ദാറുല്‍ഹുദായുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിപുലപ്പെടുത്താന്‍ ധാരണ
തിരൂരങ്ങാടി: രാഷ്ട്ര പുരോഗതിക്കും സാമുദായിക വളര്‍ച്ചക്കും പണ്ഡിത ഇടപെടല്‍ നിര്‍ണായകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.
ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സെനറ്റ് യോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് വിദ്യാഭ്യാസ ശാക്തീകരണം സാധ്യമാക്കുന്നതിലൂടെ മാത്രമേ സമുദായത്തിന്റെ സമഗ്ര പുരോഗതി സാധ്യമാവുകയൊള്ളൂ എന്നും ദാറുല്‍ഹുദാ ദേശവ്യാപകമായി ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ ജാഗരണ പദ്ധതികള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
പുന:സംഘടിപ്പിച്ച അക്കാദമിക് കൗണ്‍സില്‍, പുതുതായി രൂപീകരിച്ച സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവക്ക് സെനറ്റ് അംഗീകാരം നല്‍കി. വാഴ്‌സിറ്റിയുടെ പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിംഗി (സിപെറ്റ്)നു കീഴില്‍ വിപുലമായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്താനും തീരുമാനിച്ചു. ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് കീഴില്‍ ഡിപ്ലോമ കോഴ്‌സുകള്‍ നടത്താന്‍ ധാരണയായി.
സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണത്തിനു കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനും സഹ്‌റാവിയ്യ കോഴ്‌സിനു വിവിധ ജില്ലകളില്‍ അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ അനുവദിക്കാനും തീരുമാനിച്ചു.
ഉമര്‍ ഫൈസി മുക്കം, ജന. സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
സി. എച്ച് ത്വയ്യിബ് ഫൈസി, അഡ്വ. കെ.കെ സൈതലവി, ഡോ. മുസ്ഥഫ കാസര്‍ഗോഡ്, പ്രൊഫ. അബ്ദുല്‍ അസീസ് കുറ്റിപ്പാല, ഡോ. ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഡോ. കെ.ടി ജാബിര്‍ ഹുദവി, ഡോ. ഫൈസല്‍ ഹുദവി മാരിയാട്, ഡോ. പി.കെ.എം ജലീല്‍ ഹുദവി, ടി. അബൂബക്കര്‍ ഹുദവി, മൂസ ഹാജി കാടാമ്പുഴ, മുഹമ്മദ് കുട്ടി എടക്കുളം, ഹനീഫ മൂന്നിയൂര്‍, കെ.പി അബൂബക്കര്‍ ഹാജി കണ്ണാടിപ്പറമ്പ്, പി.വി മുഹമ്മദ് മൗലവി മാണൂര്‍, കുഞ്ഞിപ്പോക്കര്‍ കുട്ടി കെ.വി.പി, മീറാന്‍ ദാരിമി, ഷമീര്‍ ഹുദവി, ഹംസ ഹാജി മൂന്നിയൂര്‍, എം.പി സിദ്ദീഖ് ഹാജി, അബ്ദുല്ല ഹാജി, പി.എം ഹംസ ഹാജി, എന്‍.കെ ഇബ്രാഹീം ഹാജി, എം.കെ ജാബിറലി ഹുദവി, പി.കെ അബ്ദു നാസര്‍ ഹുദവി, അഡ്വ. ത്വയ്യിബ് ഹുദവി, ഡോ. സുഹൈല്‍ ഹുദവി, ഡോ. റഫീഖലി ഹുദവി, കെ.സി മുഹമ്മദ് ബാഖവി, സിറാജുദ്ദീന്‍ ഹുദവി, അബ്ദുശക്കൂര്‍ ഹുദവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും ഒക്ടോബര്‍ 18-ന് കോഴിക്കോട്
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടുമായിരുന്ന പി.കെ.പി അബ്ദുസ്സലാം മുസ്ലിയാരുടെ പേരിലുള്ള അനുസ്മരണ യോഗവും പ്രാര്‍ത്ഥന സംഗമവും ഒക്ടോബര്‍ 18-ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനാവും. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടന നേതാക്കള്‍, മറ്റു പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
- Samasthalayam Chelari
- Samasthalayam Chelari
SKSSF മദീനാ പാഷൻ ഇന്ന് അഞ്ചരക്കണ്ടിയിൽ
കോഴിക്കോട്: പ്രവാചക പ്രകീർത്തനത്തിന്റെ ഇശലുകളും ആത്മീയ സന്ദേശങ്ങളും പെയ്തിറങ്ങുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മദീനാ പാഷൻ ഇന്ന് (ഒക്ടോബർ 15) കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ നടക്കും. തിരുനബി(സ്വ): സത്യം, സ്നേഹം, സദ് വിചാരം എന്ന പ്രമേയവുമായി ഒരു മാസക്കാലം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൈകിട്ട് മൂന്നിന് മൗലിദ് മജ്ലിസോടെ ആരംഭിക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, കൊയ്യോട് ഉമർ മുസ് ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കാടേരി മുഹമ്മദ് മുസ് ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ് മത്തുല്ലാഹ് ഖാസിമി മൂത്തേടം, സയ്യിദ് സഫ് വാൻ കോയ തങ്ങൾ, മുസ്തഫ ഹുദവി ആക്കോട് പ്രസംഗിക്കും.
ബുർദ , ഖവാലി, പ്രവാചക പ്രകീർത്തനങ്ങൾ തുടങ്ങിയവയും നടക്കും. രാത്രി 9.30 വരെ നടക്കുന്ന പരിപാടിയിൽ അല്ലാഹു പ്രണയിച്ച മുത്ത്നബി(സ),ഖലീഫമാർ പ്രണയിച്ച റസൂൽ, കവിതകളിലെ പുണ്യ നബി(സ, സുന്നത്തുകളെ ശീലമാക്കാം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.
- SKSSF STATE COMMITTEE

Labels:
Campaign,
Kannur,
Kerala,
SKSSF-Rabee-campaign,
SKSSF-State
സഹചാരി കോ-ഓർഡിനേറ്റേഴ്സ് കോൺക്ലേവ് ഇന്ന് (13-10-2021)
കോഴിക്കോട്: എസ് കെ എസ് എസ് എഫിൻ്റെ ആതുര സേവന പ്രവർത്തനങ്ങൾക്ക് പ്രദേശിക തലങ്ങളിൽ നേതൃത്വം നൽകുന്ന സഹചാരി സെന്റര്‍ കോ-ഓർഡിനേറ്റർമാർക്കുള്ള സംസ്ഥാന തല കോൺക്ലേവ് ഇന്ന് (ബുധൻ) തിരൂർ തലക്കടത്തൂർ സഫിയ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി പ്രമുഖർ വിഷയാവതരണം നടക്കും.
സംഘടനയുടെ കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് പ്രോഗ്രാമിൻ്റെ കോ-ഓർഡിനേറ്റർമാർക്കുള്ള പരിശീലന പരിപാടി ഇതോടൊപ്പം രണ്ടാം വേദിയിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാപന പരിപാടി ഡോ. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫൽ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. വിവിധ സംഘടനാ നേതാക്കളും ഗൾഫ് കമ്മിറ്റി പ്രതിനിധികളും സംബന്ധിക്കും. സർട്ടിഫിക്കറ്റ് വിതരണം, മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിംഗ് തുടങ്ങിയവയും നടക്കും.

പ്രവാചക സ്‌നേഹത്തിന്റെ സന്ദേശ വാഹകരാവുക: പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍
പട്ടിക്കാട് : മൗലിദാഘോഷം പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണെന്നും പ്രവാചക സ്‌നേഹത്തിന്റെ സന്ദേശ വാഹകരാകല്‍ വിശ്വാസിയുടെ ബാധ്യതയാണെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ: ആലിക്കുട്ടി മുസ്ലിയാര്‍ പ്രസ്താവിച്ചു. പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യയില്‍ നടന്ന മീലാദ് കോണ്‍ഫറന്‍സില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകത്ത് മുസ്ലിംകള്‍ ജീവിക്കുന്നയിടത്തെല്ലാം നബിദിനാഘോഷമുണ്ട്. ആഫ്രിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പാശ്ചാത്യ ലോകത്തും വിപുലമായ രീതിയില്‍ മീലാദ് പ്രോഗ്രാമുകള്‍ നടന്ന് വരുന്നുണ്ട്. ശത്രുക്കള്‍ ഇസ്ലാമിനെ വികലമായി ചിത്രീകരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. ഇസ്ലാമിലെ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ സന്ദര്‍ഭം നാം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. മൗലിദ് സദസ്സിന് ഏലംകുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വം നല്‍കി. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, അസ്ഗറലി ഫൈസി പ്ട്ടിക്കാട്, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി സംസാരിച്ചു.
തിരുനബി (സ്വ): സത്യം, സ്നേഹം, സദ് വിചാരം സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടം ചെയ്തു. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സകരിയ്യ ഫൈസി കൂടത്തായ്, ഹംസ ഫൈസി ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒ.ടി മുസ്ഥഫ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട് സംസാരിച്ചു.
സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ഡിജിറ്റല്‍ ലൈബ്രറി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

SKSSF മദീനാ പാഷൻ 15 ന് അഞ്ചരക്കണ്ടിയിൽ
കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മദീനാ പാഷൻ വെള്ളിയാഴ്ച (ഒക്ടോബർ 15) കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ നടക്കും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, കൊയ്യോട് ഉമർ മുസ് ലിയാർ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കാടേരി മുഹമ്മദ് മുസ് ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ് മത്തുല്ലാഹ് ഖാസിമി മൂത്തേടം, സയ്യിദ് സഫ് വാൻ കോയ തങ്ങൾ, മുസ്തഫ ഹുദവി ആക്കോട് പ്രസംഗിക്കും. ബുർദ , ഖവാലി, പ്രവാചക പ്രകീർത്തനങ്ങൾ തുടങ്ങിയവയും നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
തിരുനബി(സ്വ): സത്യം, സ്നേഹം, സദ് വിചാരം എന്ന പ്രമേയവുമായി ഒരു മാസക്കാലം സംഘടിപ്പിക്കുന്ന കാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ നടക്കും. പ്രമേയ വിശകലനവും, സ്നേഹ സദസ്സും ഇതിന്റെ ഭാഗമായി നടക്കും. ജില്ലാ, മേഖല, ക്ലസ്റ്റർ തലങ്ങളിൽ മദീനാ പാഷൻ, ഇശ്ഖ് മജ്ലിസ്, ത്വലബാ വിംഗ് ജില്ലാ സമിതികളുടെ നേതൃത്വത്തിൽ 'ഞാൻ അറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ സൗഹൃദ സംഗമങ്ങൾ നടക്കും.
ക്യാമ്പസ് വിംഗ് താജ് ദാരെ ഹറം റബീഉൽ അവ്വൽ 1 മുതൽ 12 വരെ ഓൺലൈൻ ഇശ്ഖ് മജ്ലിസ് ലഘുലേഖ,മധുരവിതരണം എന്നിവ നടക്കും. ശാഖ തല മദീനാ പാഷൻ ''മൻഖുൽ മിൻ മദ്ഹി റസൂൽ" എന്ന കെ.ടി മാനു മുസ്ലിയാരുടെ മൗലിദ് കൃതിയുടെ പഠനം, പാരായണം തുടങ്ങിയവയും കാമ്പയിന്റെ ഭാഗമായി നടക്കും.

Kozhikode,
SKSSF-Rabee-campaign,
SKSSF-State
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബ്രിട്ടീഷ് സര്‍വകലാശാല വി.സിയുമായി കൂടിക്കാഴ്ച നടത്തി
ദുബൈ: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ വൈസ് ചാന്‍സലറും സമസ്ത കേന്ദ്ര മുശാവറാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ദുബൈയിലെ ബ്രട്ടീഷ് സര്‍വകലാശാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. അബ്ദുല്ല അല്‍ശംസിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ദുബൈയിലെ ബ്രിട്ടീഷ് സര്‍വകലാശാലാ ആസ്ഥാനത്തു വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
ദാറുല്‍ഹുദായും ബ്രിട്ടീഷ് സര്‍വകലാശാലയും തമ്മില്‍ അക്കാദമിക സഹകരണം നടത്തുന്നതിനുള്ള പ്രാഥമിക കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. 2003-ല്‍ ഗവേഷണ സര്‍വകലാശാലയായി ആരംഭിച്ച ദുബൈ ബ്രട്ടീഷ് സര്‍വകലാശാല, നിലവില്‍ വിവിധ രാജ്യങ്ങളിലെ ഇസ്‌ലാമിക-ഇതര സര്‍വകലാശാലകളുമായി അക്കാദമിക മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

Darul-Huda-Islamic-University,
Dubai,
Kerala,
Malappuram,
UAE
SKSSF കാലിക്കറ്റ് യൂണിവേഴ്സിറ്റി സമര സംഗമം നാളെ
കോഴിക്കോട് : "സർവ്വകലാ ശാല നയം നടപ്പിലാക്കുക" എന്ന പ്രമേയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ നിരന്തരമായ അനാസ്ഥകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സമര സംഗമം സംഘടിപ്പിക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്സ്റ്റി വിഭജിക്കുക; അക്കാദമിക് കേന്ദ്രങ്ങൾ സ്ഥാപിക്കുക, പരീക്ഷകൾ യഥാസമയം നടത്തുക; റിസൽട്ടുകൾ പ്രഖ്യാപിക്കുക വിദൂര വിദ്യാഭ്യാസം ; യു.ജി.സി അംഗീകാരം തിരിച്ചുപിടിക്കുക, ഗവേഷണം ത്വരിതപ്പെടുത്തുക; സാങ്കേതിക വിദ്യ വിപുലപ്പെടുത്തുക; മാനേജ്‌മെന്റ് ശാസ്ത്രീയമാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി,
നാളെ 12/10/2021 ചൊവ്വ രാവിലെ 10 മണിക്ക് കാലിക്കറ്റ് സർവകലാശാല പരിസരത്ത് നടക്കുന്ന പ്രതിഷേധ സംഗമം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ ഉദ്ഘാടനം നിർവ്വഹിക്കും.
യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.റഷീദ് അഹമദ് മുഖ്യാതിഥിയായി പങ്കെടുക്കും .
ക്യാമ്പസ് വിംഗ് കോർഡിനേറ്റർ ഇൻ ചാർജ്ജ് റിയാസ് വെളിമുക്ക്, ജനറൽ കൺവീനർ ബാസിത്ത് മുസ്‌ലിയാരങ്ങാടി, മുനീർ മോങ്ങം, ഷഹീർ കോണോട്ട് എന്നിവർ സംബന്ധിക്കും.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
പ്രവാചക വിമര്‍ശകര്‍ നിരാശപ്പെടേണ്ടി വരും: കെ ആലിക്കുട്ടി മുസ്‌ലിയാര്‍
കോഴിക്കോട്: പ്രവാചക വിമര്‍ശനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും വിമര്‍ശകര്‍ നിരാശപ്പെടേണ്ടി വരുമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ.കെ ആലിക്കുട്ടി മുസ്ലിയാര്‍ പ്രസ്താവിച്ചു. ഓറിയന്റലിസ്റ്റുകളുടെ ചുവടുപിടിച്ച് ചില മുസ്‌ലിം നാമധാരികള്‍ ചരിത്രത്തില്‍ നടത്തിയ അപഹാസ്യങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യധാര പ്രവാചകന്‍ സ്‌പെഷ്യല്‍ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. എം.കെ മുനീര്‍ എം.എല്‍.എ പതിപ്പ് ഏറ്റുവാങ്ങി. പലമതങ്ങളും പൂര്‍വഗാമികളെ തിരസ്‌കരിച്ചപ്പോള്‍ ഇസ്‌ലാം ഉള്‍കൊള്ളലിന്റെ ശൈലിയാണ് എല്ലാ കാലത്തും സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് എഡിറ്റര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. സി.കെ.കെ മാണിയൂര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, താജുദ്ദീന്‍ ദാരിമി, പി.എ സ്വാദിഖ് ഫൈസി താനൂര്‍, ഖാസിം ദാരിമി വയനാട്, മുഹമ്മദ് കുട്ടി കുന്നുംപുറം സംബന്ധിച്ചു.

Sathyadhara,
SKSSF-Rabee-campaign,
SKSSF-State
പ്രവാചക സ്നേഹം കുറയുന്നത് മതനിരാസത്തിലേക്ക് വഴിവെക്കും: കോഴിക്കോട് ഖാസി
ചാലിയം: പ്രവാചക സ്നേഹത്തിന്റെ യാഥാർത്ഥ്യവും പൊരുളും അനുഭവിക്കാൻ കഴിയാത്തവരാണ് മതനിരാസത്തിലേക്ക് വഴിതെറ്റുന്നത്. യഥാർത്ഥ വിശ്വാസം അനുഭവിക്കാൻ പ്രവാചക സ്നേഹത്തിന്റെ പൊരുളുകളിലേക്ക് വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് വേണ്ടതെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി. ചാലിയം ജുമാ മസ്ജിദിൽ നടന്ന എസ്. കെ. എസ്. എസ്. എഫ് ഇസ്തിഖാമ യുടെ മദീന പാഷൻ ആദർശ സംഗമം ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്തഫ അഷ്‌റഫി കക്കുപ്പടി അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ ഹസനി തങ്ങൾ നസീഹത്തും പ്രാർത്ഥനയും നിർവ്വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് കോഴിക്കോട് ജില്ലാ അധ്യക്ഷൻ സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, എം. ടി അബൂബക്കർ ദാരിമി "മൗലിദ്: വിമർശനങ്ങളും വസ്തുതകളും" എന്ന വിഷയത്തിലും ജസീൽ കമാലി ഫൈസി "പ്രവാചക സ്നേഹം വിശ്വാസത്തിന്റെ അടിസ്ഥാനം" എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തി. കെ. ടി മാനു മുസ്‌ലിയാരുടെ പ്രസിദ്ധമായ മൻഖുൽ മിൻ മദ്ഹി റസൂൽ എന്ന മൗലിദ് പാരായണം നടത്തി. ശൗക്കത്തലി ഫൈസി മണ്ണാർക്കാട്, ശിഹാബുദ്ധീൻ അൻവരി, അമീർ ഹുസൈൻ ഹുദവി, ആസ്വിഫ് ഫൈസി, അബ്ദുല്ല മുജ്തബ ഫൈസി, ബീരാൻ കോയ ഹാജി, മജീദ് ഹാജി, ആഷിക് ഫൈസി എന്നിവർ സംസാരിച്ചു.

