് കാന്പയിന് തുടക്കമായി. ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ഡി..സി. സീനിയര്‍ വൈസ് പ്രസിഡന്‍റ് എ.പി. ഇബ്റാഹീം മൗലവി കണ്ണൂര്‍, റശീദ് ദാരിമി വാളാടിന് മെന്പര്‍ഷിപ്പ് നല്‍കി ക്യാന്പയിന്‍ ഉദ്ഘാടനം ചെയ്തു. ഡി..സി. പ്രസിഡന്‍റ് ഉമ്മര്‍ ഫൈസി വെട്ടത്തൂര്‍, അസ്‍ലം മൗലവി കണ്ണൂര്‍, സുലൈമാന്‍ ഫൈസി വയനാട്, അശ്റഫ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുറഹ്‍മാന്‍ ടി.എം. സ്വാഗതവും മാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.  

ദുബായ് മലപ്പറും ജില്ല എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തക സംഗമം

ദുബായ് : ദുബൈ മലപ്പുറം ജില്ലയിലെ എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തക സംഗമം ഒക്ടോബര്‍ 15 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ദുബൈ സുന്നി സെന്‍ററില്‍ നടക്കുന്നു. കെ.എം.കുട്ടി ഫൈസി, അലവിക്കുട്ടി ഹുദവി, ശുഐബ് തങ്ങള്‍, സിദ്ദീഖ് നദ്‍വി ചേറൂര്‍, അബ്ദുല്‍ ജലീല്‍ ദാരിമി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു. ഏവരേയും ദുബൈ സുന്നി സെന്‍ററിലേക്ക് സ്വാഗതം ചെയ്യുന്നു.

- എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ല, ദുബൈ - 

പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

കാഞ്ഞങ്ങാട്‌: പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ റെയിഞ്ചിലെ മദ്രസ അധ്യാപകരുടെ കൂട്ടായ്‌മയും ഹജ്ജിന്‌ പോകുന്ന റെയിഞ്ച്‌ ട്രഷറര്‍ പുത്തൂര്‍ കുഞ്ഞഹമ്മദ്‌ പൂച്ചക്കാടിന്‌ യാത്രയയപ്പും സംഘടിപ്പിച്ചു. സമസ്‌ത മുഫത്തിശ്‌ ഹംസ ഫൈസി നിടുവോട്‌ അധ്യക്ഷത വഹിച്ചു. റെയിഞ്ച്‌ പ്രസിഡണ്ട്‌ ഹംസ മുസ്‌ല്യാര്‍ തൊട്ടി ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍ കരീം ഫൈസി, കപ്പണ മുഹമ്മദ്‌കുഞ്ഞി, സൈദലവി ബാഖവി, സിറാജുദ്ദീന്‍ ലത്തീഫി, ഉവൈസ്‌ മഠം, ഖാലിദ്‌ മൗലവി, അബ്‌ദുല്ല മങ്കര, അലി മൗലവി അരിയില്‍ പ്രസംഗിച്ചു.
പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുതിയ ഭാരവാഹികള്‍:
ഹംസ മുസ്‌ല്യാര്‍ തൊട്ടി (പ്രസി.), അബ്‌ദുല്‍ കരീം ഫൈസി, അബ്‌ദു റഊഫ്‌ ഹസനി (വൈ.പ്രസി.), അബ്‌ദുല്ല മങ്കര (സെക്ര.), അലി മൗലവി ഫാറൂഖിയ്യ, സൈതലവി ബാഖവി (ജോ.സെക്ര.), പുത്തൂര്‍ കുഞ്ഞഹമ്മദ്‌ (ട്രഷ.), അബ്‌ദുല്ല മൗലവി ഞെക്ലി (പരീക്ഷ ബോര്‍ഡ്‌ ചെയര്‍.), പി.വി. മുത്തലിബ്‌ മൗലവി (വൈ. ചെയര്‍.), ഖാലിദ്‌ മൗലവി (ക്ഷേമനിധി) സിറാജുദ്ദീന്‍ ലത്തീഫി, അബ്‌ദുല്‍- വഹാബ്‌ മൗലവി, റഷീദ്‌ ഹസനി (എസ്‌.ബി.വി.).

നാഷണല്‍ ക്യാമ്പസ് കാള്‍ : വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുക.



https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPOcE5x6GZ6mnZQri0MYzeFHkTLCLH-wLzIu5YHrSJlkc5aDnA9F0McZr0bQK57_WwRTctbtBghTqmu0_udH4RJDNg80j4cIpikYb0S13iuHGyBck2hVc2yPX5aLog2BGolzB340TZBw2c/s1600/SKSSF.jpg

ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍ താഴെ കൊടുത്ത വെബ്സൈറ്റ് സന്ദര്‍ശിക്കുക

SKSSF NATIONAL CAMPUS CALL

CHAIRMAN
Mohammed Shafeeque V.K
9995284868

GEN.SECRETARY
Arif Ali A.P
9496341179

GEN.SECRETARY
Shabin Muhammed K
9895323984
COORDINATOR
Kayyoom Kadambod
9495844954

