ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കുക: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

ചേളാരി: സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് എസ്.കെ.ജെ.എം.സി.സി. യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, തൊഴില്‍ സംവരണം, വഖഫ് എന്നീ മേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാത്തത് ത്വരിതഗതിയില്‍ നടപ്പാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.

മുസ്‌ലിം പിന്നോക്ക മേഖലകളില്‍ പ്ലസ്ടുവിനും ഉന്നത പഠനത്തിനും കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കല്‍, അറബിക് സര്‍വ്വകലാശാല, പി.എസ്.സി ഉദ്യോഗ നിയമനങ്ങള്‍ക്കായി ബാക്ക്‌ലോഗ് നികത്തല്‍ തുടങ്ങിയ പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ചേളാരി മുഅല്ലിം കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് സ്വാഗതം പറഞ്ഞു. ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍ എളേറ്റില്‍, പി. ഹസൈനാര്‍ ഫൈസി ഫറോക്ക്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍ഗോഡ്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, എം.എ.ചേളാരി, സി. മുഹമ്മദലി ഫൈസി പാലക്കാട്, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി വെന്നിയൂര്‍, അബ്ദുസ്സ്വമദ് മൗലവി മുട്ടം, എം. അബ്ദുറഹ്മാന്‍ ഫൈസി മാണിയൂര്‍, അഷ്‌റഫ് ഫൈസി പനമരം, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എഛ്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കോട്ടയം സംസാരിച്ചു. സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്ദി പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen