ജാമിഅ: ജൂനിയർ കോളേജ് ശിൽപശാല സമാപിച്ചു

പട്ടിക്കാട്: ജാമിഅ: ജൂനിയർ കോളേജ് അവസാന വർഷ വിദ്യാർത്ഥികളുടെ ഗവേഷണ പ്രബന്ധങ്ങൾക്ക് മാർഗ്ഗ നിർദേശം നൽകേണ്ട ഗൈഡുമാർക്കുള്ള ശിൽപശാല സമാപിച്ചു. തഫ്സീർ, ഹദീസ്, ഫിഖ്ഹ്, അഖീദ, ലുഗ: എന്നീ ഫാക്വൽറ്റികളിലേക്ക് സമർപ്പിക്കപ്പെടുന്ന പഠന പ്രബന്ധങ്ങൾ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി യഥാക്രമം എട്ട്, ആറ് വർഷത്തെ പഠന പൂർത്തീകരണത്തിൻ്റെ പ്രധാന ഭാഗമാണ്. ഇരുപത്തിനാല് സ്ഥാപനങ്ങളിലെ മുന്നൂറോളം വരുന്ന വിദ്യാർത്ഥികളുടെ ഗൈഡു മാരാണ് ശിൽപശാലയിൽ പങ്കെടുത്തത്.

ജാമിഅ: നൂരിയ്യ: സെക്രട്ടറി കെ. ഇബ്റാഹീം ഫൈസി തിരൂർക്കാട് ഉദ്ഘാടനം ചെയ്തു.ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ഫാക്വൽറ്റി ഡീനുമാരായ ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഉമർ ഫൈസി മുടിക്കോട് എന്നിവർ നേതൃത്വം നൽകി. ഡോ അബ്ദുറഹ്മാൻ ഫൈസി മുല്ലപ്പള്ളി വിഷയാവതരണം നടത്തി. ടി എ ച്ച് ദാരിമി, മുജ്തബ ഫൈസി പ്രസംഗിച്ചു.
- JAMIA NOORIYA PATTIKKAD