COORDINATOR
Raheem Chuzhali
9847741444

TREASURER
Sainudheen K
9048209011

SECRETARY
Abdul Rasheed V.P
9747339538

SECRETARY
Abdul Majeed
9744041989

ത്വലബ വിങ്ങ്‌ ദഅ്‌വത്‌ ഒന്നാംഘട്ടം പൂര്‍ത്തിയായി

കോഴിക്കോട്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ത്വലബ വിങ്ങ്‌ മുപ്പത്‌ കേന്ദ്രങ്ങളില്‍ നടത്തിയ ദഅ്‌വത്തിന്‍റെ പ്രഥമഘട്ടം പൂര്‍ത്തിയായി. കേരളത്തിലെ ദര്‍സ്‌, അറബിക്‌ കോളജുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പരിചയ സമ്പന്നരായ മുപ്പത്തിമൂന്ന്‌ സ്ക്വാഡുകളാണ്‌ ദഅ്‌വതിന്‌ നേതൃത്വം നല്‍കിയത്‌. ജനസമ്പര്‍ക്കം, കുടുംബസദസ്സുകള്‍, പഠനക്യാംപുകള്‍, ലഘുലേഖ വിതരണം എന്നിവ നടന്നു. രണ്ടാംഘട്ട ദഅ്‌വ പ്രവര്‍ത്തനം നവംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കാനും അതിനായി 101 അംഗ സ്ക്വാഡിനെ നിയമിക്കാനും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ത്വലബ വിങ്ങ്‌ സംസ്ഥാന സമിതി തീരുമാനിച്ചു. സയ്യിദ്‌ മുഹ്സിന്‍ തങ്ങള്‍ പുത്തനത്താണി അധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍, ആര്‍ വി അബൂബക്കര്‍, സയ്യിദ്‌ മുബശിര്‍ തങ്ങള്‍ ഫറോക്ക്‌, നൌഷാദ്‌ തൃശൂറ്‍, ജംഷീര്‍ കാസര്‍കോഡ്‌, അബ്ദുസലാം വയനാട്‌, മുഹമ്മദ്‌ ജഅ്ഫര്‍ കുണ്ടൂറ്‍, ഖമറുദ്ദീന്‍ ആലത്തൂര്‍പടി, മുഹമ്മദ്‌ ആസിഫ്‌ വലിയപറമ്പ്‌, മാഹിര്‍ സംസാരിച്ചു.

ഹജ്ജ് മാനവികതയുടെ മഹിത സന്ദേശം : ഷാജഹാന്‍ ദാരിമി



ദമ്മാം : മാനവികതയുടെ മഹിത സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും വലിയ സംഗമമാണ് ഹജ്ജ് എന്ന് ഈസ്റ്റേണ്‍ പ്രവിശ്യയിലെ പ്രമുഖ പ്രഭാഷകന്‍ ഷാജഹാന്‍ ദാരിമി തിരുവനന്തപുരം അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഹജ്ജാജിമാര്‍ക്കുള്ള ഹജ്ജ് പഠന ക്ലാസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈജാത്യ മനോഭാവങ്ങളെ ദൈവിക ചിന്തയുടെ പ്രഭാവങ്ങളാല്‍ അപ്രസക്തമാക്കി ഏക മാനവികതയുടെ ചിന്താധാരകളെ പ്രസരണം ചെയ്യുന്നതാണ് ഹജ്ജിന്‍റെ ഓരോ പ്രവര്‍ത്തികളും. ഏവരും അള്ളാഹുവിന്‍റെ മുന്പില്‍ സമന്മാരാണെന്ന് പഠിപ്പിക്കുന്ന വേഷവും മന്ത്രവുമായി അറഫയില്‍ ഒരുമിക്കുന്ന ജനപഥങ്ങള്‍ സമത്വ ഭാവനയുടെ ജീവിക്കുന്ന ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



കടവത്തൂര്‍ : കുളത്തിങ്കരയില്‍ പുനരാരംഭിക്കുന്ന കാര്യാടത്തില്‍ മുനവ്വറുല്‍ ഇസ്‍ലാം മസ്ജിദ് ഉദ്ഘാടനവും സമ്മേളനവും 2010 ഒക്ടോബര്‍ 18 തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് എസ്.വൈ.എസ്. സ്റ്റേറ്റ് പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അസര്‍ നിസ്കാരത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മഹല്ല് ഖത്ത്വീബ് ഉസ്‍മാന്‍ ഫൈസി കല്ലൂരിന്‍റെ അധ്യക്ഷതയില്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ. സലീം നദ്‍വി മുഖ്യ പ്രഭാഷണം നടത്തും. കെ.പി. മോഹന്‍ എം.എല്‍.., പി.എം.കെ. ഫൈസി, ഇബ്റാഹീം അല്‍ ഖാസിമി തുടങ്ങിയവര്‍ സംബന്ധിക്കും.

ഇ കെ ഹസന്‍ മുസ്ലിയാര്‍ അനുസ്മരണം

പാലക്കാട്‌: ജന്നത്തുല്‍ ഉലൂം അറബിക്‌ കോളജ്‌ സ്ഥാപകനേതാവും അഹലുസുന്നത്തി വല്‍ ജമാഅത്തിന്‍റെ ധീരശബ്ദവുമായിരുന്ന മര്‍ഹൂം ഇ കെ ഹസന്‍ മുസ്ലിയാരുടെ ഇരുപത്തൊന്‍പതാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച്‌ കോളജ്‌ കാംപസില്‍ അനുസ്മരണ സമ്മേളനവും മൌലീദ്‌ പാരായണവും നടത്തി. പി കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എന്‍ എ ഹുസൈന്‍ മന്നാനി അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ ഉലൂമി ഖിറാഅത്ത്‌ നടത്തി. എം എ ഖമറുദ്ദീന്‍ ഹാജി, ശോഭാ അബൂബക്കര്‍ ഹാജി, അബൂബക്കര്‍, ഇ വി ഖാജാ ദാരിമി, പി സി ഹംസ, ഹനീഫ ബാഖവി, അബ്ദുര്‍റഹ്മാന്‍, ഷാഹുല്‍ ഹമീദ്‌, മൂസ പേഴുങ്കര, എന്‍ എ സൈനുദ്ദീന്‍ മന്നാനി, അബ്ദുല്‍ മുത്തലീബ്‌ സംസാരിച്ചു.

ധാര്‍മികവിദ്യാഭ്യാസം സമഗ്രമാക്കണം: എസ്‌.കെ.എസ്‌.എസ്‌.എഫ്‌

മലപ്പുറം: ധാര്‍മിക വിദ്യഭ്യാസം സമഗ്രമാക്കണമെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ തിരൂരില്‍ സംഘടിപ്പിച്ച ജില്ലാ ടേബിള്‍ ടോക്ക്‌ ആവശ്യപ്പെട്ടു. പുതിയ തലമുറയില്‍ ക്രിമിനലിസം വളര്‍ത്തുന്നതും അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌, ഇലക്ട്രോണിക്‌ ഉപകരണങ്ങളുടെ ദുരൂപയോഗം, മീഡിയകളുടെ ദുസ്സ്വാധീനം, പെട്ടന്ന്‌ പണം ഉണ്ടാക്കാനുള്ള ത്വര തുടങ്ങിയവ മൂല്യങ്ങളുടെ അപചയത്തിന്‌ പ്രധാന ഹേതുവാകുന്നുണ്ട്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ അറുതി വരുത്താന്‍ മത പഠന സംവിധാനം കാര്യക്ഷമമാക്കണം. സമസ്ത കേന്ദ്ര മുശാവറ അംഗം പി പി മുഹമ്മദ്‌ ഫൈസി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. കെ മോയിന്‍കുട്ടി മോഡറേറ്ററായിരുന്നു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, അബ്ദുല്‍ ഗഫൂറ്‍ അല്‍ഖാസിമി, എം എ ചേളാരി, പി കെ ഷാഹുല്‍ഹമീദ്‌, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂറ്‍, സി കെ മൊയ്തീന്‍ ഫൈസി, മുഹമ്മദ്‌ ശഫീഖ്‌ തിരൂറ്‍, മഅമൂന്‍ ഹുദവി വണ്ടൂറ്‍, ഡോ. അബു ഫര്‍ഹാസ്‌, ഡോ. സ്വലാഹുദ്ദീന്‍, സയ്യിദ്‌ മുഹ്സിന്‍ തങ്ങള്‍ പുത്തനത്താണി, മഈസ്‌, സുനൈസ്‌, റഹീം ചുഴലി, റഫീഖ്‌ അഹമ്മദ്‌ തിരൂറ്‍, സംസാരിച്ചു.

ഹജ്ജ് 2010: യാത്രാ തിയ്യതി പ്രഖ്യാപിച്ചു

ഹജ്ജ് 2010-ന് കേരളത്തില്‍ നിന്ന് പോകുന്ന ഹജ്ജാജിമാരുടെ യാത്രാതിയ്യതി കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. വിസ ലഭ്യമായവരെയുള്‍പ്പെടുത്തി ഒക്ടോബര്‍ 21മുതല്‍ നവംബര്‍ രണ്ട് വരെയുള്ളവരുടെ യാത്രാ തിയ്യതിയാണ് പ്രസിദ്ധീകരിച്ചത്. മറ്റുള്ളവരുടെ തിയ്യതി പിന്നീട് അറിയിക്കും.
ഹജ്ജാജിമാരുടെ  കവര്‍ നമ്പര്‍, പുറപ്പെടുന്ന വിമാനത്തിന്‍റെ  നമ്പര്‍, പുറപ്പെടുന്ന തിയ്യതി, സമയം, തിരിക്കേണ്ട വിമാന നമ്പര്‍, തിയ്യതി മുതലായവ ഉളള്‍കൊള്ളിച്ചുള്ള വിശദമായ ലിസ്റ്റ് താഴെ.
(ഹജ്ജ്‌ കമ്മിറ്റി പ്രസിദ്ധീകരിക്കുന്നത്)

'സമസ്ത; സമൂഹം നവോത്ഥാനം' കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ പ്രാസ്ഥാനിക കാന്പയിന്‍ 2010

