- SKSSF STATE COMMITTEE
SKSSF ദേശീയ സംഘം ദാനിഷ് സിദ്ധീഖിയുടെ വസതി സന്ദർശിച്ചു
ന്യൂ ഡൽഹി : താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് ദാനിഷ് സിദ്ധീഖിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എസ്. കെ. എസ്. എസ്. എഫ് ദേശീയ നേതാക്കൾ അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ ദാനിഷിന്റെ പിതാവ് അക്തർ സിദ്ധീഖിയുമായി ഫോണിൽ സംസാരിച്ചു. ദാനിഷിന്റെ വിയോഗം നികത്താനാവാത്തതാണെന്ന് നേതാക്കൾ പ്രതികരിച്ചു. എസ്. കെ. എസ്. എസ്. എഫ് ദേശീയ കോഡിനോർ അഷ്‌റഫ് നദ് വി കുറ്റിപ്പുറം, ഡൽഹിഎസ്. കെ. എസ്. എസ്. എഫ് ട്രഷറർ അസ്ഹറുദ്ധീൻ. പി, ഹാഷിർ ഹുദവി മടപ്പള്ളി എന്നിവരാണ് സന്ദർശകസംഘത്തിലുണ്ടായിരുന്നത്.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE