സഹചാരി കോ-ഓർഡിനേറ്റേഴ്സ് കോൺക്ലേവ് ഇന്ന് (13-10-2021)

കോഴിക്കോട്: എസ് കെ എസ് എസ് എഫിൻ്റെ ആതുര സേവന പ്രവർത്തനങ്ങൾക്ക് പ്രദേശിക തലങ്ങളിൽ നേതൃത്വം നൽകുന്ന സഹചാരി സെന്റര്‍ കോ-ഓർഡിനേറ്റർമാർക്കുള്ള സംസ്ഥാന തല കോൺക്ലേവ് ഇന്ന് (ബുധൻ) തിരൂർ തലക്കടത്തൂർ സഫിയ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി പ്രമുഖർ വിഷയാവതരണം നടക്കും.

സംഘടനയുടെ കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് പ്രോഗ്രാമിൻ്റെ കോ-ഓർഡിനേറ്റർമാർക്കുള്ള പരിശീലന പരിപാടി ഇതോടൊപ്പം രണ്ടാം വേദിയിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാപന പരിപാടി ഡോ. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫൽ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. വിവിധ സംഘടനാ നേതാക്കളും ഗൾഫ് കമ്മിറ്റി പ്രതിനിധികളും സംബന്ധിക്കും. സർട്ടിഫിക്കറ്റ് വിതരണം, മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിംഗ് തുടങ്ങിയവയും നടക്കും.
- SKSSF STATE COMMITTEE