ത്വലബ തജ്‌ലിയ സംസ്ഥാന ലീഡേഴ്‌സ് മീറ്റ് സമാപിച്ചു
കേരള ത്വലബ കോൺഫറൻസ് ഡിസംബറിൽ
ചേളാരി:എസ് കെ എസ് എസ് എഫ് ത്വലബ വിങ് പാണമ്പ്ര മർകസുൽ ഉലൂമിൽ സംഘടിപ്പിച്ച തജ്‍ലിയ സംസ്ഥാന ലീഡേഴ്‌സ് മീറ്റിന് സമാപനം. അബൂബക്കർ നിസാമി ഖബർ സിയാറത്തോടെ ആരംഭിച്ച പരിപാടി എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫാഖറുദ്ധീൻ ഹസനി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ത്വലബ സംസ്ഥാന ചെയർമാൻ സയ്യിദ് സൈഫുദ്ദീൻ തങ്ങൾ കാസർകോട് അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി സി.ഡി. പി സംസ്ഥാന കോഡിനേറ്റർ ഖയ്യൂ മാസ്റ്റർ കടമ്പോട്, അബ്ദുറഹ്മാൻ ഫൈസി പാണമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സംഗമത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ കേരള ത്വലബ കോൺഫറൻസ് പ്രഖ്യാപിച്ചു. അബ്ദുൽ റഷീദ് ശിഹാബ് തങ്ങൾ, എംഎ ചേളാരി, മുഹമ്മദ് ബാഖവി ഒഴുകൂർ, എസ്.എം തങ്ങൾ ചേളാരി, ഷാജിഹ് സമീർ അസ്ഹരി, പി.എം പോക്കർ കുട്ടി ഹാജി, പി.ടി അബ്ദുൽ അസീസ്, സക്കീർ ദേവദിയാൽ, ത്വലബാ സംസ്ഥാന കോഡിനേറ്റർമാരായ സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ചേളാരി, ജുറൈജ് ഫൈസി കണിയാപുരം, സയ്യിദ് ജുനൈദ് തങ്ങൾ കാസർകോട്, സയ്യിദ് സിംസാറുൽ ഹഖ് തങ്ങൾ മഞ്ചേരി, തഖ്‌യുദ്ധീൻ ഫൈസി തുവ്വൂർ, ഫിർദൗസ് ആലപ്പുഴ, റാസിൽപാലോട്ടുപള്ളി, റാഫി മുവാറ്റുപുഴ, ഉബൈദ് ഖാദരിയ്യ തുടങ്ങിയവർ സംസാരിച്ചു. ഹബീബ് വരവൂർ സ്വാഗതവും മുസ്തഫ ചേളാരി നന്ദിയും പറഞ്ഞു.

സത്യധാര 'പ്രവാചകൻ' പതിപ്പ് പ്രകാശനം ഇന്ന് (ഞായർ)
കോഴിക്കോട്: പ്രവാചക ജീവിതത്തെ സമഗ്രമായി വിലയിരുത്തുകയും പ്രവാചക വിമർശനങ്ങൾക്ക് പ്രാമാണികമായി മറുപടി പറയുകയും ചെയ്യുന്ന സത്യധാര 'പ്രവാചകൻ' പ്രത്യേക പതിപ്പ് ഇന്ന് (ഒക്ടോബർ 10) സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാർ പ്രകാശനം നിർവഹിക്കും. സത്യധാര ചീഫ് എഡിറ്റർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിക്കും. കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടലിൽ വൈകീട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ ഡോ. എം. കെ മുനീർ എം. എൽ. എ, കെ. പി രാമനുണ്ണി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നിർവഹിക്കും. കെ മോയിൻ കട്ടി മാസ്റ്റർ, മുസ്തഫ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, ശാഹുൽ ഹമീദ് മേൽമുറി, സത്താർ പന്തലൂർ, താജുദ്ദീൻ ദാരിമി, പി. എ സ്വാദിഖ് ഫൈസി താനൂർ തുടങ്ങിയവർ സംബന്ധിക്കും.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
ഹാദിയ റീഡ് ഇസ്‍ലാമിക് സ്‌കൂളിന് ദുബൈയില്‍ തുടക്കമായി
ദുബൈ: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സി (സി.എസ്.ഇ)നു കീഴില്‍ ദുബൈയില്‍ റീഡ് ഇംഗ്ലീഷ് മീഡിയം ഇസ്‍ലാമിക് സ്‌കൂളിന് തുടക്കമായി.
ദുബൈയിലെ അല്‍ ഖുസൈസ് റുവാഖ് ഔഷ ഹാളില്‍ നടന്ന സംഗമത്തില്‍ ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്‍ലാമിക മൂല്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും കൈമാറ്റത്തിനും പ്രചരണത്തിനും പുതിയ സാധ്യതകള്‍ കണ്ടെത്തേണ്ടതും അതിര്‍വരമ്പുകളില്ലാതെ പ്രവര്‍ത്തിക്കേണ്ടതും പണ്ഡിത ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകം വികാസം പ്രാപിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് ഇടപെടലുകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയില്‍ താമസമാക്കിയ കേരളേതര സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാമിക മതപഠനത്തിനായി വിഭാവനം ചെയ്ത ഹാദിയയുടെ പ്രഥമ സംരംഭമാണ് റീഡ് ഇസ്ലാമിക് ഇംഗ്ലീഷ് സ്‌കൂള്‍. ദുബൈയിലെ റുവാഖ് ഔഷ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക.
ഉദ്ഘാടന സംഗമത്തില്‍ റുവാഖ് ഔഷ കള്‍ച്ചറല്‍ സെന്റര്‍ മേധാവി ഡോ. മൗസാ ഉബൈദ് ഗുബാഷ്, അബൂദബി റപ്റ്റന്‍ സ്‌കൂള്‍ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി സിംസാറുല്‍ ഹഖ് ഹുദവി, ബിഹാര്‍ ഖുര്‍തുബ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബഷീര്‍ കെപി, ബ്യാരി ഓര്‍ഗനസേഷന്‍ പ്രസിഡണ്ട് ഹിദായത്തുല്ലാഹ്, റിവാഖ് ഔശ അഡ്മിനിസ്‌ട്രേറ്റര്‍ അജ്മല്‍, ദുബൈ സുന്നി ജന.സെക്രട്ടറി ശൗക്കത്തലി ഹുദവി, അശ്കറലി ഹുദവി രണ്ടത്താണി, അലവികുട്ടി ഹുദവി മുണ്ടംപറമ്പ്, റഹാന ഷാ എന്നിവര്‍ സംബന്ധിച്ചു.

Hadiya,
Kerala,
UAE
സ്കൂള്‍ പ്രവര്‍ത്തി സമയം നേരത്തെയാക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കണം: സമസ്ത
ചേളാരി: 2021 നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗ രേഖയില്‍ 'സ്കൂളുകളുടെ സൗകര്യാര്‍ത്ഥം രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടക്ക് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താവുന്നതാണെന്ന നിര്‍ദ്ദേശം' കുട്ടികളുടെ മദ്റസ പഠനത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ രാവിലെ 9 മണിക്കാക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും കൃത്യമായ പെരുമാറ്റ ചട്ടം അനുസരിച്ചും 2021 നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡിന് കീഴില്‍ 10,316 മദ്റസകളിലായി 12 ലക്ഷത്തോളം കുട്ടികള്‍ മദ്റസ പഠനം നടത്തുന്നുണ്ട്. സ്കൂള്‍ പഠനം നേരത്തെയാക്കിയാല്‍ കുട്ടികളുടെ മദ്റസ പഠനത്തെയും സ്കൂള്‍ പഠനത്തെയും സാരമായി ബാധിക്കും.
സ്കൂള്‍ പഠനം രാവിലെ 9 മണി മുതല്‍ 10 മണി വരെ സമയത്തിനിടക്ക് ക്രമീകരിക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കി നിലവിലുള്ള രീതിയില്‍ തന്നെ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിക്കും നേതാക്കള്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നബിദിനം ഒക്ടോബര്‍ 19ന് (ചൊവ്വ)
കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന്(വെള്ളി 08-10-2021) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് ഒക്ടോബര്‍ 19ന് (ചൊവ്വ) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT
- QUAZI OF CALICUT
ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് അന്തിമ രൂപമായി
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ സംഘടിപ്പിക്കുന്ന മീലാദ് കോണ്‍ഫ്രന്‍സും മൗലിദ് സദസ്സും ഒക്ടോബര്‍ 11 തിങ്കളാഴ്ച നടക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന മൗലിദ് സദസ്സിന് ഏലംകുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന മീലാദ് കോണ്‍ഫ്രന്‍സ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സീറത്തുന്നബി പഠന പദ്ധതിയുടെ ഉദ്ഘാടനം എം.പി അബ്്ദുസ്സമദ് സമദാനി എം.പി നിര്‍വ്വഹിക്കും. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പുത്തനഴി മൊയ്തീന്‍ ഫൈസി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, പ്രസംഗിക്കും.
വൈകിട്ട് 6.30ന് നടക്കുന്ന 'തിരുനബി (സ്വ): സത്യം, സ്നേഹം, സദ് വിചാരം' കാംപയിന്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സകരിയ്യ ഫൈസി പ്രസംഗിക്കും. 8.30ന് നടക്കുന്ന ഇശ്‌ഖേ മജ്‌ലിസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബശീര്‍ ഫൈസി ദേശമംഗലം നേതൃത്വം നല്‍കും. തുടര്‍ന്ന് വിവിധ സംഘങ്ങള്‍ അവതരിപ്പിക്കുന്ന ബുര്‍ദ-ഖവാലി നടക്കും.
- JAMIA NOORIYA PATTIKKAD

റബീഉല്‍ അവ്വല്‍ മാസപ്പിറവി അറിയിക്കുക
കോഴിക്കോട്: ഇന്ന് (സഫര്‍ 29) റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറി യിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് (9447405099) എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT
- QUAZI OF CALICUT
മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുക: മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍
ചേളാരി: 2021 നവംബര്‍ ഒന്ന് മുതല്‍ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതിനാല്‍ മദ്റസകളില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ-മദ്റസാ-മാനേജ്മെന്റ് അസോസിയേഷന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും സംയുക്ത യോഗങ്ങള്‍ ഒക്ടോബര്‍ 10നകവും റെയ്ഞ്ച് തല യോഗങ്ങള്‍ ഒക്ടോബര്‍ 25നകവും പൂര്‍ത്തിയാക്കും.
'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന സമസ്ത ബോധന യത്നം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സമസ്ത ഏകോപന സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഡിസംബര്‍ 31നകം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
'മുഹമ്മദ് നബി(സ): സത്യം, സ്നേഹം, സദ്വിചാരം' എന്ന പ്രമേയത്തില്‍ നടത്തുന്ന റബീഉല്‍ അവ്വല്‍ ക്യാമ്പയിന്‍ വിജയിപ്പിക്കാനും കോവിഡ് പ്രോട്ടക്കോള്‍ പാലിച്ച് നബിദിനാഘോഷ പരിപാടികള്‍ നടത്താനും യോഗം നിര്‍ദ്ദേശിച്ചു. പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് കെ.പി.പി തങ്ങള്‍ കണ്ണൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ.പി കോയ, കെ.എം കുട്ടി എടക്കുളം, സാദാലിയാഖത്തലി ഹാജി, എ.കെ.കെ മരക്കാര്‍, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, ഇബ്നു ആദം കണ്ണൂര്‍, അഡ്വ: നാസര്‍ കാളംപാറ, ഷഹീര്‍ ദേശമംഗലം, അബ്ദുറശീദ് കൊല്ലം, ശരീഫ് ദാരിമി കോട്ടയം, റഫീഖ് ഹാജി മംഗലാപുരം, കെ.എഛ്. കോട്ടപ്പുഴ, വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, എ.കെ ആലിപ്പറമ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ നന്ദിയും പറഞ്ഞു.

''സമസ്ത: ബോധന യത്നം''; ജില്ലാതല യോഗങ്ങള്‍ ഒക്ടോബര്‍ 9 മുതല്‍ തുടങ്ങും
ചേളാരി : ''ജിഹാദ്:വിമര്‍ശനവും യാഥാത്ഥ്യവും'' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'സമസ്ത ബോധനയത്ന' പരിപാടികളുടെ ഭാഗമായി ജില്ലാ തല ഏകോപന സമിതി യോഗങ്ങള്‍ക്ക് ഒക്ടോബര്‍ 9ന് തുടക്കമാവും.
ഒക്ടോബര്‍ 09ന് പാലക്കാട്, കോട്ടയം, ഒക്ടോബര്‍ 10ന് ഇടുക്കി, ഒക്ടോബര്‍ 11ന് ത്യശൂര്‍,കോഴിക്കോട്, ഒക്ടോബര്‍ 12ന് കണ്ണൂര്‍, കാസര്‍ഗോഡ്, ഒക്ടോബര്‍ 13ന് മലപ്പുറം,തിരുവനന്തപുരം, ഒക്ടോബര്‍ 15ന് പത്തനംതിട്ട, വയനാട്, ഒക്ടോബര്‍ 16ന് കൊല്ലം, ഒക്ടോബര്‍ 20ന് ആലപ്പുഴ എന്നിവിടങ്ങളില്‍ നടക്കും.
സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ കമ്മിറ്റി അംഗങ്ങളാണ് യോഗങ്ങളില്‍ സംബന്ധിക്കുക. ബോധനയത്നത്തിന്റെ ഭാഗമായി ജില്ലകളില്‍ നടക്കേണ്ട പരിപാടികള്‍ക്ക് യോഗത്തില്‍ വെച്ച് സംഘാടക സമിതി രൂപം നല്‍കും.
ജില്ലാതല യോഗങ്ങള്‍ വിജയിപ്പിക്കാന്‍ സമസ്ത ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്ലിയാരും അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari
- Samasthalayam Chelari
ഡി.എസ്.യു ഇടപെടല്‍ ഫലം കണ്ടു. കാലിക്കറ്റ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ 2019 ബാച്ച് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷയും പരീക്ഷാ ഫലവും വൈകുന്നത് സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം. ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹികള്‍ ഉന്നത വിദ്യഭ്യാസ മന്ത്രി പ്രൊഫ.ആര്‍. ബിന്ദുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
2019 - 2022 ബാച്ചിന്റെ വ്യത്യസ്ത ഡിഗ്രീ കോഴ്‌സുകളിലായി നടക്കാനുളള നാല് സെമസ്റ്റര്‍ പരീക്ഷകളുടേയും ഏകദേശ സമയ വിവര പട്ടികയും, നടത്തിയ പരീക്ഷകളുടെ ഫലങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കാനും സര്‍വ്വ കലാശാല വൈസ് ചാന്‍സലറോട് മന്ത്രി ചര്‍ച്ചയില്‍ നിര്‍ദേശിച്ചു. കൂടാതെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഈ മാസം 27 നും നാലാം സെമസ്റ്റര്‍ പരീക്ഷ അടുത്ത മാസം ആദ്യത്തിലും നടത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ:കെ.ജയകുമാര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.
ചര്‍ച്ചയില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എല്‍ എ.പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ കെ.ജയകുമാര്‍, രജിസ്ട്രാര്‍ പ്രൊഫ. ഇ.കെ സതീഷ്, ഡി.എസ്.യു ഭാരവാഹികളായ പ്രസിഡന്റ് മുഖ്താര്‍ പി.വി കാഞ്ഞിരമുക്ക്, വൈസ് പ്രസിഡന്റ് ശാക്കിര്‍ ഒടമല, ജന.സെക്രട്ടറി റാഫി മൂവാറ്റുപുഴ, ട്രഷറര്‍ ഫൗസാദ് ചെട്ടിയാര്‍മാട് എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ഡി.എസ്.യു ഭാരവാഹികളുടെ നേതൃത്വത്തില്‍ ഭരണപക്ഷ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കായിക മന്ത്രി വി അബ്ദുറഹ്മാന്‍, പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കം 23 എം.എല്‍.എമാര്‍ക്ക് നേരിട്ടും, മറ്റുള്ള മുഴുവന്‍ എം.എല്‍.എമാര്‍ക്ക് ഇമെയില്‍ വഴിയുമാണ് നിവേദനം കൈമാറിയത്.
- Darul Huda Islamic University