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'സമസ്ത; സമൂഹം നവോത്ഥാനം' എന്ന പ്രമേയത്തില്‍ ദ്വൈമാസ പ്രാസ്ഥാനിക കാന്പയിന്‍ ആചരിക്കാന്‍ പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് കാന്പയിന്‍ കാലാവധി. ഉദ്ഘാടന സമ്മേളനം, സി.ഡി., ലഘുലേഖ വിതരണം, പുസ്തക പ്രകാശനം, ബ്രാഞ്ചു തല വിശദീകരണ സമ്മേളനം തുടങ്ങിയവ കാന്പയിന്‍റെ ഭാഗമായി സംഘടിപ്പിക്കും. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി ഇല്‍യാസ് മൗലവി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും മന്‍സൂര്‍ ഫൈസി നന്ദിയും പറഞ്ഞു.

ദില്‍ഷാദും മുഹ്‌സിനയും ഇനി ദാറുന്നജാത്തിന്റെ മക്കള്‍

കാളികാവ് : ബാപ്പയും ഉമ്മയും വെടിയേറ്റ് കണ്‍മുന്നില്‍ പിടഞ്ഞുമരിച്ചതിന്റെ വേട്ടയാടുന്ന ഓര്‍മ്മകളില്‍ നിന്ന് ദില്‍ഷാദിനും മുഹ്‌സിനയ്ക്കും ഇനി മോചനം.

എസ്.ഐയെ വെടിവെച്ച് കൊന്ന് ജീവനൊടുക്കിയ ചോക്കാട് പെടയന്താളിലെ ആറങ്ങോടന്‍ മുജീബ് റഹ്മാന്റെയും ഖമറുന്നീസബീവിയുടെയും മക്കള്‍ക്ക് കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററാണ് പുതിയ ജീവിതമൊരുക്കുന്നത്. എസ്.ഐയുടെയും മാതാപിതാക്കളുടെയും മരണം നേരില്‍ കാണേവണ്ടിവന്ന ദുരന്തസാഹചര്യത്തില്‍ നിന്നെത്തിയ കുരുന്നുകള്‍ക്ക് നജാത്തിന്റെ വിദ്യാലയമുറ്റത്ത് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ: ഒഴിവുവന്ന സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികള്‍


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ , എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ (വൈസ് പ്രസിഡന്റുമാര്‍ )

കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ , പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (സെക്രടറിമാര്‍ )



മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറയുടെ ഒഴിവുവന്ന സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സെക്രട്ടറിമാരായി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരെയാണ് പുതിയ സ്ഥാനങ്ങളിലേക്ക്‌ തിരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍ യോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രെഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ പാപ്പിനിശ്ശേരി, കെ.ടി. ഹംസ മുസ്‌ലിയാര്‍ വയനാട്, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തവനൂര്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍ കുമ്പള, എം.കെ. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, കെ.പി. അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മംഗലാപുരം, ടി.പി .മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍ കാച്ചിനിക്കാട്, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യം, പി.പി. മുഹമ്മദ് ഫൈസി കുറ്റാളൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഹജ്ജിന്‍റെ മറവില്‍ നടക്കുന്ന ചൂഷണങ്ങളെ എതിര്‍ക്കണം- റഷീദലി തങ്ങള്‍

തിരൂര്‍‍ : ഹജ്ജിന്‍റെ മറവില്‍ നടക്കുന്നചൂഷണങ്ങള്‍ക്കെതിരെയും യാത്രാസൌകര്യങ്ങള്‍ വിപുലപ്പെടുത്താനും സര്‍ക്കാരുകള്‍ മുന്‍കയ്യെടുക്കണമെന്ന്‌ പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങള്‍. തിരൂര്‍‍ മേഖലാ എസ്കെഎസ്‌എസ്‌എഫ്‌ കമ്മിറ്റി സംഘടിപ്പിച്ച ഹാജിമാര്‍ക്കുള്ള യാത്രയയപ്പ്‌ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എം. റഫീഖ്‌അഹമ്മദ്‌ ആധ്യക്ഷ്യം വഹിച്ചു. ആനമങ്ങാട്‌ മുഹമ്മദ്കുട്ടി ഫൈസി ക്ലാസിന്‌നേതൃത്വം നല്‍കി. എം.പി. മമ്മുക്കുട്ടി മുസല്യാര്‍, സി.എച്ച്‌. ബഷീര്‍, സി.പി. അബ്ദുല്ലമുസല്യാര്‍, എം. സൈനുദ്ദീന്‍, ഷംസാദ്‌ സലീം, കെ. നൌഷാദ്‌, ഹുസൈന്‍ തലക്കടത്തൂര്‍, പി. ബാവ ഹാജി, അഷ്‌റഫ്‌ ദാരിമി, കെ.കെ. ഇല്യാസ്‌ വെട്ടം, കെ.സി. നൌഫല്‍ എന്നിവര്‍ പ്രസംഗിച്ചു.

ദാറുന്നജാത്ത് ഇംഗ്ലീഷ്മീഡിയം സ്‌കൂളിന് മെഡല്‍ തിളക്കം

കരുവാരകുണ്ട്: സി.ബി.എസ്.ഇയുടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ മാറ്റുരച്ച സൗത്ത്‌സോണ്‍ 'തായ്ക്ക്വാന്‍ഡോ' ചാമ്പ്യന്‍ഷിപ്പില്‍ കരുവാരകുണ്ട് ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് മെഡല്‍തിളക്കം. സ്‌കൂള്‍ടീം രണ്ട് സ്വര്‍ണ മെഡലുകളുള്‍പ്പെടെ നാലുമെഡലുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ നേടിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നത്. കൊച്ചിയിലെ വിദ്യോദയ സ്‌കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണം, ഒന്നുവീതം വെള്ളി, വെങ്കലം മെഡലുകളാണ് സ്‌കൂള്‍ നേടിയത്.
മുഹമ്മദ് സലാഹ്.ടി, അന്‍വാറുല്‍ ഹഖ് എന്നിവര്‍ സ്വര്‍ണമെഡലും എ.ടി.മുഹമ്മദ് ആഷിഖ് വെള്ളിമെഡലും എം.ഫാസില്‍ വെങ്കലമെഡലും കരസ്ഥമാക്കി. ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവര്‍ക്ക് വേണ്ടി സ്‌കൂളില്‍ അനുമോദനച്ചടങ്ങ് നടത്തി. സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് റഥീന്‍, കെ.ഷിബിലി നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ കെ.അലവി, പരിശീലകരായ മുഹമ്മദ് മുസ്തഫ, പി.ഉനൈസ്, പി.ടി.എ പ്രസിഡന്റ് എന്‍.കെ.മൊയ്തീന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

ഹജ്ജ്: ആത്മാവിന്റെ തീര്‍ഥാടനം - മുത്തുക്കോയ തങ്ങള്‍

കാഞ്ഞങ്ങാട്: ആത്മവിശുദ്ധി തേടിയുള്ള ആത്മാവിന്റെ തീര്‍ഥയാത്രയാണ് വിശുദ്ധ ഹജ്ജ് യാത്രയെന്ന് കാഞ്ഞങ്ങാട്‌ സംയുക്ത മുസ്‌ലിം ജമാ അത്ത് ഖാസിയും നന്തി ദാറുസ്സലാം അറബിക് കോളേജ് മുന്‍ പ്രിന്സിപാളുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. സംയുക്ത മുസ്‌ലിം ജമാ അത്ത് കമ്മിറ്റി പരിധിയിലുള്ള ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഹജ്ജ്‌ പഠന ക്ലാസ്സെടുത്തു. മുബാറക് ഹസൈനാര്‍ ഹാജി, സി.ഇബ്രാഹിം ഹാജി, കെ.യു.ദാവൂദ് സംസാരിച്ചു. ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.

ക്ലാസ് ഉദ്ഘാടനം ചെയ്തു

പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ അറബിക് & ആര്‍ട്ട്സ് കോളേജ് ക്ലാസ് ഉദ്ഘാടനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നിര്‍വ്വഹിച്ചു. പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. മൊയ്തു മൗലവി മക്കിയാട്, റശീദ് ബാഖവി, .കെ. അബ്ദുല്‍ ബാഖി, എസ്.കെ. ഹംസ ഹാജി, കെ.ഇബ്റാഹീം കുട്ടി ഹാജി പ്രസംഗിച്ചു. യൂസുഫ് ബാഖവി സ്വാഗതവും എ.പി. അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.

ഇസ്‍ലാം സമഗ്ര പഠന പരന്പര ഭാഗം 1 പുസ്തകം പ്രകാശനം ചെയ്തു


SKSSF കൊന്പംകല്ല് യൂണിറ്റ് പുറത്തിറക്കിയ "ഇസ്‍ലാം സമഗ്ര പഠന പരന്പര ഭാഗം-1” മേലാറ്റൂര്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി പെരിന്തല്‍മണ്ണ എം... എഞ്ചിനീയറിങ്ങ് കോളേജില്‍ സംഘടിപ്പിച്ച വെളിച്ചം ക്യാന്പില്‍ വെച്ച് ബഹു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ബഹു. പി.എം. ഹനീഫിന് നല്‍കി പ്രകാശനം ചെയ്തു. പുസ്തകം www.skssfkombamkallu.tk എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

യു.എ.ഇ മദ്രസകളുടെ അഭിമാന നേട്ടം!


