- Samasthalayam Chelari
അസ്മി പ്രിന്‍സിപ്പല്‍ മീറ്റ് 31ന്
ചേളാരി. അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് ( അസ്മി) യുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍ മീറ്റ് ആഗസ്ത് 31 ചൊവ്വാഴ്ച നടക്കും.
''ഗ്ലീം 21'' എന്ന പേരില്‍ നടക്കുന്ന പരിപാടി രാവിലെ 10.30 ന് സമസ്ത ജനറല്‍ മാനേജര്‍ കെ മോയീന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്യും. അസ്മി ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. ആര്‍ട്ട് ഓഫ് ലീഡര്‍ എന്ന വിഷയം എസ് വി മുഹമ്മദലിയും ഫോര്‍ പാരന്റ് എന്ന വിഷയം കെ ടി അഷ്‌റഫും അവതരിപ്പിക്കും. അസ്മി വര്‍ക്കിംഗ് സെക്രട്ടറി റഹീം ചുഴലി, അക്കാദമിക് സമിതി കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ട്രൈനിംഗ് ബോര്‍ഡ് കണ്‍ വീനര്‍ റശീദ് മാസ്റ്റര്‍ കമ്പളക്കാട്, ഇന്‍സ്‌പെക്ഷന്‍ സമിതി കണ്‍വീനര്‍ അഡ്വ നാസര്‍ കാളമ്പാറ, എക്‌സാം ബോര്‍ഡ് കണ്‍വീനര്‍ സയ്യിദ് അനീസ് ജിഫ്‌രി തങ്ങള്‍ പ്രിസം കണ്‍വീനര്‍ ശാഫി മാസ്റ്റര്‍ ആട്ടീരി, ഫെസ്റ്റ് കണ്‍വീനര്‍ മജീദ് പറവണ്ണ എന്നിവര്‍ വിവിധ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, പി വി മുഹമ്മദ് മൗലവി , അഡ്വ പി പി ആരിഫ്, നവാസ് ദാരിമി ഓമശ്ശേരി, സലീം എടക്കര, ഒ.കെ.എം കുട്ടി ഉമരി സംബന്ധിക്കും. കെ ജി വിഭാഗം ഓണ്‍ലൈനായും സ്‌കൂള്‍ വിഭാഗം ഓഫ് ലൈനായും നടക്കുന്ന മീറ്റില്‍ മുന്നൂറോളം സ്ഥാപന മേധാവികള്‍ പങ്കെടുക്കും.
- Samasthalayam Chelari
- Samasthalayam Chelari