ആഡ്രപ്രദേശിലെ ഗുണ്ട്‌ലപള്ളിയില്‍ ഹാദിയ മോറല്‍സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു
ഗുണ്ടൂര്‍: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്കു കീഴില്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഗുണ്ട്‌ലപള്ളിയില്‍ നിര്‍മിച്ച മോറല്‍ സകൂളിന്റെ കെട്ടിടം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
ഹലീമ ബീവിയുടെ നാമധേയത്തിലുള്ള കെട്ടിടത്തില്‍ പ്രാഥമിക മതപഠന കേന്ദ്രം, പെണ്‍കുട്ടികളുടെ ഉന്നത മതപഠനത്തിനുള്ള വനിതാ സ്ഥാപനം എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. വാഴ്‌സിറ്റിയുടെ നാലാം ബാച്ചുകാരണ് സ്ഥാപന നിര്‍മാണത്തിനു തുക നല്‍കിയത്. തദ്ദേശീയനായ പണ്ഡിതന്‍ സൗജ്യനമായി നല്‍കിയ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
ഉദ്ഘാടന പൊതു സമ്മേളനത്തില്‍ അലിഗഢ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.പി ഫൈസല്‍ ഹുദവി മാരിയാട്, മൗലാനാ ശറഫുദ്ദീന്‍ അസ്അദി, മൗലാനാ അബ്ദുല്ല മുഫ്തി, മുഫ്തി അബ്ദുര്‍റസാഖ് മളാഹിരി, മൗലാനാ മുഫ്തി അബ്ദുര്‍റശീദ്, മൗലാനാ മുഹമ്മദ് അഫ്‌റോസ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, ബിന്‍യാമീന്‍ ഹുദവി, അബ്ദുല്‍ഖാദിര്‍ പരപ്പനങ്ങാടി, അബ്ബാസ് വേങ്ങര, അന്‍വര്‍ സാദത്ത് പെരിന്തല്‍മണ്ണ, മഖ്ബൂല്‍ ഹുദവി, ഇര്‍ഫാന്‍ ഹുദവി, ശാഫി ഹുദവി ചേറൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എയര്‍ലൈന്‍ ടിക്കറ്റ് കൊള്ളലാഭം അവസാനിപ്പിക്കുക: സമസ്ത പ്രവാസി സെല്‍
ചേളാരി : പ്രാവസികള്‍ കോവിഡ് മൂലം കൂടുതല്‍ പ്രയാസം അനുഭവിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചേര്‍ത്ത് പിടിക്കേണ്ടതിന് പകരം അവസരം മുതലെടുത്ത് ടിക്കറ്റ് ചാര്‍ജില്‍ കൊള്ളയടിക്കുന്ന പ്രവണത പ്രവാസികളോട് കാണിക്കുന്നത് കൊടും ക്രൂതരയാണെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പ്രാവസി സെല്‍ സംസ്ഥാന കമ്മിറ്റി യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
ആദൃശേരി ഹംസകുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതിയല്‍ ചേര്‍ന്ന യോഗം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. അബ്ദുല്ല കോയ തങ്ങള്‍ കോഴിക്കോട്, സിദ്ദീഖ് ഫൈസി ചേറൂര്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, വി.കെ മുഹമ്മദ് കണ്ണൂര്‍, മജീദ് പത്തപ്പിരിയം, യൂസുഫ് ദാരിമി, എ.കെ ആലിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. ഒ.കെ.എം മൗലവി ആനമങ്ങാട്, ഒ.കെ.എം കുട്ടി ഉമരി, മുസ്ഥഫ ബാഖവി, ശൈഖ് അലി മുസ്‌ലിയാര്‍ തെന്നല കുഞ്ഞീദ് കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മൂന്നിയൂര്‍ ഹംസ ഹാജി സ്വാഗതവും അബൂബക്കര്‍ ഫൈസി നന്ദിയും പറഞ്ഞു.
- SAMASTHA PRAVASI CELL

കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷത്തിൻ്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മദീനാ പാഷൻ ഒക്ടോബർ 15ന് കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ നടക്കും. തിരുനബി(സ്വ): സത്യം, സ്നേഹം, സദ് വിചാരം എന്ന പ്രമേയവുമായി ഒരു മാസക്കാലം സംഘടിപ്പിക്കുന്ന കാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ നടക്കും.
കാമ്പയിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സത്യധാര സ്പെഷ്യൽ പതിപ്പ് പ്രകാശനം ഒക്ടോബർ 10 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. പ്രമേയ വിശകലനവും, സ്നേഹ സദസ്സും ഇതിൻ്റെ ഭാഗമായി നടക്കും. ജില്ലാ, മേഖല, ക്ലസ്റ്റർ തലങ്ങളിൽ മദീനാ പാഷൻ, ഇശ്ഖ് മജ്ലിസ്, ത്വലബാ വിംഗ് ജില്ലാ സമിതികളുടെ നേതൃത്വത്തിൽ 'ഞാൻ അറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ സൗഹൃദ സംഗമങ്ങൾ നടക്കും. ക്യാമ്പസ് വിംഗ് താജ് ദാരെ ഹറം റബീഉൽ അവ്വൽ 1 മുതൽ 12 വരെ ഓൺലൈൻ ഇശ്ഖ് മജ്ലിസ് ലഘുലേഖ,മധുരവിതരണം എന്നിവ നടക്കും. 'ഫിദാക യാ റസൂലല്ലാഹ്" ശാഖ തല മദീനാ പാഷൻ ''മൻഖുൽ മിൻ മദ്ഹി റസൂൽ" എന്ന കെ.ടി മാനു മുസ്ലിയാരുടെ മൗലിദ് കൃതിയുടെ പഠനം, പാരായണം തുടങ്ങിയവയും കാമ്പയിൻ്റെ ഭാഗമായി നടക്കും.

ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 11ന്
പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ വര്‍ഷം തോറും നടത്തിവരാറുള്ള മീലാദ് കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 11ന് തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചു. വൈകുന്നേരം 4 ന് നടക്കുന്ന മൗലിദ് പാരായണത്തിലും മീലാദ് കോണ്‍ഫ്രന്‍സിലും മത സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.
യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, പി.പി ഉമര്‍ മുസ്‌ലിയാർ കൊയ്യോട്, ഏലംകുളം ബാപ്പു മുസ്‌ലിയാർ, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ നെല്ലായ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, മഞ്ഞളാം കുഴി അലി എം.എല്‍.എ, ഇബ്രാഹിം ഫൈസി തിരൂർക്കാട്, അരിക്കുഴിയില്‍ ബാപ്പുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, പി. മാമുക്കോയ ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, എ. ഉമറുല്‍ ഫാറൂഖ് ഹാജി വേങ്ങൂര്‍, ശരീഫ് ഹാജി പഴേരി, കുന്നത്ത് ആലി ഹാജി, കല്ലടി അബൂബക്കര്‍, പി. ഹനീഫ പട്ടിക്കാട് സംബന്ധിച്ചു.
- JAMIA NOORIYA PATTIKKAD
- JAMIA NOORIYA PATTIKKAD
SKSSF ബെഞ്ച് ഇൻസ്പരൻ്റ് പദ്ധതിക്ക് തുടക്കമായി
കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള സി ഡി പി ജുഡീഷ്യൽ സർവ്വീസ് സ്കോളർഷിപ്പ് പദ്ധതിയായ ബെഞ്ച് ഇൻസ്പരൻ്റ് പദ്ധതിയുടെ ലോഞ്ചിംഗ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ദമാം എസ് ഐ സി യുടെ ലീഡ് പദ്ധതിയുമായി സഹകരിച്ചാണ് സംഘടന ഈ പദ്ധതി നടപ്പാക്കുന്നത്. മുൻസിഫ് മജിസ്ട്രേറ്റ്, ജില്ലാ ജഡ്ജി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ തസ്തികളിലേക്ക് തയ്യാറെടുക്കുന്ന ഉദ്യാഗാർത്ഥികൾക്കാണ് പദ്ധതി മുഖേന സ്കോളർഷിപ്പ് നൽകുന്നത്.
ദമാം എസ് ഐ സി ചെയർമാൻ ഫവാസ് ഹുദവി പട്ടിക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ. ത്വയ്യിബ് ഹുദവി, മാഹിൻ വിഴിഞ്ഞം, യൂസുഫ് ഫൈസി വാളാട്, ഷാജഹാൻ ദാരിമി തിരുവനന്തപുരം, അബ്ദുറഹ്മാൻ പൂനൂർ, സി.എച്ച് മൗലവി, അബ്ദുറഹ്മാൻ മലയമ്മ, ഉമർ വേങ്ങര, കെ. കെ സക്കരിയ്യ ഫൈസി, ഡോ. അബ്ദുൽ ഖയ്യൂം, സിദ്ധീഖ് ചെമ്മാട് പ്രസംഗിച്ചു. സത്താർ പന്തലൂർ സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.
തിരൂർ പോളിടെക്നിക്കിൽ പ്രവേശന പരീക്ഷയും ഇൻ്റർവ്യുവും നടന്നു. മുൻ മന്ത്രി കുട്ടി അഹ് മദ് കുട്ടി, റിട്ട. ജില്ലാ ജഡ്ജി അലി മുഹമ്മദ്, അഡ്വ. പി.കെ മൂസക്കുട്ടി, അഡ്വ. ഷഹീർ, സത്താർ പന്തലൂർ എന്നിവർ നേതൃത്വം നൽകി.

കാരത്തൂർ മർക്കസ് സമസ്തക്ക് കൈമാറി
കാരത്തൂർ : കാരത്തൂർ മർക്കസുത്തർബിയ്യത്തി സ്സുന്നിയ്യ സ്ഥാപനങ്ങളും അനുബന്ധ സ്ഥലങ്ങളും മര്‍ക്കസിന്റെ സ്ഥാപകനും തര്‍ബിയ്യത്തുല്‍ ഇസ്ലാം സംഘത്തിന്റെ മുഖ്യരക്ഷാധികാരിയുമായ ശൈഖ് മുഹമ്മദ് മുഹ്‌യുദ്ധീൻ ഷാ സമസ്തക്ക് കൈമാറി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രേഖകള്‍ ഏറ്റുവാങ്ങി. 1988ൽ സ്ഥാപിച്ച കാരത്തൂര്‍ മർക്കസിനു കീഴിൽ ഇപ്പോള്‍ പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള സ്കൂളുകളും, ജുമുഅത്ത് പള്ളി, അറബിക് കോളേജ്, ഖുതുബ്ഖാന, ബോര്‍ഡിംഗ് മദ്റസ, ഹിഫ്ള് കോളേജ്, ഐ.ടി.ഐ എന്നീ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
തിരൂർ - തിരുന്നാവായ റൂട്ടിൽ കാരത്തൂർ ടൗണിൽ നിന്നും 700 മീറ്റർ ദൂരെയുള്ള ഈ സ്ഥാപനം പുരോഗതിയുടെ പാതയിലാണ്. സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ഐ.ടി.ഐയും മറ്റു സ്ഥാപനങ്ങളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഭാരവാഹികളും മര്‍ക്കസ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്ത കൈമാറ്റ ചടങ്ങ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ.ടി ഹംസ മുസ്ലിയാര്‍, കെ ഉമ്മര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എസ്.കെ.എം.എം.എ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, മര്‍ക്കസുത്തര്‍ബിയ്യത്തുസ്സുന്നിയ്യ പ്രതിനിധികളായ കെ.വി സക്കീര്‍, അഡ്വ. സലീല്‍, വി.പി അബുഹാജി, വി ഉമ്മര്‍ കോയ ഹാജി, ടി അബൂബക്കര്‍ ഹാജി, അഡ്വ. നവാസ്, കെ ആലി ഹാജി, എ.പി കുഞ്ഞിമോന്‍ ഹാജി, നാസര്‍ ഹാജി, ബാവ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സഈദ് ഫൈസി കൊല്ലം സ്വാഗതവും വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.

ട്രെന്റ് അഡ്വാൻസ് ആന്റ് മാസ്റ്റർ കോഴ്സ് ഒക്ടോബർ രണ്ടിന്
കോഴികോട് : എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിങ് ട്രെൻ്റിൻ്റെ പരിശീലക കൂട്ടായ്മയായ ട്രെൻ്റ് റിസോഴ്സ് ബാങ്കിന് കീഴിലുള്ള ട്രെൻ്റ് അഡ്വാൻസ് കോഴ്സ്, ട്രെൻ്റ് മാസ്റ്റർ കോഴ്സ് എന്നിവ ഒക്ടോബർ രണ്ട് മൂന്ന് തിയതികളിൽ
വെള്ളിമുക്ക് ക്രസെൻ്റ് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. ട്രന്റ് പാട്രൻ 'എസ്. വി മുഹമ്മദലി, ഇന്റർനാഷണൽ ഫെലോ മാരായ റഹീം ചുഴലി, ഡോ.അബ്ദുൾ ഖയ്യൂം നാഷണൽ ഫെലോ മാരായ റഷീദ് കമ്പളക്കാട്, സിദ്ധീഖുൽ അക്ക്ബർ വാഫി, എസ് കെ ബഷീർ നാദാപുരം, ഷാഹുൽ കെ പഴുന്നാന തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകും. സത്താർ പന്തലൂർ, ഡോ. മജീദ് കൊടക്കാട്, റഷീദ് കൊടിയൂറ, ഷാഫി ആട്ടീരി തുടങ്ങിയവർ പങ്കെടുക്കും.
കോഴ്സ് വിജയകരമായി പൂർത്തിയാക്കി പരിഷ്കരിച്ച ടെന്റ് റിസോഴ്സ് ബാങ്കിൻറെ മാന്വൽ പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയവർക്കുള്ള മൂന്നാമത് കോൺവെക്കേഷൻ ഫെബ്രുവരിയിൽ രണ്ടാം വാരം നടക്കും.
- SKSSF STATE COMMITTEE
കോഴ്സ് വിജയകരമായി പൂർത്തിയാക്കി പരിഷ്കരിച്ച ടെന്റ് റിസോഴ്സ് ബാങ്കിൻറെ മാന്വൽ പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയവർക്കുള്ള മൂന്നാമത് കോൺവെക്കേഷൻ ഫെബ്രുവരിയിൽ രണ്ടാം വാരം നടക്കും.
- SKSSF STATE COMMITTEE
സഹചാരി സെന്റര്‍ വാര്‍ഷികം 500 കേന്ദ്രങ്ങളില്‍; ഒക്ടോബര്‍ രണ്ടിന് വിഖായ ദിനം
കോഴിക്കോട്: എസ് കെ എസ് എസ് എഫിന്റെ ആതുര സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഞ്ഞൂറ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന സഹചാരി സെന്ററുകളില്‍ വിഖായ ദിനമായ ഒക്ടോബര്‍ രണ്ടിന് വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വയനാട് ബാണാസുരയില്‍ നടന്ന ദ്വിദിന ക്യാമ്പാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. 2016 ലെ വിഖായ ദിനത്തില്‍ ആരംഭിച്ച സഹചാരി സെന്ററുകള്‍ ഇന്ന് അഞ്ഞൂറോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. കിടപ്പിലായ രോഗികള്‍ക്കുള്ള പരിചരണം, മരുന്നുവിതരണം, ഫിസിയോ തെറാപ്പി സെന്റര്‍, മിനി ക്ലിനിക്, പ്രാഥമിക ശുശ്രൂഷകള്‍, വളണ്ടിയര്‍ സേവനം തുടങ്ങിയവ വിവിധ കേന്ദ്രങ്ങളില്‍ നടന്നു വരുന്നുണ്ട്.
വാര്‍ഷികത്തിന്റെ ഭാഗമായി സംഘടനയുടെ വിവിധ ഘടകങ്ങളില്‍ രോഗീപരിചരണം, വിദ്യാലയങ്ങളുടെ ശുചീകരണം, സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഉപഹാര സമര്‍പ്പണം, അണു നശീകരണം, റോഡ് നിര്‍മ്മാണം, മേഖലാ തല വിഖായ വളണ്ടിയര്‍ മീറ്റ്, രക്തദാനം, കോവിഡ് മൃതദേഹ സംസ്‌കരണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് ആദരം തുടങ്ങിയ പരിപാടികള്‍ നടക്കും.
സഹചാരി സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനും അതിനു വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നതിനും സഹചാരി സെന്റര്‍ കോഓര്‍ഡിനേറ്റര്‍മാരുടെ സംസ്ഥാന തല സംഗമം ഒക്ടോബര്‍ 13 ന് ബുധനാഴ്ച തിരൂരില്‍ നടത്താനും ക്യാമ്പ് തീരുമാനിച്ചു റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ഡോ. കെ ടി ജാബിര്‍ ഹുദവി, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി മാണിയൂര്‍, ഫൈസല്‍ ഫൈസി മടവൂര്‍, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവുംപറഞ്ഞുചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.

ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം; സമസ്ത മദ്റസകള്‍ നവംബര്‍ ഒന്നിന് തുറക്കും
ചേളാരി : ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി മദ്റസകള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കോവിഡ് - 19 പശ്ചാത്തതലത്തില്‍ നിയന്ത്രണങ്ങള്‍ കാരണം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞുകിടന്ന മദ്റസകളാണ് നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിനു തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമായി 10316 മദ്റസകളാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നര വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസിലുടെ പഠനം നടത്തി വന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നവബംര്‍ ഒന്നു മുതല്‍ ഓഫ് ലൈന്‍ പഠനത്തിനൊരുങ്ങുന്നത്. മദ്റസകള്‍ തുറക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്റസ മാനേജിംഗ് കമ്മിറ്റികളോട് യോഗം നിര്‍ദ്ദേശിച്ചു.
മദ്റസകളില്‍ ആവശ്യമായ മെയിന്റനന്‍സ് നടത്തണം. ക്ലാസ് റൂമുകളും പരിസരവും ശുചീകരിക്കണം. ക്ലാസെടുക്കാന്‍ മതിയായ മുഅല്ലിംകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം. മുഅല്ലിംകളും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. കോവിഡ് ബാധിതരോ രോഗലക്ഷണമുള്ളവരോ ക്ലാസുകളില്‍ ഹാജരാവുന്നത് ഒഴിവാക്കണം. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന ഓണ്‍ലൈന്‍ പഠനം തുടരാം. മദ്റസ ഭാരവാഹികള്‍ ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ ബോധവല്‍ക്കരണം നടത്താനും യോഗം നിര്‍ദ്ദേശിച്ചു. മദ്റസകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 10നകം ജില്ലാ തലങ്ങളിലും 25നകം റെയ്ഞ്ച് തലങ്ങളിലും മദ്റസ മാനേജ്മെന്റ് അസോസിയേഷന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും സംയുക്ത യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് പി. കെ. പി അബ്ദുസ്സലാം മുസ്‌ലിയാരുടെ രോഗ ശമനത്തിന് വേണ്ടിയും വി. കെ. അബ്ദുൽ ഖാദർ മൗലവിയുടെ മഗ്ഫിറത്തിനു വേണ്ടിയും പ്രത്യേകം പ്രാർത്ഥന നടത്തി
'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന 'ബോധന യത്നം' വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാർ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്ലിയാർ, കെ. ഉമ്മർ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാൻ മുസ്ലിയാർ, എം.സി മായിൻ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റർ കോട്ടപ്പുറം, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി, ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ, എസ് സഈദ് മുസ്ലിയാർ വിഴിഞ്ഞം, കൊടക് അബ്ദുറഹിമാൻ മുസ്ലിയാർ പ്രസംഗിച്ചു. മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.