ദിബ്ബ: സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അഞ്ചാം ക്ലാസ്സ് വാര്‍ഷിക പൊതു പരീക്ഷയില്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ വെച്ച് ഒന്നാം റാങ്കും കേന്ദ്ര തലത്തില്‍ എട്ടാം റാങ്കും നേടിയ   യു.എ.ഇ ദിബ്ബ ഇസ്‌ലാമിക്‌ സെന്റര്‍ മദ്രസ്സയിലെ  വിദ്യാര്‍ത്ഥി മുന്‍ദിര്‍ മുനീറിന്‌ മദ്രസയില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ അവാര്‍ഡ്‌ സമ്മാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യു.എ.ഇ റേഞ്ച് പ്രതിനിധികളും  ദിബ്ബ ഇസ്ലാമിക്‌ സെന്റര്‍ നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

മദ്റസാ പാഠപുസ്തക വിതരണം നടത്തി


വേങ്ങര : SKSSF മാട്ടില്‍ ബസാര്‍ യൂണിറ്റ് മഹല്ലിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മദ്റസാ പാഠപുസ്തക വിതരണം നടത്തി. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്‍റ് ഉമ്മര്‍ എം, സെക്രട്ടറി അഹമ്മദ് ആമിര്‍, ട്രഷറര്‍ മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

കുവൈത്ത് സുന്നി കൗണ്‍സില്‍ പുതിയ സാരഥികള്‍


കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ പ്രസിഡന്‍റ് അബ്ദുസ്സലാം മുസ്‍ലിയാര്‍ വാണിയന്നൂരിന്‍റെ അധ്യക്ഷതിയില്‍ ചേര്‍ന്നു. ചെയര്‍മാന്‍ സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വര്‍ക്കിംഗ് സെക്രട്ടറി ഇസ്‍മാഈല്‍ ഹുദവിയും സാന്പത്തിക റിപ്പോര്‍ട്ട് വര്‍ക്കിംഗ് പ്രസിഡന്‍റ് സൈദലവി ഹാജി ചെന്പ്രയും അവതരിപ്പിച്ചു. തുടര്‍ന്ന് 2010-2012 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിട്ടേണിങ്ങ് ഓഫീസര്‍ ഫാറൂഖ് ഹമദാനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വെങ്ങപ്പള്ളി ഹജ്ജ് ക്യാമ്പ് സമാപിച്ചു

കല്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി ഈ വര്‍ഷം ഹജ്ജിന്പോകുന്നവര്‍ക്കായി സംഘടിപ്പിച്ച ക്യാമ്പ് കെ.ടി. ഹംസ മുസ്‌ല്യാര്‍ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ്ശഹീറലി ശീഹാബ്തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ നേതൃത്വംനല്‍കി. അബ്ദുറസാഖ് ബുസ്താനി, വി. മൂസക്കോയ മുസ്‌ല്യാര്‍, എസ്.മുഹമ്മദ്,ശംസുദ്ദീന്‍ റഹ്മാനി, പനന്തറ മുഹമ്മദ്, കെ.എ. നാസിര്‍ മൗലവി, യൂസഫ് ഹാരിസ്ബാഖവി, എ.കെ. സുലൈമാന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.

ഖുര്‍ആന്‍ മെസേജ്: പരീക്ഷാഫലം

തൃക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫ്. തൃക്കരിപ്പൂര്‍ മേഖലാകമ്മിറ്റിസംഘടിപ്പിച്ച ഖുര്‍ആന്‍ മെസേജ് പ്രോഗ്രാം പരീക്ഷാഫലം പ്രസിദ്ധികരിച്ചു.ഒന്നാംറാങ്ക്- പി.വി.ഫര്‍ഹാന മുഹമ്മദ്, രണ്ടാം റാങ്ക്പി.വി.അബ്ദുള്‍ഫത്താഹ്. വിജയികള്‍ക്ക് സ്വര്‍ണമെഡല്‍ വിതരണംചെയ്യും.

മദ്റസത്തുന്നൂര്‍, പുതിയ അഡ്മിഷന്‍ ആരംഭിച്ചു

കുവൈത്ത് : കുവൈത്ത് സിന്നി കൗണ്‍സിലിന് കീഴില്‍ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സിലബസ് പ്രകാരം ഫഹാഹീലില്‍ പ്രവര്‍ത്തിക്കുന്ന മദ്റസത്തുന്നൂറില്‍ (SKIMVI Reg:8781) 17-9-2010 മുതല്‍ ക്ലാസ് ആരംഭിച്ചു. ഫഹാഹില്‍, സ്വബാഹിയ്യ, മഹബൂല, അബൂഹലീഫ, മങ്കഫ് ഏരിയകളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണ്. അഡ്മിഷന് 66210082, 65159014 എന്നീ നന്പറുകളില്‍ ബന്ധപ്പെടാന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഹജ്ജ് രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

ദമ്മാം : സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയും മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്സും സംയുക്തമായി സംഘടിപ്പിക്കുന്ന മലബാര്‍ ഹജ്ജ് ഗ്രൂപ്പ് 2010 ന്‍റെ രജിസ്ട്രേഷന്‍ ശിഹാബ് തങ്ങള്‍ നിര്‍വ്വിഹിക്കുന്നു. സൈതലവി ഹാജി താനൂര്‍, ഖാസിം ദാരിമി കാസര്‍ക്കോട്, കബീര്‍ ഫൈസി പുവ്വത്താണി, അശ്റഫ് ബാഖവി താഴേക്കോട് എന്നിവര്‍ സമീപം

ഹജ്ജ് പഠനക്ലാസും യാത്രയയപ്പും

കടയ്ക്കല്‍ (കൊല്ലം): ഹജ്ജ്‌യാത്രക്കാര്‍ക്കായി പഠനക്ലാസുംയാത്രയയപ്പും മഞ്ഞപ്പാറ ദാറുല്‍ ഇസ്‌ലാം മദ്രസഹാളില്‍ ഏഴിന് രാവിലെ ഒന്‍പത് മണിക്ക് പഠനക്ലാസ് നടക്കും. ഹംസാ റഹുമാനി ഉദ്ഘാടനം ചെയ്യും. പാങ്ങോട്കമറുദ്ദീന്‍ മൗലവി ക്ലാസ് നയിക്കും. തുടര്‍ന്ന് യാത്രയയപ്പ് സമ്മേളനംനടക്കും.

ഹജ്ജ് പഠനക്ലാസ്

കോട്ടയ്ക്കല്‍ : പുലാമന്തോള്‍ ശൈഖുനാ വെള്ളിമാട്കുന്ന് തങ്ങള്‍ ദിക്ര്‍വാര്‍ഷികത്തിന്റെ ഭാഗമായി ഹജ്ജ് പഠനക്ലാസ് നടത്തി. കേന്ദ്ര ഹജ്ജ്കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസിന് നേതൃത്വം നല്‍കി. ഉറൂസിന്റെഭാഗമായി പൊതുസമ്മേളനം, അന്നദാനം എന്നിവയും ഉണ്ടായി.

എസ്.കെ.എസ്.എസ്.എഫ് കാമ്പയിന്‍ ഇന്ന് തുടങ്ങും

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റിയുടെആഭിമുഖ്യത്തില്‍ നടത്തുന്ന കാമ്പയിന്‍ ഇന്ന് വൈകീട്ട് ഏഴിന് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്നദ്‌വി പുറത്തൂരില്‍ ഉദ്ഘാടനംചെയ്യും.

ശ്രദ്ധിക്കുക :ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധമരുന്നു വിതരണം

ആലപ്പുഴ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഹജ്ജ് തീര്‍ഥാടനത്തിന്തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള, മെനഞ്ചൈറ്റിസിനെതിരായപ്രതിരോധമരുന്നിന്റെ വിതരണം ഒക്ടോബര്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ആലപ്പുഴ ജനറല്‍ ആസ്​പത്രി, ചേര്‍ത്തല, കായംകുളം, മാവേലിക്കര താലൂക്ക്ആസ്​പത്രികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ഓഫീസര്‍ അറിയിച്ചു. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ്മരുന്നു വിതരണം ചെയ്യുക.

വെങ്ങനപ്പള്ളി ഹജ്ജ് പഠന ക്യാമ്പ് നാളെ (ഞായര്‍)

കല്‍പ്പറ്റ : വെങ്ങനപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ ഹജ്ജ്പഠന ക്യാമ്പ് ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്ക് ഇ.ടി. മുഹമ്മദ് ബഷീര്‍എം.പി. ഉദ്ഘാടനം ചെയ്യും. കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിക്കും.വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന്പോകുന്ന ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന ക്യാമ്പിന് കേന്ദ്ര ഹജ്ജ്കമ്മിറ്റിയംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും.

ഹുദവി ബിരുദധാരികള്‍ ഈജിപ്തിലേക്ക്

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇസ്‌ലാമിക് ആന്‍ഡ് കണ്ടമ്പററി സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ കെ.പി. ഉമ്മര്‍ ഹുദവിയും ഉര്‍ദു മീഡിയം വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച ശഹ്ബാസ് ഹുദവിയും ഉപരിപഠനാര്‍ത്ഥം ഈജിപ്തിലേക്ക് തിരിച്ചു. മുംബൈയിലെ ഖുവ്വത്തില്‍ ഇസ്‌ലാം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ കൂടിയാണ് ഉമര്‍ ഹുദവി. യാത്രയയപ്പ് ചടങ്ങില്‍ ദാറുല്‍ഹുദാ വൈസ് ചാന്‍സിലര്‍ ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, യു. ശാഫിഹാജി ചെമ്മാട്, കെ.എം. സൈതലവി ഹാജി കോട്ടയ്ക്കല്‍, പ്രൊഫ. അലി മൗലവി ഇരിങ്ങല്ലൂര്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, കെ.സി. മുഹമ്മദ് ബാഖവി കിഴിശ്ശേരി, പി.ഇസ്ഹാഖ് ബാഖവി ചെമ്മാട് തുടങ്ങിയവര്‍ പങ്കെടുത്തു.

