സമാന്തര പഠന മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: SKSSF
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ഓപ്പൺ സർവ്വകാലശാല സ്ഥാപിച്ചതിനെ തുടർന്ന് സമാന്തര പഠന മേഖലയിലുണ്ടായ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇയ്യിടെ ആരംഭിച്ച ഓപ്പൺ സർവ്വകലാശാലക്ക് ഇതുവരെ യു. ജി. സി അംഗീകരം ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വകപ്പ് മന്ത്രി നിയമസഭയിൽ നടത്തിയ വിശദീകരണം നിരുത്തരവാദപരമാണ്. മറ്റു സർവ്വകലാശാലകളിൽ നിലവിലുണ്ടായിരുന്ന സമാന്തര പഠന സംവിധാനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. സംസ്ഥാനത്തെ റഗുലർ കൊളേജുകളിൽ പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. പ്ലസ് ടു, ഡിഗ്രി പാസ്സായ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പഠനം ഇക്കാരണത്താൽ അവതാളത്തിലായിരിക്കുകയാണ്. സമാന്തര മേഖലയിൽ പഠിക്കുന്നവർ അസംഘടിതരായതിനാൽ അവരുടെ വിദ്യാഭ്യാസ കാര്യം സർക്കാർ നിസ്സാരവത്കരിക്കരുത്. ഇക്കാര്യത്തിൽ ഗവർണർ, മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, വൈസ് ചാൻസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് സംഘടന നിവേദനം നൽകും. ഇതിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവാൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ ഓൺലൈൻ മീറ്റിൽ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE