'ലൈറ്റ് ഓഫ് മിഹ്‌റാബ്' പ്രഭാഷക ശില്‍പശാല സമാപിച്ചു: സുന്നീ മഹല്ല് ഫെഡറേഷന്‍
ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ - സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 'ലൈറ്റ് ഓഫ് മിഹ്‌റാബ്' ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി പ്രഭാഷക ശില്‍പശാലയും മൊഡ്യൂള്‍ പ്രിപ്പറേഷനും സംഘടിപ്പിച്ചു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉല്‍ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഹദിയ്യത്തുല്ല അല്‍ ഐദറൂസി തങ്ങള്‍ ആലപ്പുഴ അധ്യക്ഷനായി. എസ്.എം.എഫ്.സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. കോഡിനേറ്റര്‍ ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ കാമ്പയിന്‍ വിശദീകരണം നടത്തി. എസ്.എം.എഫ്. സംസ്ഥാന സെക്രട്ടറി വി.എ.സി. കുട്ടി ഹാജി പാലക്കാട്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, ജില്ലാ സെക്രട്ടറിമാരായ എ.കെ.അബ്ദുല്‍ ബാഖി കണ്ണൂര്‍, പി.സി.ഇബ്രാഹിം ഹാജി വയനാട്, സലാം ഫൈസി മുക്കം, സി.എച്ച്. ത്വയ്യിബ് ഫൈസി മലപ്പുറം, ബശീര്‍ കല്ലേപ്പാടം തൃശൂര്‍, മഅ്മൂന്‍ ഹുദവി കോട്ടയം, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന വൈസ് പ്രസിഡന്റ് ചുഴലി മുഹ്യദ്ദീന്‍ ബാഖവി, ജില്ലാ സെക്രട്ടറിമാരായ സിറാജുദ്ദീന്‍ ദാരിമി കണ്ണൂര്‍, ഇ.ടി.അസീസ് ദാരിമി കോഴിക്കോട്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, മുജീബ് ഫൈസി വയനാട്, ഇസ്മാഈല്‍ റഹ്മാനി തൃശൂര്‍, ഹനീഫ കാശിഫി ഇടുക്കി, സിദ്ദീഖ് ഫൈസി തിരുവനന്തപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.എം.എഫ്.സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ് സ്വാഗതവും മലപ്പുറം ജില്ലാ ഓര്‍ഗനൈസര്‍ ഇസ്മാഈല്‍ ഹുദവി ചെമ്മാട് നന്ദിയും പറഞ്ഞു.
കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനവും മലപ്പുറം ജില്ലാ സംഗമവും ഓഗസ്റ്റ് 31 ചൊവ്വാഴ്ച രാവിലെ മലപ്പുറം സുന്നി മഹലില്‍ നടക്കും. തുടര്‍ന്ന് മൂന്ന് മാസങ്ങളിലായി ജില്ലാ, മേഖലാ, മഹല്ല് തലങ്ങളില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും.
- SUNNI MAHALLU FEDERATION