തഹ്സീനുല്‍ ഖിറാഅഃ ഇതര സംസ്ഥാനങ്ങളിലെ പരിശീലനം ആരംഭിച്ചു
കടപ്പ/ഹാവേരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടപ്പാക്കിവരുന്ന തഹ്സീനുല്‍ ഖിറാഅഃ കോഴ്സ് കേരളേതര സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. ഖുര്‍ആന്‍ പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുഅല്ലിംകള്‍ക്ക് പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന തഹ്സീനുല്‍ ഖിറാഅഃ പരിശീലനം വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്നത്. കേരളത്തില്‍ അരലക്ഷത്തോളം വരുന്ന മുഅല്ലിംകള്‍ ഇതിനകം പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ട്. കോഴ്സിന്റെ ഭാഗമായി പ്രത്യേകം പരീക്ഷയും സര്‍ട്ടിഫിക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, ആസാം, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹാദിയ മദ്റസകളിലെ മുഅല്ലിംകള്‍ക്കാണ് സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ എന്നീ മാസങ്ങളിലായി തഹ്സീനുല്‍ ഖിറാഅഃ കോഴ്സ് നടത്തുന്നത്. ഒന്നാം ഘട്ടമായി കര്‍ണ്ണാടക, അന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ സെന്ററുകളില്‍ കഴിഞ്ഞ ദിവസം പരീശീലനം ആരംഭിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മുജവ്വിദുമാരായ ഇസ്മായില്‍ ഹുദവി ഏഴൂര്‍, ടി. അബ്ദുല്‍കരീം മുസ്ലിയാര്‍ ആമനങ്ങാട്, മുസ്തഫ ഹുദവി കൊടുവള്ളി, റിയാസ് മുസ്ലിയാര്‍ നായന്മാര്‍മൂല എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ആന്ധ്രപ്രദേശിലെ നന്ദ്യാല്‍, അല്ലാഗഡ്ഡ, ചകല്‍മാരി, പൂര്‍മമില്ല, കര്‍ണാടകയിലെ ഹാവേരി, ഗുണ്ടൂര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പരിശീലനം നടക്കുന്നത്.

ജിഹാദ് : വിമര്‍ശനവും യാഥാര്‍ത്ഥ്യവും സമസ്ത ബോധന യത്‌നം വിജയിപ്പിക്കുക: സമസ്ത പ്രവാസി സെല്‍
ചേളാരി : 2021 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി നടത്തുന്ന ബോധന യത്നം വിജയിപ്പിക്കാന്‍ ചേളാരിയില്‍ ചേര്‍ന്ന സമസ്ത പ്രവാസി സെല്‍ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോട് യോഗം ആവശ്യപ്പെട്ടു.
പി.എസ്.എച്ച് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ചെയര്‍മാന്‍ ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കെ.എ മജീദ് പത്തപ്പിരിയം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എ ചേളാരി, സിദ്ദീഖ് നദ്‌വി ചേറൂര്‍, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, മുസ്തഫ ബാഖവി പെരുമുഖം, വി.കെ മുഹമ്മദ്, ബശീര്‍ ഹാജി തൃശൂര്‍, ശൈഖ് അലി മുസ്‌ലിയാര്‍ തെന്നല, കുഞ്ഞുട്ടി മുസ്‌ലിയാര്‍, മൂസക്കുട്ടി നെല്ലാക്കാപറമ്പ്, ഒ.കെ.എം മൗലവി ആനമങ്ങാട്, ഒ.കെ.എം കുട്ടി ഉമരി, എ.കെ ആലിപ്പറമ്പ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ക്കിംങ് സെക്രട്ടറി ഹംസ ഹാജി മൂന്നിയൂര്‍ സ്വാഗതവും അബൂബക്കര്‍ ഫൈസി ചെങ്ങമനാട് നന്ദിയും പറഞ്ഞു.

'ലൈറ്റ് ഓഫ് മിഹ്‌റാബ്' കാമ്പയിന്‍; മേഖലാ സംഗമങ്ങള്‍ക്ക് തുടക്കമായി: സുന്നി മഹല്ല് ഫെഡറേഷന്‍
ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ - സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ' ലൈറ്റ് ഓഫ് മിഹ്‌റാബ്' ത്രൈമാസ കാമ്പയിനിന്റെ മേഖലാ തല സംഗമങ്ങള്‍ക്ക് തുടക്കമായി. മഹല്ലുകളില്‍ പുത്തനുണര്‍വ് നല്‍കുക, മത നിരാസപ്രവണതകളെയും യുക്തിവാദ- സ്വതന്ത്ര ചിന്തകളെയും പ്രതിരോധിക്കുക, ആത്മീയ - അവകാശ ബോധം വളര്‍ത്തുക, ചരിത്രധ്വംസന ശ്രമങ്ങള്‍ക്കെതിരെ ബോധവല്‍കരണം നടത്തുക, ഉലമാ - ഉമറാ ബന്ധം ഊട്ടിയുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി സംഘടിപ്പിക്കപ്പെടുന്ന കാമ്പയിനിന്റെ ജില്ലാ സംഗമങ്ങള്‍ നേരത്തേ നടന്നിരുന്നു. 'വിശ്വാസമാണ് ആശ്വാസം', 'ആത്മീയതയാണ് പരിഹാരം', 'അവകാശങ്ങള്‍ക്കായി സാവേശം, ചരിത്രധ്വംസനത്തിനെതിരെ ജാഗ്രതയോടെ', 'ഉലമാ - ഉമറാ കരുത്തും കരുതലും' എന്നീ വിഷയങ്ങളാണ് കാമ്പയിന്‍ ചര്‍ച്ച ചെയ്യുന്നത്.
കാസറഗോഡ് ജില്ലയില്‍ തൃക്കരിപ്പൂര്‍ മേഖലാ സംഗമം സയ്യിദ് ശഫീഖ് തങ്ങള്‍ ചന്തേര ഉല്‍ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നൗഫല്‍ ഹുദവി കൊടുവള്ളി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ മേഖലാ സംഗമം സയ്യിദ് സ്വാദിഖ് ഫൈസി അല്‍ ബുഖാരി ഉല്‍ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റശീദ് ഹുദവി ഏലംകുളം വിഷയാവതരണം നടത്തി. വേങ്ങര മേഖലാ സംഗമം സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉല്‍ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ് വിഷയവതരണം നടത്തി. മലപ്പുറം മേഖലാ സംഗമം സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉല്‍ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി, റശീദ് ഹുദവി ഏലംകുളം വിഷയാവതരണം നടത്തി. പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ മേഖലാ സംഗമം വി.എ.സി. കുട്ടി ഹാജി ഉല്‍ഘാടനം ചെയ്തു. സലീം അന്‍വരി വരവൂര്‍, സ്വാലിഹ് അന്‍വരി ദേശമംഗലം വിഷയാവതരണം നടത്തി. കേരളത്തിലെ എല്ലാ മേഖലാ തലങ്ങളിലും തുടര്‍ന്ന് മഹല്ല് തലങ്ങളിലും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളും സംഗമങ്ങളും നടക്കും.
- SUNNI MAHALLU FEDERATION

ട്രെന്റ് അഡ്വാൻസ് കോഴ്സ് ഒക്ടോബർ രണ്ടിന്
എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ് പരിശീലക കൂട്ടായ്മയായ ട്രന്റ് റിസോഴ്സ് ബാങ്കിന് കീഴിലുള്ള ട്രെന്റ് അഡ്വാൻസ് കോഴ്സ്, ട്രൻറ് മാസ്റ്റർ കോഴ്സ് എന്നിവ ഒക്ടോബർ ഒന്ന്, രണ്ട് മൂന്ന് തിയ്യതികളിൽ നടക്കും. ജില്ലാതലത്തിൽ
നടന്ന ബേസിക് കോഴ്സുകളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഈ ദിവസങ്ങളിൽ നടക്കും.
ഈ വർഷം കോഴ്സിൽ പങ്കെടുത്ത്, പരിഷ്കരിച്ച ടി ആർ ബി മാന്വൽ പ്രകാരമുള്ള പ്രവർത്തികൾ പൂർത്തിയാക്കിയവർക്കുള്ള
ട്രന്റ് റിസോഴ്സ് ബാങ്കിന്റെ മൂന്നാമത് കോൺവൊക്കേഷൻ ഫെബ്രുവരി ആദ്യവാരം നടക്കും.
യോഗത്തിൽ റഷീദ് കൊടിയൂറ, ശാഫി ആട്ടീരി, ഡോ.എം.അബ്ദുൾ ഖയ്യൂം, ജിയാദ് എറണാംകുളം, പി സി സിദ്ധീഖുൽ അക്ബർവാഫി, അഷ്റഫ് മലയിൽ, എസ് കെ ബഷീർ നാദാപുരം, റിയാസ് പള്ളിപ്പുറം പങ്കെടുത്തു.
- SKSSF STATE COMMITTEE
യോഗത്തിൽ റഷീദ് കൊടിയൂറ, ശാഫി ആട്ടീരി, ഡോ.എം.അബ്ദുൾ ഖയ്യൂം, ജിയാദ് എറണാംകുളം, പി സി സിദ്ധീഖുൽ അക്ബർവാഫി, അഷ്റഫ് മലയിൽ, എസ് കെ ബഷീർ നാദാപുരം, റിയാസ് പള്ളിപ്പുറം പങ്കെടുത്തു.
- SKSSF STATE COMMITTEE
സമസ്ത നൂറാം വാര്‍ഷികം: കര്‍മ്മപദ്ധതിക്ക് ഏഴംഗ സമിതി
ചേളാരി: സമസ്ത നൂറാം വാര്‍ഷിക കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ഏഴംഗ സമിതിയെ രെരഞ്ഞെടുത്തു. എം.പി. മുസ്തഫര്‍ ഫൈസി (കണ്‍വീനര്‍), കെ ഉമ്മര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഐ.ബി ഉസ്മാന്‍ ഫൈസി, ബംബ്രാണ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, എന്നിവരാണ് സമിതി അംഗങ്ങള്‍.
സമിതിയുടെ റിപ്പോര്‍ട്ട് സമസ്ത ഏകോപന സമിതി യോഗം ചര്‍ച്ച ചെയ്ത ശേഷം കേന്ദ്രമുശാവറയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. 1926ല്‍ രൂപീകരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രവര്‍ത്തന രംഗത്ത് ഒമ്പതര പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 2016 ആലപ്പുഴയില്‍ നടന്ന തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് 2026ല്‍ നൂറാം വാര്‍ഷികത്തിന്റെ പ്രഖ്യാപനം നടന്നത്. 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും പോഷക സംഘടനകളും നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് സമിതിയോഗം ചേര്‍ന്ന് രൂപം നല്‍കും.
വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കേന്ദ്ര മുശാവറ യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.ടി ആബ്ദുല്ല മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, വി. മൂസക്കോയ മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്തി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ്. ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, എം.പി മുസ്തഫല്‍ ഫൈസി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, കാടേരി മുഹമ്മദ് മുസ്ലിയാര്‍, എം.എം. അബ്ദുല്ല ഫൈസി എടപ്പലം ചര്‍ച്ചയില്‍ പങ്കെടുത്തു.

'ലൈറ്റ് ഓഫ് മിഹ്‌റാബ്' പ്രഭാഷക ശില്‍പശാല സമാപിച്ചു: സുന്നീ മഹല്ല് ഫെഡറേഷന്‍
ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ - സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 'ലൈറ്റ് ഓഫ് മിഹ്‌റാബ്' ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി പ്രഭാഷക ശില്‍പശാലയും മൊഡ്യൂള്‍ പ്രിപ്പറേഷനും സംഘടിപ്പിച്ചു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉല്‍ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഹദിയ്യത്തുല്ല അല്‍ ഐദറൂസി തങ്ങള്‍ ആലപ്പുഴ അധ്യക്ഷനായി. എസ്.എം.എഫ്.സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. കോഡിനേറ്റര്‍ ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ കാമ്പയിന്‍ വിശദീകരണം നടത്തി. എസ്.എം.എഫ്. സംസ്ഥാന സെക്രട്ടറി വി.എ.സി. കുട്ടി ഹാജി പാലക്കാട്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, ജില്ലാ സെക്രട്ടറിമാരായ എ.കെ.അബ്ദുല്‍ ബാഖി കണ്ണൂര്‍, പി.സി.ഇബ്രാഹിം ഹാജി വയനാട്, സലാം ഫൈസി മുക്കം, സി.എച്ച്. ത്വയ്യിബ് ഫൈസി മലപ്പുറം, ബശീര്‍ കല്ലേപ്പാടം തൃശൂര്‍, മഅ്മൂന്‍ ഹുദവി കോട്ടയം, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന വൈസ് പ്രസിഡന്റ് ചുഴലി മുഹ്യദ്ദീന്‍ ബാഖവി, ജില്ലാ സെക്രട്ടറിമാരായ സിറാജുദ്ദീന്‍ ദാരിമി കണ്ണൂര്‍, ഇ.ടി.അസീസ് ദാരിമി കോഴിക്കോട്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, മുജീബ് ഫൈസി വയനാട്, ഇസ്മാഈല്‍ റഹ്മാനി തൃശൂര്‍, ഹനീഫ കാശിഫി ഇടുക്കി, സിദ്ദീഖ് ഫൈസി തിരുവനന്തപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.എം.എഫ്.സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ് സ്വാഗതവും മലപ്പുറം ജില്ലാ ഓര്‍ഗനൈസര്‍ ഇസ്മാഈല്‍ ഹുദവി ചെമ്മാട് നന്ദിയും പറഞ്ഞു.
കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനവും മലപ്പുറം ജില്ലാ സംഗമവും ഓഗസ്റ്റ് 31 ചൊവ്വാഴ്ച രാവിലെ മലപ്പുറം സുന്നി മഹലില്‍ നടക്കും. തുടര്‍ന്ന് മൂന്ന് മാസങ്ങളിലായി ജില്ലാ, മേഖലാ, മഹല്ല് തലങ്ങളില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും.

അസ്മി പ്രിന്‍സിപ്പല്‍ മീറ്റ് 31ന്
ചേളാരി. അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് ( അസ്മി) യുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍ മീറ്റ് ആഗസ്ത് 31 ചൊവ്വാഴ്ച നടക്കും.
''ഗ്ലീം 21'' എന്ന പേരില്‍ നടക്കുന്ന പരിപാടി രാവിലെ 10.30 ന് സമസ്ത ജനറല്‍ മാനേജര്‍ കെ മോയീന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്യും. അസ്മി ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. ആര്‍ട്ട് ഓഫ് ലീഡര്‍ എന്ന വിഷയം എസ് വി മുഹമ്മദലിയും ഫോര്‍ പാരന്റ് എന്ന വിഷയം കെ ടി അഷ്‌റഫും അവതരിപ്പിക്കും. അസ്മി വര്‍ക്കിംഗ് സെക്രട്ടറി റഹീം ചുഴലി, അക്കാദമിക് സമിതി കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ട്രൈനിംഗ് ബോര്‍ഡ് കണ്‍ വീനര്‍ റശീദ് മാസ്റ്റര്‍ കമ്പളക്കാട്, ഇന്‍സ്‌പെക്ഷന്‍ സമിതി കണ്‍വീനര്‍ അഡ്വ നാസര്‍ കാളമ്പാറ, എക്‌സാം ബോര്‍ഡ് കണ്‍വീനര്‍ സയ്യിദ് അനീസ് ജിഫ്‌രി തങ്ങള്‍ പ്രിസം കണ്‍വീനര്‍ ശാഫി മാസ്റ്റര്‍ ആട്ടീരി, ഫെസ്റ്റ് കണ്‍വീനര്‍ മജീദ് പറവണ്ണ എന്നിവര്‍ വിവിധ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, പി വി മുഹമ്മദ് മൗലവി , അഡ്വ പി പി ആരിഫ്, നവാസ് ദാരിമി ഓമശ്ശേരി, സലീം എടക്കര, ഒ.കെ.എം കുട്ടി ഉമരി സംബന്ധിക്കും. കെ ജി വിഭാഗം ഓണ്‍ലൈനായും സ്‌കൂള്‍ വിഭാഗം ഓഫ് ലൈനായും നടക്കുന്ന മീറ്റില്‍ മുന്നൂറോളം സ്ഥാപന മേധാവികള്‍ പങ്കെടുക്കും.
- Samasthalayam Chelari
- Samasthalayam Chelari
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രണ്ടാം സെമസ്റ്റർ എം.എ പരീക്ഷ മാറ്റിവെക്കണം: ത്വലബ വിങ്
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2019 അഡ്‌മിഷൻ എം.എ വിദ്യാർത്ഥികൾക്ക് രണ്ടാം സെമസ്റ്റർ പരീക്ഷയും, 'കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ' കാറ്റഗറി 3,4 പരീക്ഷയും സെപ്റ്റംബർ 3 ന് ഒരുമിച്ച് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരുപാട് വിദ്യാർത്ഥികൾക്ക് ഒരേ ദിവസം ഒരേ സമയം രണ്ട് പരീക്ഷകൾ ഒരുമിച്ച് വരുന്നതിനാൽ ഏതെങ്കിലും ഒരു പരീക്ഷ ഒഴിവാക്കുക എന്നല്ലാതെ മറ്റൊരു മാർഗമില്ല.
പ്രസ്തുത വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് എസ്.കെ.എസ്.എസ്.എഫിന്റെ മത വിദ്യാർത്ഥി വിഭാഗം ത്വലബ വിങ് സംസ്ഥാന സമിതി സെപ്റ്റംബർ 3 ന് നടക്കാനുള്ള MA രണ്ടാം സെമസ്റ്റർ പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എം.കെ ജയരാജിന് നിവേദനം നൽകി. സംസ്ഥാന ഭാരവാഹികളായ സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ചേളാരി,ഹബീബ് വരവൂർ,മുസ്തഫ ചേളാരി, സഫ് വാൻ പുതുപ്പറമ്പ തുടങ്ങിയവർ സംബന്ധിച്ചു.

