ഹലീമ ബീവിയുടെ നാമധേയത്തിലുള്ള കെട്ടിടത്തില്‍ പ്രാഥമിക മതപഠന കേന്ദ്രം, പെണ്‍കുട്ടികളുടെ ഉന്നത മതപഠനത്തിനുള്ള വനിതാ സ്ഥാപനം എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. വാഴ്‌സിറ്റിയുടെ നാലാം ബാച്ചുകാരണ് സ്ഥാപന നിര്‍മാണത്തിനു തുക നല്‍കിയത്. തദ്ദേശീയനായ പണ്ഡിതന്‍ സൗജ്യനമായി നല്‍കിയ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
ഉദ്ഘാടന പൊതു സമ്മേളനത്തില്‍ അലിഗഢ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.പി ഫൈസല്‍ ഹുദവി മാരിയാട്, മൗലാനാ ശറഫുദ്ദീന്‍ അസ്അദി, മൗലാനാ അബ്ദുല്ല മുഫ്തി, മുഫ്തി അബ്ദുര്‍റസാഖ് മളാഹിരി, മൗലാനാ മുഫ്തി അബ്ദുര്‍റശീദ്, മൗലാനാ മുഹമ്മദ് അഫ്‌റോസ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, ബിന്‍യാമീന്‍ ഹുദവി, അബ്ദുല്‍ഖാദിര്‍ പരപ്പനങ്ങാടി, അബ്ബാസ് വേങ്ങര, അന്‍വര്‍ സാദത്ത് പെരിന്തല്‍മണ്ണ, മഖ്ബൂല്‍ ഹുദവി, ഇര്‍ഫാന്‍ ഹുദവി, ശാഫി ഹുദവി ചേറൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: ആന്ധ്രപ്രദേശിലെ ഗുണ്ട്‍ലപ്പള്ളിയില്‍ നിര്‍മിച്ച ഹാദിയ മോറല്‍ സ്കൂള്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി സമീപം.
- Darul Huda Islamic University