രാജ്യാന്തര സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു സുബൈര്‍ ഹുദവി ഇസ്താംബൂളില്‍ പ്രസംഗിക്കും

കോഴിക്കോട്‌:ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി അക്കാദമിക് കോ-ഓര്‍ഡിനേറ്ററും ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ഗവേഷകനുമായ സുബൈര്‍ ഹുദവി ചേകന്നൂര്‍, തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്‍ പങ്കെടുക്കുവാന്‍ പുറപ്പെട്ടു. ഒക്ടോബര്‍ മൂന്നുമുതല്‍ അഞ്ചുവരെ നടക്കുന്ന രാജ്യാന്തര ഇസ്‌ലാമിക കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം പങ്കെടുക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഉര്‍ദു എന്നീ ഭാഷകളില്‍ ഒട്ടനവധി ലേഖനങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇദ്ദേഹം എഴുതിയിട്ടുണ്ട്. അന്താരാഷ്‌ട്ര സമ്മേളനത്തിനു പുറപ്പെട്ട സുബൈര്‍ ഹുദവി ചെകന്നൂരിന്നു ദാറുല്‍ ഹുദ ഇസ്ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദ് വി ആശംസകള്‍ നേര്‍ന്നു.

ബാബറി കേസ് വിധിയെ സംയമനത്തോടെ സമീപിക്കുക - തങ്ങള്‍

മലപ്പുറം: ബാബറിമസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച അലഹാബാദ് ഹൈക്കോടതി വിധിയെ സംയമനത്തോടെ സമീപിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അഭ്യര്‍ഥിച്ചു. പരസ്​പര സ്‌നേഹവും മൈത്രിയും കാത്തുസൂക്ഷിക്കണം. കോടതിവിധി എന്തായിരുന്നാലും മാനിക്കണമെന്ന് നേരത്തെ എല്ലാവരും അഭ്യര്‍ഥിച്ചിരുന്നതാണ്.

ജില്ലാ ഫൈസി സംഗമം

മലപ്പുറം : ജനവരിയില്‍ നടക്കുന്ന പട്ടിക്കാട് ജാമിഅനൂരിയ്യ വാര്‍ഷിക ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ഫൈസി സംഗമം നടത്തി. സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സമസ്ത മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. എരമംഗലം മുഹമ്മദ് മുസ്‌ലിയാര്‍, ടി.പി. ഇപ്പ മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, ഒ.ടി. മൂസ മുസ്‌ലിയാര്‍, മങ്ങോട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സലാഹുദ്ധീന്‍ ഫൈസി സ്വാഗതവും ശുഐബ് ഫൈസി പൊന്മള നന്ദിയും പറഞ്ഞു. സമ്മേളന പ്രചാരണാര്‍ത്ഥം മണ്ഡലം കണ്‍വെന്‍ഷനുകള്‍ ചേരാനും ഡിസംബര്‍ നാലിന് ജില്ലാ ഫൈസി സംഗമം നടത്താനും യോഗം തീരുമാനിച്ചു. സ്വാഗതസംഘം ഭാരവാഹികള്‍: ഒ.എം.എസ്. തങ്ങള്‍ മണ്ണാര്‍മല (ചെയ.), സലാഹുദ്ധീന്‍ ഫൈസി (ജന. കണ്‍.).

ഹജ്ജ് പഠനക്യാമ്പ് മൂന്നിന്

മലപ്പുറം : ഏകദിന ഹജ്ജ് പഠനക്യാമ്പ് കട്ടുപ്പാറ ഗൈഡന്‍സ് ഇസ്‌ലാമിക് സെന്റര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഞായറാഴ്ച നടക്കും. 9.30 ന് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷന് ഫോണ്‍: 9747600753, 9961969577.

ഏകദിന ഹജ്ജ് പഠനക്ലാസ്

ചപ്പാരപ്പടവ് (കണ്ണൂര്‍) : ചപ്പാരപ്പടവ് ഇര്‍ഫാനിയ്യ അറബിക് കോളേജിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഹജ്ജ്പഠന ക്ലാസ് നടത്തി. പ്രിന്‍സിപ്പല്‍ മൌലാന വി.മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സലീം ഫൈസി ഇര്‍ഫാനി അല്‍അസ്ഹരി പഠനക്ലാസ് ഉദ്ഘാടനം ചെയ്തു. പി.കെ.അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു.

ഹജ്ജ് പഠനക്ലാസ് ആറിന്

ബദിയഡുക്ക (കാസറഗോഡ്): കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഹജ്ജ് പഠനക്ലാസും ഹജ്ജിന് പുറപ്പെടുന്നവര്‍ക്കുള്ള യാത്രയയപ്പും ഒക്ടോബര്‍ ആറിന് നടക്കും. രാവിലെ 10 മണിക്ക് ബദിയഡുക്ക നൂറുല്‍ ഹുദാ മദ്രസയിലാണ് ക്ലാസ്. യോഗത്തില്‍ സമസ്ത ജില്ലാ പ്രസിഡന്‍റ് മൌലാന യു.എം. അബ്ദുള്‍ റഹ്മാന്‍ മുസ്ലിയാര്‍ അധ്യക്ഷനായി. സി.എ. അബൂബക്കര്‍, മാഹിന്‍ കേളോട്ട്, പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ ഫൈസി, ഹംസതുസ്സഅദി, കോട്ട അബ്ദുള്‍ റഹ്മാന്‍ ഹാജി, ബദ്‌റുദ്ദീന്‍ താസിം, ഫസലുറഹ്മാന്‍ ദാരിമി കുംബടാജെ എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തകളും വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അയച്ചുതരിക : skssfnews@gmail.com