1921ൽ നടന്ന സ്വാതന്ത്ര്യ സമരങ്ങളിൽ ശ്രദ്ധേയമായതാണ് മലബാർ സമരം. മലബാർ മേഖലയിലെ ബ്രിട്ടീഷുകാർക്കു നേരെ മാപ്പിളമാർ ആരംഭിച്ച സമരം പിൽക്കാലത്ത് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മലബാർ ലഹള, ഖിലാഫത്ത് സമരം, കാർഷിക ലഹള, തുടങ്ങിയ പേരുകളിൽ ചർച്ച ചെയ്യപ്പെടുന്ന സമരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ചോദ്യം ചെയ്യുകയും തുടർന്ന് ബ്രിട്ടീഷുകാർ മസ്ലീം വിരോധികളായി മാറുകയുമാണുണ്ടായത്. സമരത്തിന്റെഭാഗമായി നിരവധി പേർ ബ്രീട്ടീഷുകാരുടെ കൊടിയ പീഡനത്തിന് വിധേയരായി. അനേകം പേർ പലായനം ചെയ്യേണ്ടിവന്നു. മലബാർ സമരത്തിന്റെ നൂറാം വാർഷികം തികയുന്നതിന്റെ ഭാഗമായാണ് എസ്.കെ.എസ്.എസ്.എഫ് മലബാർ ഹിസ്റ്ററി കോൺഗ്രസ് നടത്തുന്നത്.
ഡിസംബർ ആദ്യ വാരത്തിൽ മലപ്പുറത്തു സമാപിക്കുന്ന കോൺഗ്രസ്സ് “1921- 2021 കേരളാ മുസ്ലിംകൾ അതിജീവനത്തിന്റെ നൂറ് വർഷങ്ങൾ” എന്ന പ്രമേയത്തിൽ നാല് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒന്നാംഘട്ടത്തിൽ സമര കേന്ദ്ര സംഗമങ്ങൾ നടക്കും.
രണ്ടാം ഘട്ടത്തിൽ ചരിത്ര വിദ്യാർത്ഥി - അദ്ധ്യാപക ഗവേഷക സംഗമം കോഴിക്കോട് വെച്ച് നടക്കും. ഒക്ടോബർ രണ്ടാം വാരത്തിൽ “സമരം, ചരിത്രമെഴുത്ത്, രാഷ്ട്രീയം” എന്ന പ്രമേയത്തിൽ നടക്കുന്ന ഈ സെമിനാർ ട്രെൻഡ് കേരളയും ഫാറൂഖ് കോളേജും അക്കാദമിക സഹകരണത്തോടെയാണ് നടത്തുന്നത്.
മൂന്നാം ഘട്ടം ലോക്കൽ ഹിസ്റ്ററി സമ്മിറ്റ് നവംബറിൽ എല്ലാ ക്ലസ്റ്ററുകളിലും നടക്കും.
നാലാം ഘട്ടത്തിൽ ഗവേഷണ പ്രബന്ധങ്ങളുടെ സമാഹരണവും ഹിസ്റ്ററി കോൺഗ്രസ്സ് ഗ്രാന്റ് ഫിനാലെയും ഡിസംബർ മൂന്ന്, നാല്, അഞ്ച് തിയ്യതികളിൽ മലപ്പുറത്ത് നടക്കും. ഹിസ്റ്ററി കോൺഗ്രസിന്റെ ഭാഗമായി റിസേർച് കളക്ഷൻസ്, സ്മാരക സംരക്ഷണം, സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, കലാപ - പലായന പഠനങ്ങൾ, കലാപാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക് കണ്ടെത്തലും രേഖപ്പെടുത്തലും, പ്രാദേശിക ചരിത്ര രചന, മലബാർ ചരിത്ര ഉപാദാനങ്ങളുടെ ശേഖരണവും സംരക്ഷണവും തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കോഴിക്കോട് ഇസ്ലാമിക് സെന്ററിൽ ആരംഭിക്കുന്ന മലബാർ ചരിത്ര ലൈബ്രറിയുടെ ഉദ്ഘാടനം ജൂലൈ പതിനാലിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.
- SKSSF STATE COMMITTEE