സത്യധാര; രചനാ ശില്‍പശാലയും അവാര്‍ഡ് വിതരണവും നടത്തി
കോഴിക്കോട്: സത്യധാര ദ്വൈവാരിക കാമ്പയിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത ജില്ല, മേഖല, ക്ലസ്റ്റര്‍ യൂണിറ്റ് ഭാരവാഹികള്‍ക്കുള്ള ഉപഹാര സമര്‍പണവും തെരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാര്‍ക്കുള്ള രചനാ ശില്‍പശാലയും സംഘടിപ്പിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സുപ്രഭാതം എഡിറ്റര്‍ എ. സജീവന്‍, സത്യധാര എഡിറ്റര്‍ പി. എ സ്വാദിഖ് ഫൈസി താനൂര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, റഷീദ് ഫൈസി വെള്ളായിക്കോട്, ഖാസിം ദാരിമി വയനാട്, സുലൈമാന്‍ ഉഗ്രപുരം, അബ്ദു സമദ് ടി, മുഹമ്മദ് കുട്ടി കുന്നുംപുറം, ഇസ്മായില്‍ ദാരിമി പാലക്കാട് , നജീബ് റഹ്മാനി തിരുവനന്തപുരം സംബന്ധിച്ചു
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
സ്വാതന്ത്ര്യ സമര ചരിത്രം വക്രീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: സമസ്ത
ചേളാരി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം വക്രീകരിക്കാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്ലിയാരും ഉള്‍പ്പെടെ 387 ധീരസമര യോദ്ധാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച സമിതിയുടെ ശിപാര്‍ശ തള്ളിക്കളയണം.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയ അധ്യായമായിരുന്നു 1921ലെ മലബാര്‍ കലാപമെന്ന ചരിത്രകാരന്മാരുടെ രേഖപ്പെടുത്തലുകള്‍ മുക്കാല്‍ നൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ തിരുത്താനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന കടുത്തപാതകമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ നിന്നും മുസ്ലിംകളുടെ പങ്ക് തുടച്ചു നീക്കാനുള്ള ശ്രമമായെ ഇതിനെ കാണാന്‍ പറ്റുകുയുള്ളൂവെന്ന് യോഗം വിലയിരുത്തി.
വൈദേശികാധിപത്യത്തിനെതിരെ പടപൊരുതി ഇന്ത്യക്ക് സ്വാന്ത്ര്യം നേടിക്കൊടുത്ത ധീരദേശാഭിമാനികളെ ഭാവിതലമുറ എക്കാലവും സ്മരിക്കപ്പെടണം. ചരിത്രകാരന്മാരും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നായകരും പ്രശ്നത്തില്‍ ഇടപെട്ട് ചരിത്രം മാറ്റി തിരുത്താനുള്ള ഐ.സി.എം.ആറിനെ നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.ടി ആബ്ദുല്ല മുസ്ലിയാര്‍, കെ.ടി ഹംസ മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്തി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ്. ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, എം.പി മുസ്തഫല്‍ ഫൈസി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, കാടേരി മുഹമ്മദ് മുസ്ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ബുക്‌പ്ലസ് ലിറ്റററി അവാർഡിന് രചനകൾ ക്ഷണിക്കുന്നു
ചെമ്മാട്: ബുക്‌പ്ലസ് പബ്ലിഷേഴ്സ് സംഘടിപ്പിക്കുന്ന നോവൽ രചന മത്സരത്ത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ബുക്‌പ്ലസ് ലിറ്റററി അവാർഡ് ന്റെ ഭാഗമായാണ് രചനകൾ ക്ഷണിക്കുന്നത്. പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ അവാർഡ് പ്രഖ്യാപനം നിർവഹിച്ചു.
മികച്ച നോവലിനാണ് ഈ വർഷത്തെ സാഹിത്യ അവാർഡ് നൽകുക.
25,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. കൂടുതൽ അറിയാൻ 9846661147എന്ന നമ്പറിൽ ബന്ധപ്പെടുക.
- Darul Huda Islamic University
- Darul Huda Islamic University
സ്വാതന്ത്ര്യസമര സേനാനിയുടെ ധന്യസ്മരണയില്‍ മമ്പുറം മഖാം
തിരൂരങ്ങാടി: മലബാറിലെ അധിനിവേശ വിരുദ്ധപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന സ്വാതന്ത്ര്യസമര സേനാനി കൂടിയായ ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ ധന്യസ്മരണയില്‍ മമ്പുറം മഖാം.
ആണ്ടുനേര്‍ച്ചക്കിടയില്‍ വന്ന സ്വാതന്ത്യദിനത്തില്‍ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ അനുസ്മരിക്കുന്ന വേദി കൂടിയായി മമ്പുറം മഖാം.
ആത്മീയമായും സാമൂഹികമായും ഇടപെടലുകള്‍ നടത്തി സമ്പൂര്‍ണ വിമോചന പോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ച മഹത് വ്യക്തിയായിരുന്നു മമ്പുറം തങ്ങളെന്ന് മുഖ്യപ്രഭാഷണം നടത്തിയ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
ഭിന്നിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിനെതിരെ സന്ധിയില്ലാസമരത്തിന് ആഹ്വാനം ചെയ്യുകയും ബഹുജനങ്ങളെ അണിനിരത്തി പോരാട്ടങ്ങള്‍ നടത്തുകയും ചെയ്ത മമ്പുറം തങ്ങളുടെ ചരിത്രം പുതിയ കാലത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും മമ്പുറം തങ്ങളുടെയും മകന്‍ സയ്യിദ് ഫദ്ല്‍ പൂക്കോയതങ്ങളുടെയും ചരിത്രം സ്കൂൾ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ എം ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി അധ്യക്ഷനായി. യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, വി.പി കോയക്കുട്ടി തങ്ങള്‍ മമ്പുറം, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി എന്നിവർ സംബന്ധിച്ചു. വി. ജഅ്ഫർ ഹുദവി ഇന്ത്യനൂർ സ്വാഗതവും പി.കെ നാസർ ഹുദവി ഇന്ത്യനൂർ നന്ദിയും പറഞ്ഞു.
- Mamburam Andunercha

മമ്പുറത്ത് ഇന്ന് പ്രാര്‍ത്ഥനാ സദസ്സ്; നാളെ കൊടിയിറക്കം
തിരൂരങ്ങാടി: 183-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ഇന്ന മഖാമില്‍ പ്രാര്‍ത്ഥനാ സദസ്സ് നടക്കും. നേര്‍ച്ച നാളെ കൊടിയിറങ്ങും.
ഇന്ന് മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി അധ്യക്ഷനാകും. കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.
നാളെ ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഖത്മ് ദുആ സദസ്സോടെ ഓരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാവും. കോവിഡ് പ്രത്യേക സാഹചര്യത്തില്‍ ഇത്തവണയും സമാപന ദിവസത്തെ അന്നദാനമുണ്ടാകില്ല. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനത്തിന് ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകളായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ തയ്യാറാക്കിയിരുന്നത്.
നേര്‍ച്ച സമയങ്ങളില്‍ മഖാമിലെത്തുന്ന സന്ദര്‍ശകര്‍ക്ക് രാവിലെ മുതല്‍ വൈകീട്ട് വരെ നിയന്ത്രണങ്ങളോടെ തീര്‍ത്ഥാടനം ചെയ്യാനുള്ള സൗകര്യം മഖാം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി നടന്ന മതപ്രഭാഷണം ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.

SKSSF സൈബർ സുരക്ഷാ കാംപയിന് തുടക്കം
കോഴിക്കോട്: സുരക്ഷിത സൈബർ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കൾ, വിദ്യാർഥികൾ, കൗമാരപ്രായക്കാർ തുടങ്ങിയവരെ ബോധവൽക്കരിക്കാൻ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി
സംഘടിപ്പിക്കുന്ന ദ്വൈമാസ കാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
ഓൺലൈൻ ബോധവത്ക്കരണ പരിപാടികളുടെ ഉദ്ഘാടനം
എ. ഡി. ജി. പി മനോജ് എബ്രഹാം ഐ. പി. എസ് നിർവ്വഹിച്ചു. സമൂഹത്തിൽ സൈബർ സുരക്ഷ വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം കാംപയിൻ അനിവാര്യമാണെന്ന് അദ്ധേഹം പറഞ്ഞു.
കോഴിക്കോട് ജില്ലാ ചൈൽഡ്ലൈൻ കോ-ഓർഡിനേറ്റർ മുഹമ്മദ് അഫ്സൽ മുഖ്യ പ്രഭാഷണം നടത്തി. ഉദ്ഘാടന ചടങ്ങ് എസ്. കെ. ഐ. സി. ആർ യുട്യൂബ് ചാനലിലും സംഘടനയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലും സംപ്രേഷണം ചെയ്തു.
ഓൺലൈൻ പഠന രീതി ഒരു വർഷം പിന്നിടുമ്പോൾ നെറ്റ് അഡിക്ഷനും സൈബർ ചൂഷണങ്ങളും വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. "സ്പളൻഡിഡ്" കരുത്തരാകാൻ കരുതിയിരിക്കാം എന്നതാണ് കാംപയിനിന്റെ സന്ദേശം. നെറ്റ് അഡിക്ഷൻ, ഓൺലൈൻ ചൂഷണങ്ങൾ, സൈബർ നിയമങ്ങൾ, നിയന്ത്രണ രീതികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസുകൾ, വെബിനാർ, ചർച്ചകൾ, ഓൺലൈൻ അഡിക്ഷൻ സർവ്വേ, സാമൂഹ്യ മാധ്യമ ഇടപെടലുകൾ, കൗൺസിലിംഗ്, ക്യാമ്പുകൾ, സപ്പോട്ടിംഗ് കൂട്ടായ്മകളുടെ രൂപീകരണം, സൗജന്യ ടെലി കൗൺസിലിംഗ്, ലൈഫ് സ്കിൽ ട്രെയിനിങ്, ആത്മീയവബോധനം, മാനസികാരോഗ്യ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
സംഘടനയുടെ സംസ്ഥാന സമിതിക്ക് കീഴിൽ ജില്ല, മേഖല, കസ്റ്റർ, ശാഖ കമ്മിറ്റികളും വിവിധ ഉപസമിതികളും മറ്റു ബഹുജന കൂട്ടായ്മകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഏകോപിപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കാംപയിൻ സെപ്തംബറിൽ സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ എ. സ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും കാംപയിൻ സമിതി കണ്‍വീനര്‍ ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.

183-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി
തിരൂരങ്ങാടി: ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങള്‍ക്കു അന്തിമ രൂപമായി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പരിപാടികളുടെ തത്സമ സംപ്രേഷണം സജ്ജീകരിക്കുന്നുണ്ട്.
10 ന് ചൊവ്വാഴ്ച സിയാറത്ത്, കൊടികയറ്റം, മജ്‌ലിസുന്നൂര്‍ എന്നിവ നടക്കും. 11 ന് രാത്രി മതപ്രഭാഷണവും 12 ന് മമ്പുറം സ്വലാത്തും നടക്കും. 13,14,15 തിയ്യതികളിലും മതപ്രഭാഷണങ്ങളുണ്ടാകും. 16 ന് പ്രാര്‍ത്ഥനാ സദസ്സും 17 ന് സമാപന ദുആ മജ്‌ലിസും നടക്കും. നേര്‍ച്ചയുടെ ദിവസങ്ങളില്‍ ഉച്ചക്ക് മഖാമില്‍ വെച്ച് മൗലിദ് പാരായണവും നടക്കും.
കൂടിയാലോചനാ യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, സി.കെ മുഹമ്മദ് ഹാജി, എം.എ ചേളാരി, ഹംസ ഹാജി മൂന്നിയൂര്‍, കെ.പി ശംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

ദാറുല്‍ഹുദാ - യു.പി.എന്‍.എം; രാജ്യാന്തര വെബിനാര്‍ സംഘടിപ്പിച്ചു
തിരൂരങ്ങാടി: മലേഷ്യയിലെ നാഷണല്‍ ഡിഫന്‍സ് യൂനിവേഴ്‌സിറ്റി (യു.പി.എന്‍.എം) യും ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയും സംയുക്തമായി അക്കാദമിക സഹകരണ രംഗത്തെ പ്രത്യാശയും വെല്ലുവിളികളും എന്ന വിഷയത്തില്‍ രാജ്യാന്തര വെബിനാര്‍ സംഘടിപ്പിച്ചു.
യു.പി.എന്‍.എം ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പ്രൊഫ. ദാത്തോ ഡോ. അഹ്മദ് മുജാഹിദ് ബിന്‍ അഹ്മദ് സൈദി, ദാറുല്‍ഹുദാ രജിസ്ട്രാര്‍ എം.കെ.എം ജാബിറലി ഹുദവി എന്നിവര്‍ വിഷയമവതരിപ്പിച്ചു. യു.പി.എന്‍.എമ്മിലെ നൂറാ സിക്കിന്‍ ശാഹുല്‍ ഹമീദ് മോഡറേറ്ററായി.
കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം രാജ്യാന്തര സര്‍വകാശാലകളുമായുള്ള അക്കാദമി ധാരണകള്‍ക്ക് കൂടുതല്‍ വഴി തെളിയിക്കുമെന്നു വെബിനാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡാനന്തരം വിദ്യാഭ്യാസ-അക്കാദമിക മേഖലയില്‍ സമൂലമാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും വെബിനാര്‍ വിലയിരുത്തി. യു.പി.എന്‍.എം വൈസ് ചാന്‍സലര്‍ ലഫ്റ്റനന്റ് ജനറല്‍ ദാത്തോ ഹസാഗയ ബിന്‍ അബ്ദുല്ല, ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പ്രൊഫ.ഡോ നൂറ സമാന്‍ ബിന്‍ മുഹമ്മദ്, ഡോ ജുനൈദ ഖമറുദ്ദീന്‍, ഡോ. മല്ലിക വസൂഗി, ഡോ. സയ്യിദ് മുഹ്‌സിന്‍ ഹുദവി, ഡോ. ചേക്കു ഹമീദ്, ഹാജി യൂസുഫ് ബിന്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇരു സര്‍വകര്‍കലാശാലകളിലെയും വിവിധ കുല്ലിയ്യ, ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളും ഗവേഷകരുമാണ് വെബിനാറില്‍ പങ്കെടുത്തത്.

സ്വാതന്ത്ര്യ ദിനത്തിൽ SKSSF ഫ്രീഡം സ്ക്വയർ
കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി 170 മേഖലാ തലങ്ങളിൽ ഫ്രീഡം സ്ക്വയർ സംഘടിപ്പിക്കും. സ്വാതന്ത്ര്യം, പോരാട്ടം അവസാനിക്കുന്നില്ല എന്ന മുദ്രാവാക്യവുമായി നടക്കുന്ന പരിപാടി എല്ലാ മേഖലാ കേന്ദ്രങ്ങളിലും വൈകിട്ട് 4.30ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കും. ഓരോ കേന്ദ്രങ്ങളിലും സംസ്ഥാന ജില്ലാ ഭാരവാഹികൾ പ്രമേയ പ്രഭാഷണം നിർവ്വഹിക്കും. ഫ്രീഡം സ്ക്വയറിൻ്റെ മുന്നോടിയായി ആഗസ്ത് പത്തിന് ഇന്ത്യ എങ്ങോട്ട് എന്ന വിഷയത്തിൽ കൊളാഷ് പ്രദർശനം നടക്കും. ആഗസ്റ്റ് 7, 8, 9 തിയ്യതികളിൽ മേഖലാ ഓൺലൈൻ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. പരിപാടി വൻ വിജയമാക്കാൻ സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
SKSSF പൊന്നാനി ക്ലസ്റ്റർ ഈദ് സംഗമം നടത്തി
പൊന്നാനി: SKSSF പൊന്നാനി ക്ലസ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. എ. എം ഹസ്സൻ ബാവഹാജി ഉദ്ഘാടനം ചെയ്തു. പി പി എ ജലീൽ അധ്യക്ഷത വഹിച്ചു. സി. കെ റഫീഖ്, വി. എ ഗഫൂർ, കെ. വി. എം കഫീൽ, എ. എം ശൗക്കത്ത് അലി, എച്ച് റിഫാദ്, ടി. കെ ഹബീബ് ഫൈസി, കെ. വി മുജീബ് റഹ്മാൻ മുസ്ലിയാർ പ്രസംഗിച്ചു. ഇ. കെ. ജുനൈദ്, ഇജാസ് അഹമ്മദ്, ടി. അശ്റഫ് ഗാനമാലപിച്ചു.
- Chandrika Ponnani Bureau
- Chandrika Ponnani Bureau
ഈദി '21; SKSSF പെരുന്നാൾ പുടവ സമ്മാനിച്ചു
ന്യൂ ഡൽഹി: ഡൽഹി വംശഹത്യയുടെ നീറുന്ന ഓർമകളുമായി ജീവിക്കുന്ന ശിവ് വിഹാറിലെ കുരുന്നുകൾക്ക് പെരുന്നാൾ പുടവകൾ സമ്മാനിച്ചു. എസ്. കെ. എസ്. എസ്. എഫ് ദേശീയ കമ്മിറ്റിയും ഫോർവേഡ് ഫൌണ്ടേഷനും ചേർന്നാണ് കുരുന്നുകൾക്ക് പെരുന്നാൾ സമ്മാനങ്ങൾ നൽകിയത്. കലാപബാധിത പ്രാദേശങ്ങളുടെ പുണരുജ്ജീവനത്തിനായി നടപ്പാക്കുന്ന ബഹുവിധ പദ്ധതികളുടെ ഭാഗമായാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്. കോവിഡ് മഹാമാരിയിൽ വരുമാനം കൂടി നിലച്ചതോടെ പ്രതിസന്ധിയിലായ കുടുംബങ്ങളെ ചേർത്തു പിടിക്കുകയാണ് ഇത്തരം പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നത്. ഡൽഹി ഫോർവേഡ് ഇന്സ്ടിട്യൂട്ടിൽ നടന്ന ചടങ്ങിൽ ശിവ് വിഹാർ മുഫ്തി ഹസ്റത്ത് സാഹിദ് അൽ ഖാസിമി, മഹല്ല് സെക്രട്ടറി ദിൽ ശാദ് അഹ്മ്മദ്,
ഫോർവാഡ് ഫൗണ്ടേഷൻ ഡൽഹി കോഡിനേറ്റർ അശ്റഫ് നദ് വി, ഫിയാസ് കൺവീനർ അസ്ഹറുദ്ദീൻ പി. സ്ഥാപന മാനേജർ അഖിൽ
തുടങ്ങിയവർ പങ്കെടുത്തു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
ബദ്ർ ചരിത്ര കോഴ്‌സ്; അപേക്ഷ ക്ഷണിക്കുന്നു
മഹാക്കവി മോയിൻകുട്ടി വൈദ്യരുടെ ബദർ ഖിസ്സ ആധാരമാക്കി ബദർ ചരിത്ര പഠന കോഴ്‌സ് ആരംഭിക്കുന്നു. സർഗതീരം പ്രതിഭ ക്ലബ്ബാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.
പൂർണ്ണമായും ഓൺലൈനിലായിരിക്കും ക്ലാസ്സുകൾ, ജൂലൈ 26ന് തുടങ്ങുന്ന കോഴ്സിന്റെ ഉൽഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ നിർവഹിക്കും. പഠിക്കാൻ താൽപര്യമുള്ളവർ ജൂലൈ 24ന് മുമ്പ് 9895971702, 9544607409, 9745117350 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ദേശീയപാത വികസനം; വഖ്ഫ് സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണം
ചേളാരി: ദേശീയപാത-66 വികസനത്തിനുവേണ്ടി ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിന് വിധേയമായ വഖ്ഫ് സ്ഥാപനങ്ങളുടെ നഷ്ടപരിഹാരതുക ലഭിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണമെന്ന് വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ദേശീയപാതയുടെ ഇരുവശങ്ങളിലുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വഖ്ഫ് സ്ഥാപനങ്ങളും അനുബന്ധ സ്ഥലങ്ങളും പൊളിച്ചുമാറ്റപ്പെടുമ്പോള്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിന് വേണ്ടി സ്ഥലങ്ങള്‍ വാങ്ങാനും കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും നഷ്ടപരിഹാര തുക അതാത് കമ്മിറ്റികളുടെ എക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മാത്രമെ സാധിക്കുകയുള്ളു. വഖ്ഫ് നിയമ പ്രകാരം വഖ്ഫ് ബോര്‍ഡിന്റെ എക്കൗണ്ടിലേക്കാണ് നഷ്ടപരിഹാര തുക നല്‍കുന്നത്. ഈ തുക വഖ്ഫ് ബോര്‍ഡില്‍ നിന്നും സ്ഥാപന നടത്തിപ്പുകാര്‍ക്ക് ലഭിക്കണമെങ്കില്‍ സങ്കീര്‍ണമായ നടപടി ക്രമമാണ് നിലവിലുള്ളത്. ഇത് ലഘൂകരിച്ചാല്‍ മാത്രമെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളുവെന്ന് യോഗം വിലയിരുത്തി.
നഷ്ടപരിഹാര തുക യഥാസമയം സ്ഥാപന നടത്തിപ്പുകാര്‍ക്ക് ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ രക്ഷാധികാരിയും കെ.ടി അബ്ദുല്‍ജലീല്‍ ഫൈസി ചെയര്‍മാനും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി കണ്‍വീനറുമായി സമിതിക്ക് രൂപം നല്‍കി.
ചേളാരിയില്‍ ചേര്‍ന്ന യോഗം സമസ്ത ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി അബ്ദുല്‍ജലീല്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. കെ.ടി അബ്ദുല്ല ഫൈസി, ഒ.സി ഹനീഫ, എ.എം അബ്ദുസ്സമദ്, സി.വി സക്കരിയ്യ, അബ്ദുല്ലത്തീഫ് കഞ്ഞിപ്പുര, അബ്ദുസ്സലാം പൂവ്വഞ്ചിന, സി.പി ഹംസ ഹാജി, ടി. അബ്ദുറഹിമാന്‍ രണ്ടത്താണി, കുഞ്ഞാലന്‍കുട്ടി എന്ന ബാവ ഹാജി, മുഹമ്മദലി ഇടിമുഴിക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി സ്വാഗതവും നൗഫല്‍ വലിയപറമ്പ് നന്ദിയും പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കുക: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ചേളാരി: സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് എസ്.കെ.ജെ.എം.സി.സി. യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, തൊഴില്‍ സംവരണം, വഖഫ് എന്നീ മേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാത്തത് ത്വരിതഗതിയില്‍ നടപ്പാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.
മുസ്‌ലിം പിന്നോക്ക മേഖലകളില്‍ പ്ലസ്ടുവിനും ഉന്നത പഠനത്തിനും കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കല്‍, അറബിക് സര്‍വ്വകലാശാല, പി.എസ്.സി ഉദ്യോഗ നിയമനങ്ങള്‍ക്കായി ബാക്ക്‌ലോഗ് നികത്തല്‍ തുടങ്ങിയ പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചേളാരി മുഅല്ലിം കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് സ്വാഗതം പറഞ്ഞു. ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍ എളേറ്റില്‍, പി. ഹസൈനാര്‍ ഫൈസി ഫറോക്ക്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍ഗോഡ്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, എം.എ.ചേളാരി, സി. മുഹമ്മദലി ഫൈസി പാലക്കാട്, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി വെന്നിയൂര്‍, അബ്ദുസ്സ്വമദ് മൗലവി മുട്ടം, എം. അബ്ദുറഹ്മാന്‍ ഫൈസി മാണിയൂര്‍, അഷ്‌റഫ് ഫൈസി പനമരം, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എഛ്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കോട്ടയം സംസാരിച്ചു. സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്ദി പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen

ബാഫഖി തങ്ങള്‍ അനുസ്മരണവും 50-ാം ആണ്ടും ജൂലൈ 24ന് ജാമിഅയില്‍
പട്ടിക്കാട് : പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ സ്ഥാപക പ്രസിഡണ്ടും ഇന്ത്യന്‍ മുസ്ലിംങ്ങളുടെ അഭിമാന നായകനുമായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ 50-ാം ആണ്ട് ദിന പരിപാടികള്‍ ജൂലൈ 24 ശനിയാഴ്ച ജാമിഅഃ നൂരിയ്യയില്‍ തുടക്കമാവും. ബാഫഖി തങ്ങളുടെ അമ്പതാം ആണ്ടിനോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളാണ് ജാമിഅഃ നൂരിയ്യഃ വിഭാവനം ചെയ്യുന്നത്.
ഇന്ത്യന്‍ മുസ്ലിംങ്ങളുടെ നാനോന്മുഖ പുരോഗതിയില്‍ വലിയ പങ്ക് വഹിച്ച സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മത-രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളിലെല്ലാം മുസ്ലിംങ്ങളുടെ അവസാന വാക്കായിരുന്നു. മതേതര കേരളത്തിന്റെ ഭരണ സംവിധാനങ്ങള്‍ക്കടക്കം മാതൃക സൃഷ്ടിച്ച സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ കേരളീയ മുസ്‌ലിംങ്ങളുടെ വൈജ്ഞാനിക നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയെല്ലാം മുന്നണിപ്പോരാളിയായിരുന്നു. സമസ്ത കേരള ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പതിനായിരം മദ്രസകള്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ ഏറെ സ്മരിക്കപ്പെട്ടത് ബാഫഖി തങ്ങളായിരുന്നു. ഉന്നത മത വിദ്യാഭ്യാസ രംഗത്ത് ജാമിഅഃ നൂരിയ്യക്ക് നേതൃത്വം നല്‍കിയ തങ്ങള്‍ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഏറെ പ്രയത്നങ്ങള്‍ നടത്തീട്ടുണ്ട്. ഫാറൂഖ് കോളേജ് അടക്കമുള്ള ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കാളിയായിരുന്നു ബാഫഖി തങ്ങള്‍.
ജാമിഅഃ നൂരിയ്യഃ സ്ഥാപിക്കുക മാത്രമല്ല ജാമിഅയുടെ നടത്തിപ്പിനാവശ്യമായ വരുമാന മാര്‍ഗങ്ങളും കണ്ടെത്തിയാണ് ബാഫഖി തങ്ങള്‍ നമ്മോട് വിടപറഞ്ഞത്. കോഴിക്കോട് നഗരിയിലടക്കമുള്ള ഒട്ടേറെ വാടക കെട്ടിടങ്ങളും ജാമിഅയുടെ പ്രഥാന വരുമാന മാര്‍ഗങ്ങളിലൊന്നായ തെങ്ങിന്‍ തോപ്പുകള്‍ പ്ലാന്റ് ചെയ്യുന്നതിലും മുന്നില്‍ നിന്നത്് ബാഫഖി തങ്ങളായിരുന്നു. തങ്ങള്‍ നമ്മെ വിട്ട് പിരിഞ്ഞ് അമ്പത് വര്‍ഷം തികയുമ്പോള്‍ തങ്ങള്‍ തുടക്കം കുറിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മറ്റു പ്രയത്നങ്ങളും സാമൂഹിക വിദ്യാഭ്യാസ രംഗത്ത് എത്രത്തോളം മാറ്റങ്ങളുണ്ടാക്കി എന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന രീതിയിലുള്ള വലിയൊരി കാമ്പയിനാണ് ജാമിഅഃ നൂരിയ്യഃ ലക്ഷ്യമാക്കുന്നത്.
ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന അനുസ്മരണ മൗലിദ് പാരായണ സദസ്സില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, എം. അലി എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, ഇബ്രാഹിം ഫൈസി പങ്കെടുക്കും.

ജാമിഅ: ജൂനിയർ കോളേജ് കോർഡിനേഷൻ ഹയർ സെക്കണ്ടറി പ്രവേശന പരീക്ഷ ജൂലൈ 26 ന്
പട്ടിക്കാട്: ജാമിഅ: നൂരിയ്യയുമായി അഫ്ലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ജൂനിയർ കോളേജുകളിലെ ഹയർ സെക്കണ്ടറി സ്ഥാപനങ്ങളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയും അഭിമുഖവും ജൂലൈ 26 (തിങ്കൾ) 10 മണിക്ക് നിശ്ചിത കേന്ദ്രങ്ങളിൽ നടക്കും.
കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും കർണാടകയിലെ ദക്ഷിണ കന്നട, കൂർഗ് ജില്ലകളിലുമായി 20 സ്ഥാപനങ്ങളിലേക്കാണ് ഈ അധ്യയന വർഷം പ്രവേശനം നൽകപ്പെടുന്നത്.
ഈ വർഷം SSLC തുടർപഠന യോഗ്യത നേടുകയും മദ്റസ ഏഴാം ക്ലാസോ തത്തുല്യ യോഗ്യതയോ നേടിയവർക്കുമാണ് ഈ വിഭാഗത്തിലേക്ക് പ്രവേശനം നൽകുന്നത്. Jamianooriya.in/admission എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിൻറൗട്ടും അപേക്ഷാഫീസും ആദ്യ ഓപ്ഷനായി നൽകിയ സ്ഥാപനത്തിൽ നൽകേണ്ടതാണ്.
പ്രവേശന പരീക്ഷാഫലം 28ന് പ്രസിദ്ധീകരിക്കുന്നതാണ്.
അറുപതിലധികം ജൂനിയർ കോളേജുകളിലായി അയ്യായിരത്തിലധികം വിദ്യാർത്ഥികൾ നിലവിൽ ജാമിഅ: ജൂനിയർ കോളേജുകളിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഏഴാം ക്ലാസ് വിജയിച്ചവർക്ക് പ്രവേശനം നൽകുന്ന സെക്കണ്ടറി വിഭാഗം സ്ഥാപനങ്ങളിൽ ജൂൺ 1 മുതൽ പുതിയ ബാച്ചിന് ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.

SKSSF ദേശീയ സംഘം ദാനിഷ് സിദ്ധീഖിയുടെ വസതി സന്ദർശിച്ചു
ന്യൂ ഡൽഹി : താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് ദാനിഷ് സിദ്ധീഖിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എസ്. കെ. എസ്. എസ്. എഫ് ദേശീയ നേതാക്കൾ അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ ദാനിഷിന്റെ പിതാവ് അക്തർ സിദ്ധീഖിയുമായി ഫോണിൽ സംസാരിച്ചു. ദാനിഷിന്റെ വിയോഗം നികത്താനാവാത്തതാണെന്ന് നേതാക്കൾ പ്രതികരിച്ചു. എസ്. കെ. എസ്. എസ്. എഫ് ദേശീയ കോഡിനോർ അഷ്‌റഫ് നദ് വി കുറ്റിപ്പുറം, ഡൽഹിഎസ്. കെ. എസ്. എസ്. എഫ് ട്രഷറർ അസ്ഹറുദ്ധീൻ. പി, ഹാഷിർ ഹുദവി മടപ്പള്ളി എന്നിവരാണ് സന്ദർശകസംഘത്തിലുണ്ടായിരുന്നത്.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
ബലിപെരുന്നാള്‍ അവധി
ചേളാരി: ബലിപെരുന്നാള്‍ പ്രമാണിച്ച് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള ചേളാരി സമസ്താലയം, കോഴിക്കോട് ബുക്ക് ഡിപ്പോ, പുതിയങ്ങാടി വരക്കല്‍ അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍ എന്നീ ഓഫീസുകള്‍ക്ക് 20-07-2021 മുതല്‍ 25-07-2021 വരെ അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു.
- Samasthalayam Chelari
- Samasthalayam Chelari
ന്യുനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാര്‍ മുസ് ലിം സമുദായത്തെ അവഗണിച്ചു: എസ് കെ എസ് എസ് എഫ്
കോഴിക്കോട്: മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതി, കോടതി വിധിയുടെ മറപിടിച്ച് സര്‍ക്കാര്‍ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മുസ്‌ലിം സമുദായത്തെ അവഗണിച്ചു കൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുസ്‌ലിം സമുദായത്തിന് പൂര്‍ണമായും ലഭിക്കേണ്ട പദ്ധതിയെ ന്യൂനപക്ഷ വകുപ്പുമായി കൂട്ടിക്കെട്ടിയതാണ് ഇതിന്റെ അടിസ്ഥാനപരമായ പിശക്. അനാവശ്യമായ അവകാശങ്ങള്‍ക്ക് വഴിവെച്ച ഈ പിശക് തിരുത്താനോ കോടതിയെ ബോധ്യപ്പെടുത്താനോ തയ്യാറാവാത്തത് സര്‍ക്കാറിന്റെ വീഴ്ചയാണ്. സച്ചാര്‍ പാലൊളി കമ്മിറ്റി ശുപാര്‍ശകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇനി എങ്ങനെയായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ന്യൂനപക്ഷ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും മുസ് ലിംകള്‍ക്കു മാത്രമുള്ള ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വീതം വെക്കുകയും ചെയ്യുന്നത് നീതി നിഷേധമാണ്. പിന്നാക്ക വിഭാഗമായ മുസ് ലിംകളുടെ ക്ഷേമപദ്ധതികള്‍ക്ക് തുരങ്കം വെക്കുമ്പോള്‍ മറ്റു ന്യുനപക്ഷങ്ങള്‍ക്ക് മുന്നാക്ക വിഭാഗത്തിന്റെയും പിന്നാക്ക വിഭാഗത്തിന്റെയും ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിവേചനപരമാണ് സെക്രട്ടറിയേറ്റ് യോഗം ചുണ്ടിക്കാട്ടി.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, ശഹീര്‍ അന്‍വരി പുറങ്ങ്, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.

ദേശീയപാത വികസനം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ യോഗം യോഗം 19-ന്
ചേളാരി: ദേശീയപാത വികസനത്തിന് വേണ്ടി ലാന്റ് അക്വിസിഷന്‍ നടപടിക്ക് വിധേയമാകുന്ന മസ്ജിദ്, മദ്‌റസ തുടങ്ങിയ വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ യോഗം ജൂലൈ 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുന്നതാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ലീഗല്‍ അഡൈ്വസര്‍ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി അറിയിച്ചു.
- Samasthalayam Chelari
- Samasthalayam Chelari
ബലിപെരുന്നാള്‍; സമസ്ത ഓണ്‍ലൈന്‍ മദ്‌റസ അവധി
ചേളാരി: ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂലൈ 19 മുതല്‍ 24 കൂടിയ ദിവസങ്ങളില്‍ സമസ്ത ഓണ്‍ലൈന്‍ മദ്‌റസക്ക് അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്നും അറിയിച്ചു.
- Samasthalayam Chelari
- Samasthalayam Chelari
മാലിദ്വീപിലെ തൊഴിലവസരങ്ങൾ - വെബിനാർ ഇന്ന്
മാലിദ്വീപിലെ തൊഴിൽ മേഖലകളെ പരിചയപ്പെടുത്തുന്ന ഏകദിന വെബിനാർ ഇന്ന് വൈകീട്ട് 8 മണിക്ക് നടക്കും. മാലിദ്വീപ് എസ് കെ എസ് എസ് എഫും സി ഡി പി കേരളയും സംയുക്തമായി നടത്തുന്ന വെബിനാറിൽ മാലിദ്വീപിലെ വ്യത്യസ്ഥ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതും നേടിയെടുക്കാനുള്ള സംവിധാനങ്ങളിൽ ചർച്ച നടക്കുന്നതുമാണ്. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ വെബിനാർ ഉൽഘാടനം ചെയ്യും. ജുനൈദ് അമ്പലഞ്ചേരി, അബ്ദുൾ ഖാദർ തിരുവല്ല, വിളയിൽ അബൂബക്കർ, ഡോ.എം അബ്ദുൾ ഖയ്യൂം, സ്വദഖതുള്ള ഹസനി, സഈദ് ഓമാനൂർ തുടങ്ങിയവർ പങ്കെടുക്കും.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
ആറ് മദ്റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 10,304 ആയി
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10,304 ആയി.
ഹാജി ഖാസിം മെമ്മോറിയല്‍ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മദ്റസ താനി റോഡ് (ബാംഗ്ലൂര്‍), ദാറുല്‍ അമാന്‍ മദ്റസ കൂട്ടത്താന - കൂര്‍ണ്ണടുക്ക, ഹയാത്തുല്‍ ഇസ്ലാം മദ്റസ മെര്‍ളഗുഡ്, മംഗലാപുരം (ദക്ഷിണ കന്നഡ), ജലാലിയ്യ മദ്റസ കുണ്ടട്ക്ക - വൊര്‍ക്കാടി, ബില്യാര്‍ഡ്സ് ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് സ്കൂള്‍ മദ്റസ മണ്ണംകുഴി - ഉപ്പള (കാസര്‍ഗോഡ്), ദാറുല്‍ ഉലൂം മദ്റസ ചാഞ്ചേരി - താനൂര്‍ (മലപ്പുറം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി
ചേളാരി: ചേളാരി സമസ്താലയത്തില്‍ 1998 മുതല്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി. നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ചേളാരിയിലെ സമസ്താലയം കെട്ടിടം പൊളിച്ചുമാറ്റപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് വരെ താല്‍ക്കാലികമായി ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിലേക്ക് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് മാറ്റിയത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് താല്‍ക്കാലികമായി സംവിധാനിച്ച ഓഫീസില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് എം. മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, കെ. മോയിന്‍ കുട്ടി മാസറ്റര്‍, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, എം.എ ചേളാരി, കെ ഹംസക്കോയ, പി.കെ. മുഹമ്മദ് ഹാജി, സി.പി. ഇഖ്ബാല്‍, കെ.പി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

ജുമുഅഃ നിസ്കാരം; സമസ്ത 15ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തും
ചേളാരി: ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 15ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും പോഷക സംഘടനകളും ഉള്‍പ്പെട്ട സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു.
സെക്രട്ടറിയേറ്റ് സംഗമത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ജില്ലാ കലക്ട്രേറ്റുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് മുമ്പിലും പ്രതിഷേധ സംഗമങ്ങള്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പ്രതിഷേധ സംഗമങ്ങള്‍ നടക്കുക. കോവിഡ് നിയന്ത്രണങ്ങളില്‍ പലകാര്യങ്ങള്‍ക്കും കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കെ ജുമുഅ നിസ്കാരത്തിന് ആവശ്യമായ എണ്ണം വിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ്, കലക്ട്രേറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് മുമ്പില്‍ പ്രതിഷേധ സംഗമം നടത്താന്‍ യോഗം തീരുമാനിച്ചത്.
സമസ്ത ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. കണ്‍വീനര്‍ എം.ടി. അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പോഷക സംഘടനാ നേതാക്കളായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമ്മര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് എം മോയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, യു. മുഹമ്മദ് ശാഫി ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ. നാസര്‍ ഫൈസി കൂടത്തായി, റശീദ് ഫൈസി വെള്ളായിക്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

ബലിപെരുന്നാൾ ദിനത്തിലെ പരീക്ഷകൾ മാറ്റണം: ക്യാമ്പസ് വിംഗ്
കോഴിക്കോട്: ജൂലൈ 21 ബലിപെരുന്നാൾ ദിനത്തിൽ നടക്കാനിരിക്കുന്ന ഹയർ സെക്കണ്ടറി തല്യതാ വിഭാഗത്തിലെ ഇംഗ്ലീഷ് പരീക്ഷ, ഡോ: എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷ അടക്കം എല്ലാ പരീക്ഷകളും മാറ്റണം എന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, യൂണിവേഴ്സിറ്റി അധികാരികൾ തുടങ്ങിയവർക്ക് നിവേദനം നൽകി.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
ജുമുഅഃ നിസ്കാരം; വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുത്: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
മലപ്പുറം: കോവിഡ് - 19 നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കു മ്പോഴും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅ: നിസ്കാരത്തിന് ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ആയതിന് അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
പൊതുഇടങ്ങളിലും വാഹനങ്ങളിലും മറ്റുചടങ്ങളിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി ഉണ്ടാവണം.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം ഇന്ന് (13-07-2021) ഉച്ചക്ക് 1 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുന്നതാണെന്ന് തങ്ങള്‍ പറഞ്ഞു.

ദുല്‍ഹിജ്ജ മാസപ്പിറവി അറിയിക്കുക
കോഴിക്കോട്: ഇന്ന് (ശനി) ദുല്‍ഖഅദ 29 ദുല്‍ഹിജ്ജ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍(9447172149), സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് (9447405099) എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT
- QUAZI OF CALICUT
ക്യാമ്പസ് വിംഗ് , ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം : എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗിന്റെ ഔദ്യോഗിക ലോഗോ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രകാശനം ചെയ്തു. “സ്ട്രഗിൾ ഫോർ എ ഡ്രീം ജനറേഷൻ" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ലോഗോ ഡിസൈൻ മത്സരത്തിലൂടെയാണ് മികച്ച ലോഗോ തെരഞ്ഞെടുത്തത്. ശംസുദ്ധീൻ ശ്രീകണ്ടപുരമാണ് വിജയി. ധാർമിക മൂല്യമുള്ള വിദ്യാഭ്യാസം, തൂലികാകൃതിയിൽ അടയാളപ്പെടുത്തി, സ്വപ്നതുല്യമായ ഒരു തലമുറയ്ക്ക് വേണ്ടി പ്രയത്നിക്കുക എന്നതാണ് ലോഗോയുടെ ആശയം.
ജിഫ്‌രി തങ്ങളുടെ വസതിയിൽ നടന്ന ചടങ്ങിൽ ക്യാമ്പസ് വിംഗ് സ്റ്റേറ്റ് കൺവീനർ അബ്ദുൽ ബാസിത് മുസ്ലിയാരങ്ങാടി, നാഷണൽ കോർഡിനേറ്റർ മുനീർ മോങ്ങം, വൈസ് ചെയർമാൻ സൽമാൻ കൊട്ടപ്പുറം, അലുംനി മെമ്പർ സ്വദഖത്തുള്ള ഹസനി എന്നിവർ പങ്കെടുത്തു.

“1921- 2021 കേരളാ മുസ് ലിംകൾ അതിജീവനത്തിന്റെ നൂറ് വർഷങ്ങൾ”; മലബാർ ഹിസ്റ്ററി കോൺഗ്രസ് മലപ്പുറത്ത്
കോഴിക്കോട്: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മലബാർ ഹിസ്റ്ററി കോൺഗ്രസ് സംഘടിപ്പിക്കുന്നു.
1921ൽ നടന്ന സ്വാതന്ത്ര്യ സമരങ്ങളിൽ ശ്രദ്ധേയമായതാണ് മലബാർ സമരം. മലബാർ മേഖലയിലെ ബ്രിട്ടീഷുകാർക്കു നേരെ മാപ്പിളമാർ ആരംഭിച്ച സമരം പിൽക്കാലത്ത് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മലബാർ ലഹള, ഖിലാഫത്ത് സമരം, കാർഷിക ലഹള, തുടങ്ങിയ പേരുകളിൽ ചർച്ച ചെയ്യപ്പെടുന്ന സമരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ചോദ്യം ചെയ്യുകയും തുടർന്ന് ബ്രിട്ടീഷുകാർ മസ്ലീം വിരോധികളായി മാറുകയുമാണുണ്ടായത്. സമരത്തിന്റെഭാഗമായി നിരവധി പേർ ബ്രീട്ടീഷുകാരുടെ കൊടിയ പീഡനത്തിന് വിധേയരായി. അനേകം പേർ പലായനം ചെയ്യേണ്ടിവന്നു. മലബാർ സമരത്തിന്റെ നൂറാം വാർഷികം തികയുന്നതിന്റെ ഭാഗമായാണ് എസ്.കെ.എസ്.എസ്.എഫ് മലബാർ ഹിസ്റ്ററി കോൺഗ്രസ് നടത്തുന്നത്.
ഡിസംബർ ആദ്യ വാരത്തിൽ മലപ്പുറത്തു സമാപിക്കുന്ന കോൺഗ്രസ്സ് “1921- 2021 കേരളാ മുസ്ലിംകൾ അതിജീവനത്തിന്റെ നൂറ് വർഷങ്ങൾ” എന്ന പ്രമേയത്തിൽ നാല് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒന്നാംഘട്ടത്തിൽ സമര കേന്ദ്ര സംഗമങ്ങൾ നടക്കും.
രണ്ടാം ഘട്ടത്തിൽ ചരിത്ര വിദ്യാർത്ഥി - അദ്ധ്യാപക ഗവേഷക സംഗമം കോഴിക്കോട് വെച്ച് നടക്കും. ഒക്ടോബർ രണ്ടാം വാരത്തിൽ “സമരം, ചരിത്രമെഴുത്ത്, രാഷ്ട്രീയം” എന്ന പ്രമേയത്തിൽ നടക്കുന്ന ഈ സെമിനാർ ട്രെൻഡ് കേരളയും ഫാറൂഖ് കോളേജും അക്കാദമിക സഹകരണത്തോടെയാണ് നടത്തുന്നത്.
മൂന്നാം ഘട്ടം ലോക്കൽ ഹിസ്റ്ററി സമ്മിറ്റ് നവംബറിൽ എല്ലാ ക്ലസ്റ്ററുകളിലും നടക്കും.
നാലാം ഘട്ടത്തിൽ ഗവേഷണ പ്രബന്ധങ്ങളുടെ സമാഹരണവും ഹിസ്റ്ററി കോൺഗ്രസ്സ് ഗ്രാന്റ് ഫിനാലെയും ഡിസംബർ മൂന്ന്, നാല്, അഞ്ച് തിയ്യതികളിൽ മലപ്പുറത്ത് നടക്കും. ഹിസ്റ്ററി കോൺഗ്രസിന്റെ ഭാഗമായി റിസേർച് കളക്ഷൻസ്, സ്മാരക സംരക്ഷണം, സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, കലാപ - പലായന പഠനങ്ങൾ, കലാപാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക് കണ്ടെത്തലും രേഖപ്പെടുത്തലും, പ്രാദേശിക ചരിത്ര രചന, മലബാർ ചരിത്ര ഉപാദാനങ്ങളുടെ ശേഖരണവും സംരക്ഷണവും തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കോഴിക്കോട് ഇസ്ലാമിക് സെന്ററിൽ ആരംഭിക്കുന്ന മലബാർ ചരിത്ര ലൈബ്രറിയുടെ ഉദ്ഘാടനം ജൂലൈ പതിനാലിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.

വെള്ളിയാഴ്ച ജുമുഅ:ക്ക് അനുമതി നല്‍കണം: സമസ്ത
മലപ്പുറം: കൊവിഡ് നിയന്ത്രണങ്ങളില്‍ പല കാര്യങ്ങള്‍ക്കും കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച ജമുഅ: നിസ്‌കാരത്തിന് അനുമതി നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പരിമിതമായ സമയം കൊണ്ട് നിര്‍വഹിക്കപ്പെടുന്ന ആരാധനയാണ് ജുമുഅ നിസ്‌കാരം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജുമുഅക്കു ആവശ്യമായ ആളുകളെ ഉള്‍പ്പെടുത്തി ജുമുഅ നിസ്‌കാരത്തിന് അനുമതി ഉണ്ടാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
- Samasthalayam Chelari
- Samasthalayam Chelari
ജാമിഅ: ജൂനിയർ കോളേജ് ശിൽപശാല സമാപിച്ചു
പട്ടിക്കാട്: ജാമിഅ: ജൂനിയർ കോളേജ് അവസാന വർഷ വിദ്യാർത്ഥികളുടെ ഗവേഷണ പ്രബന്ധങ്ങൾക്ക് മാർഗ്ഗ നിർദേശം നൽകേണ്ട ഗൈഡുമാർക്കുള്ള ശിൽപശാല സമാപിച്ചു. തഫ്സീർ, ഹദീസ്, ഫിഖ്ഹ്, അഖീദ, ലുഗ: എന്നീ ഫാക്വൽറ്റികളിലേക്ക് സമർപ്പിക്കപ്പെടുന്ന പഠന പ്രബന്ധങ്ങൾ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി യഥാക്രമം എട്ട്, ആറ് വർഷത്തെ പഠന പൂർത്തീകരണത്തിൻ്റെ പ്രധാന ഭാഗമാണ്. ഇരുപത്തിനാല് സ്ഥാപനങ്ങളിലെ മുന്നൂറോളം വരുന്ന വിദ്യാർത്ഥികളുടെ ഗൈഡു മാരാണ് ശിൽപശാലയിൽ പങ്കെടുത്തത്.
ജാമിഅ: നൂരിയ്യ: സെക്രട്ടറി കെ. ഇബ്റാഹീം ഫൈസി തിരൂർക്കാട് ഉദ്ഘാടനം ചെയ്തു.ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ഫാക്വൽറ്റി ഡീനുമാരായ ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഉമർ ഫൈസി മുടിക്കോട് എന്നിവർ നേതൃത്വം നൽകി. ഡോ അബ്ദുറഹ്മാൻ ഫൈസി മുല്ലപ്പള്ളി വിഷയാവതരണം നടത്തി. ടി എ ച്ച് ദാരിമി, മുജ്തബ ഫൈസി പ്രസംഗിച്ചു.

SKSSF മാലിദ്വീപ് ചാപ്റ്റർ രൂപീകരിച്ചു
മലപ്പുറം: മുണ്ടക്കുളം ശംസുൽ ഉലമാ ഇസ്ലാമിക് കോംപ്ലക്സിൽ വെച്ച് നടന്ന യോഗത്തിൽ സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങൾ എസ്.കെ.എസ്.എസ്.എഫ് മാലിദ്വീപ് ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഭാരവാഹികൾ: സ്വദഖതുല്ലാഹ് ഹസനി മുസ്ലിയാരങ്ങാടി (പ്രസിഡൻ്റ്) അൻവർ ഹുദവി, ശബീബ് അശ്അരി (വൈസ് പ്രസിഡൻ്റ്) ജംശീർ പൊന്നാനി (ജനറൽ സെക്രട്ടറി) സഈദ് ഓമനൂർ (വർക്കിംഗ് സെക്രട്ടറി) അബ്ദു റഊഫ് കൊണ്ടോട്ടി, ശാഹുൽ ഫറോഖ് (ജോയിൻ്റ് സെക്രട്ടറി) ശാൻ തിരുവല്ല (ട്രഷറർ)
ഉപഘടകങ്ങളുടെ ഭാരവാഹികൾ: അബൂബക്കർ വിളയിൽ, മൊയ്തീൻ കുട്ടി കീഴിശ്ശേരി (ട്രൻ്റ്) ഖമറുൽ ഹുദാ മോങ്ങം, ശഫീഖ് ഐക്കരപ്പടി (ഓർഗാനെറ്റ് ) ജുനൈദ് മഞ്ചേരി , റഹീസ് താനൂർ(സഹചാരി) ഫഹദ് വാഫി (ഇബാദ്) ശരീഫ് നിസാമി തിരുവനന്തപുരം, മുഫ്നാസ് നാദാപുരം, ശഫീഖ് പുതുക്കോളി, ഖമറുദ്ദീൻ എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.
വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സജീവമായ ഇടപെടലുകൾ നടത്തുവാൻ തീരുമാനിച്ചു. ഉസ്താദ് അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സഈദ് ഓമാനൂർ സ്വാഗതവും സ്വദഖതുല്ലാഹ് ഹസനി നന്ദിയും പറഞ്ഞു.

സമാന്തര പഠന മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: SKSSF
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ഓപ്പൺ സർവ്വകാലശാല സ്ഥാപിച്ചതിനെ തുടർന്ന് സമാന്തര പഠന മേഖലയിലുണ്ടായ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇയ്യിടെ ആരംഭിച്ച ഓപ്പൺ സർവ്വകലാശാലക്ക് ഇതുവരെ യു. ജി. സി അംഗീകരം ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വകപ്പ് മന്ത്രി നിയമസഭയിൽ നടത്തിയ വിശദീകരണം നിരുത്തരവാദപരമാണ്. മറ്റു സർവ്വകലാശാലകളിൽ നിലവിലുണ്ടായിരുന്ന സമാന്തര പഠന സംവിധാനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. സംസ്ഥാനത്തെ റഗുലർ കൊളേജുകളിൽ പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. പ്ലസ് ടു, ഡിഗ്രി പാസ്സായ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പഠനം ഇക്കാരണത്താൽ അവതാളത്തിലായിരിക്കുകയാണ്. സമാന്തര മേഖലയിൽ പഠിക്കുന്നവർ അസംഘടിതരായതിനാൽ അവരുടെ വിദ്യാഭ്യാസ കാര്യം സർക്കാർ നിസ്സാരവത്കരിക്കരുത്. ഇക്കാര്യത്തിൽ ഗവർണർ, മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, വൈസ് ചാൻസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് സംഘടന നിവേദനം നൽകും. ഇതിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവാൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ ഓൺലൈൻ മീറ്റിൽ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.

കോവിഡ് മരണം; സംസ്‌കാര ചടങ്ങുകളില്‍ ഇളവ് സമസ്തയുടെ ഇടപെടല്‍ മൂലം
ചേളാരി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീടുകളില്‍ വെച്ച് പരിമിതമായ മതാചാരം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇടപെടല്‍ മൂലം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നേതാക്കളെ വിളിച്ച് ഇക്കാര്യം പരിശോധിക്കാമെന്ന് പറഞ്ഞിരുന്നു.
2021 ജൂണ്‍ 18 ന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുമായി എസ്.വൈ.എസ് നേതാക്കളായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവും കെ.മോയിന്‍കുട്ടി മാസ്റ്ററും നടത്തിയ ചര്‍ച്ചയിലും സമസ്ത പ്രസിഡണ്ടിന്റെയും ജനറല്‍ സെക്രട്ടറിയുടെയും നിവേദനത്തിന്മേല്‍ അനുകൂല നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സമസ്തയുടെ ആവശ്യം പരിഗണിച്ച് കോവിഡ് മൂലം മരണപ്പെട്ടവരുടെ മൃതശരീരം മതാചാര പ്രകാരം സംസ്‌കാരിക്കാന്‍ നിയമത്തില്‍ ഇളവ് നല്‍കിയ നടപടി അഭിനന്ദനാര്‍ഹമാണെന്നും, വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരത്തിന് പള്ളികളില്‍ മിനിമം 40 പേര്‍ക്ക് അനുമതി നല്‍കി പ്രത്യേകം ഇളവുകള്‍ അനുവദിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് നല്‍കിയ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്ത് ഉദാത്ത മാതൃകയാവുന്നു. സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റികള്‍ മറ്റു ഏജന്‍സികള്‍ എന്നിവരെല്ലാം നടത്തുന്ന പൊതുപരീക്ഷകള്‍ പലപ്പോഴായി താളം തെറ്റുമ്പോള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റെ കുറ്റമറ്റ പൊതുപരീക്ഷ സംവിധാനം അക്കാദമിക് ലോകം പലപ്പോഴായി പ്രശംസിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ റിസള്‍ട്ട് പ്രഖ്യാപിക്കുന്നത് വരെ എണ്ണയിട്ടയന്ത്രം പോലെയാണ് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കോവിഡ്-19 മൂലം വിദേശങ്ങളില്‍ മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ ഓണ്‍ലൈന്‍ ആയാണ് പരീക്ഷ നടന്നിരുന്നത്. വിദേശങ്ങളില്‍ നടന്ന സമസ്ത ഓണ്‍ലൈന്‍ പരീക്ഷയെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും അക്കാദമിക സമൂഹവും മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ഇന്ത്യയില്‍ 3,4 തിയ്യതികളില്‍ നടത്തിയ ഓഫ്‌ലൈന്‍ പരീക്ഷയുടെ 11 ലക്ഷത്തോളം ഉത്തരക്കടലാസുകള്‍ പരിശോധിച്ച് ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കകം ഫലം പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. കോവിഡ്-19 ന്റെ നിയന്ത്രണ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ പ്രവര്‍ത്തനങ്ങള്‍ എന്നത് ഏറെ ശ്രദ്ധേയം. കോവിഡ്-19 പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങളെല്ലാം നടന്നത്.
മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 2020 ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ മുഖേനയാണ് ഈ അദ്ധ്യായന വര്‍ഷത്തെ ക്ലാസുകള്‍ നടന്നിരുന്നത്. സാങ്കേതിക മേന്മയും അവതരണമികവും സമസ്ത ഓണ്‍ലൈന്‍ മദ്‌റസയെ പ്രത്യേകം ശ്രദ്ധേയമാക്കിയിരുന്നു. പൊതുപരീക്ഷാ ഫലത്തിലെ ഉയര്‍ന്ന ശതമാനം ഓണ്‍ലൈന്‍ പഠനത്തിന്റെ മികവിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രത്യേക ശിക്ഷണത്തിന്റെയും ഫലമാണ് സൂചിപ്പിക്കുന്നത്.
പരീക്ഷ നടത്തിപ്പുമായി സഹകരിച്ച എല്ലാവരെയും വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരും പ്രത്യേകം അഭിനന്ദിച്ചു.

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയം 96.08%, 506 പേര്‍ക്ക് ടോപ് പ്ലസ്.
തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഏപ്രില്‍ 2,3 തിയ്യതികളില്‍ വിദേശങ്ങളില്‍ ഓണ്‍ലൈനായും, ഏപ്രില്‍ 3, 4 തിയ്യതികളില്‍ ഇന്ത്യയില്‍ ഓഫ്ലൈനായും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 2,62,577 വിദ്യാര്‍ത്ഥികളില്‍ 2,54,205 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,44,228 പേര്‍ വിജയിച്ചു (96.08 ശതമാനം). ആകെ വിജയിച്ചവരില്‍ 506 പേര്‍ ടോപ് പ്ലസും, 18,212 പേര്‍ ഡിസ്റ്റിംഗ്ഷനും, 42,543 പേര്‍ ഫസ്റ്റ് ക്ലാസും, 28,145 പേര്‍ സെക്കന്റ് ക്ലാസും, 1,54,822 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. കേരളം, കര്‍ണാടക, പോണ്ടിച്ചേരി, തമിഴ്‌നാട്, അന്തമാന്‍, ലക്ഷ ദ്വീപ്, യു.എ.ഇ, ഖത്തര്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലായി 7,224 സെന്ററുകളിലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,287 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നത്.
അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,14,049 കുട്ടികളില്‍ 1,10,327 പേര്‍ വിജയിച്ചു. 96.74 ശതമാനം. 300 ടോപ് പ്ലസും, 12,409 ഡിസ്റ്റിംഗ്ഷനും, 28,899 ഫസ്റ്റ് ക്ലാസും, 17,856 സെക്കന്റ് ക്ലാസും, 50,863 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 96,877 കുട്ടികളില്‍ 92,208 പേര്‍ വിജയിച്ചു. 95.18 ശതമാനം. 75 ടോപ് പ്ലസും, 3503 ഡിസ്റ്റിംഗ്ഷനും, 7,449 ഫസ്റ്റ് ക്ലാസും, 6,350 സെക്കന്റ് ക്ലാസും, 74,831 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 37,064 കുട്ടികളില്‍ 35,639 പേര്‍ വിജയിച്ചു. 96.16 ശതമാനം. 88 ടോപ് പ്ലസും, 1,559 ഡിസ്റ്റിംഗ്ഷനും, 4,894 ഫസ്റ്റ് ക്ലാസും, 3,240 സെക്കന്റ് ക്ലാസും, 25,858 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 6,215 കുട്ടികളില്‍ 6,054 പേര്‍ വിജയിച്ചു. 97.41 ശതമാനം. 43 ടോപ് പ്ലസും, 741 ഡിസ്റ്റിംഗ്ഷനും, 1,301 ഫസ്റ്റ് ക്ലാസും, 699 സെക്കന്റ് ക്ലാസും, 3,270 തേര്‍ഡ്ക്ലാസും ലഭിച്ചു.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ചാം ക്ലാസില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടുങ്ങാത്തകുണ്ട് - താനൂര്‍ കെ.കെ. ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്‌റസയാണ്. 298 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 260 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ഏഴാം ക്ലാസില്‍ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക് മദ്‌റസയാണ്. 214 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 188 പേര്‍ വിജയിച്ചു. പത്താം ക്ലാസില്‍ എടപ്പാള്‍ - ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്‌റസയില്‍ നിന്നാണ്. 130 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ എല്ലാവരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ മലപ്പുറം ഈസ്റ്റ് ജില്ലയിലെ പേങ്ങാട് ഇര്‍ശാദു സ്വിബ്യാന്‍ മദ്റസയിലും, മലപ്പറും വെസ്റ്റ് ജില്ലയിലെ വി.കെ. പടി ദാറുല്‍ ഇസ്ലാം അറബിക് മദ്രസയിലുമാണ്. 27 കുട്ടികളില്‍ എല്ലാവരും വിജയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം വെസ്റ്റ് ജില്ല്ലയിലെ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്റസയിലാണ് 472 പേര്‍ വിജയിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലാണ്. 7753 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ പരീക്ഷക്കിരുത്തിയ യു.എ.ഇ.യിലാണ്. 864 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു വിജയിച്ചു.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2021 മെയ് 30ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടക്കുന്ന ''സേ’’പരീക്ഷക്കിരിക്കാവുന്നതാണ്. www.online.samastha.info എന്ന സൈറ്റില്‍ മദ്റസ ലോഗിന്‍ ചെയ്ത് മെയ് 3 മുതല്‍ 19 വരെ സേപരീക്ഷക്ക് 170 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് 100 രൂപയും ഫീസടച്ചു ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ ഫലം www.samastha.info എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.
ഏപ്രില്‍ 2,3,4 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ കോവിഡ് 19 പശ്ചാതലത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 29, 30 തിയ്യതികളില്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് സ്പെഷ്യല്‍ പരീക്ഷ നടത്തുന്നതാണ്. അത്തരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മദ്റസയിലെ ബന്ധപ്പെട്ടവര്‍ രേഖാമൂലം മേല്‍ തിയ്യതിക്കകം അപേക്ഷിക്കേണ്ടതാണ്.

ദാറുല്‍ഹുദാ: രണ്ട് യു.ജി സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി
തിരൂരങ്ങാടി: പുതിയ അധ്യയന വര്‍ഷം മുതല്‍ ദാറുല്‍ഹുദാ ഇസ്്‌ലാമിക് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജായി പ്രവര്‍ത്തിക്കുന്നതിനു രണ്ടു സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി.
ലക്ഷദ്വീപിലെ അമിനി ദീപില്‍ ഖിദ്്മത്തുല്‍ ഇസ്്‌ലാം സംഘത്തിനും കീഴിലുള്ള സിദ്ദീഖ് മൗലാ അറബിക് കോളേജില്‍ ഹുദവി കോഴ്‌സിനും എറണാകുളം ചങ്ങമ്പുഴ നഗര്‍ ഖിദ്്മത്തുല്‍ ഇസ്്‌ലാം ട്രസ്റ്റിന് കീഴിലുള്ള പി.ടി അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ ദാറുല്‍ ബനാത്ത് അക്കാദമിയില്‍ സഹ്‌റാവിയ്യ കോഴ്‌സിനുമാണ് അനുമതി നല്‍കിയത്. വാഴ്‌സിറ്റിയുടെ വനിതാ കാമ്പസിന്റെ പ്രഥമ അഫിലിയേറ്റഡ് സ്ഥാപനമായിരിക്കും എറണാകുളം ചങ്ങമ്പുഴ നഗറിലെ പി.ടി അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ ദാറുല്‍ ബനാത്ത് അക്കാദമി. ഇരു സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

'സമ്മർ ഗൈഡ് 2021', ട്രെന്റ് വേനൽക്കാല പരിശീലന പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെൻഡ് ഏപ്രിൽ,മെയ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന വേനൽകാല വിദ്യാഭ്യാസ പരിശീലന പദ്ധതിയായ സമ്മർ ഗൈഡിന്റെ സംസ്ഥാനതല ഉൽഘാ ടനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. എസ് കെ എസ് എസ് എഫ് പാണക്കാട് യൂണിറ്റിൽ വെച്ചായിരുന്നു പരിപാടി.
അടുത്ത അധ്യയന വർഷം പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി യൂണിറ്റ് തലത്തിൽ എ പ്ലസ് ഗൈഡ് ഗോൾ സെറ്റിംഗ് ശിൽപശാലകൾ, പ്ളസ്റ്റു കഴിഞ്ഞ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ക്ളസ്റ്റർ തലങ്ങളിൽ കരിയർ ക്ലിനിക്ക്, കൗമാരക്കാർക്കായി മേഖല തലങ്ങളിൽ എക്സലൻഷ്യ റെസിഡ ൻഷ്യൽ ക്യാമ്പ്, ജില്ലാ തലങ്ങളിൽ വിദഗ്‌ധർ നയിക്കുന്ന കരിയർ കോൺഫ്രൻസ് സംസ്ഥാന സമിതിയുടെ കീഴിൽ എൻ ടി എസ് ഇ തീവ്ര പരിശീലനം, മഹല്ല് തലങ്ങളിൽ സമ്മർ സ്കൂൾ തുടങ്ങിയവയാണ് കാമ്പയിൻ കാലയളവിലെ പ്രധാന പരിപാടികൾ. പരിശീലനം നേടിയ ട്രെന്റ് റിസോഴ്സ് ബാങ്ക് അംഗങ്ങളാണ് വിവിധ ക്ളാസ്സുകൾക്ക് നേതൃത്വം നൽകുക.
ചടങ്ങിൽ ട്രെന്റ് ചെയർമാൻ റഷീദ് കോടി യൂറ അധ്യക്ഷത വഹിച്ചു. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ, ഡോ: എം അബ്ദുൽ ഖയ്യും, നൗഫൽ വാകേരി, കെ.കെ മുനീർ വാണിമേൽ, സിദ്ധീഖുൽ അക്ബർ വാഫി, അനസ് പൂക്കോ ട്ടൂർ, മുഹമ്മദ് ഹസീം ആലപ്പുഴ, സിദ്ധീഖ് മന്ന,സൈനുൽ ആബിദ് കരുവാരക്കുണ്ട്, റഹൂഫ് കാച്ചടിപ്പാറ, സജീർ പാണക്കാട് പ്രസംഗിച്ചു. ട്രെന്റ് കൺവീനർ ഷാഫി ആട്ടീരി സ്വാഗതവും റാഫി വാഴയൂർ നന്ദിയും പറഞ്ഞു.

സമസ്ത ഓണ്‍ലൈന്‍ പൊതുപരീക്ഷക്ക് അക്കാദമിക സമൂഹത്തിന്റെ പ്രശംസ
ചേളാരി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ ഏപ്രില്‍ 2,3 തിയ്യതികളില്‍ സമസ്ത നടത്തിയ ഓണ്‍ലൈന്‍ പൊതുപരീക്ഷ അക്കാദമിക സമൂഹത്തിന്റെ പ്രശംസ നേടി. പരീക്ഷാ സംവിധാനത്തിന്റെ നൂതനരീതിയും സാങ്കേതിക മികവും കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ഓരോ കുട്ടിക്കും അനുവദിച്ച പാസ്വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് നിശ്ചിത സമയത്ത് പരീക്ഷക്ക് അറ്റന്റ് ചെയ്തത്. യു.എ.ഇ, സഊദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ വഴി പൊതുപരീക്ഷ നടന്നത്. പരീക്ഷ നടപടികള്‍ക്ക് സഹകരിച്ച എല്ലാവരെയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ അഭിനന്ദിച്ചു.
- Samasthalayam Chelari
- Samasthalayam Chelari
സമസ്ത പൊതുപരീക്ഷ ആരംഭിച്ചു
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷ ഇന്നലെ ആരംഭിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടത്തുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ ഓണ്‍ലൈനായാണ് പരീക്ഷ നടന്നത്. ആകെ 7220 സെന്ററുകളിലായി 2,62,512 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. 141 സൂപ്രണ്ടുമാരെയും 10,844 സൂപ്രവൈസര്‍മാരെയും പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
കോവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പരീക്ഷ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വിത്യസ്തമായി ചില പ്രത്യേകതകള്‍ ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ ഫീസടവും രജിസ്ത്രേഷനും ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിച്ചിരുന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റും ഏര്‍പ്പെടുത്തിയിരുന്നു. 141 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ചാണ് ഈ വര്‍ഷത്തെ മൂല്യനിര്‍ണയം നടക്കുന്നത്. ഏപ്രില്‍ 7, 8 തിയ്യതികളില്‍ നടക്കുന്ന ഉത്തര പേപ്പര്‍ പരിശോധനക്ക് പതിനായിരത്തോളം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഒരു സൂപ്രണ്ടും അസിസ്റ്റന്റ് സൂപ്രണ്ടും മൂല്യനിര്‍ണയ ക്യാമ്പിന് നേതൃത്വം നല്‍കും. പരീക്ഷ നടത്തിപ്പിന്ന് മദ്റസ കമ്മിറ്റികള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ഉത്തരപേപ്പറുകള്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് സൂപ്രണ്ടുമാര്‍ ഏറ്റുവാങ്ങും.

Subscribe to:
Posts (Atom)