ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് അന്തിമ രൂപമായി

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ സംഘടിപ്പിക്കുന്ന മീലാദ് കോണ്‍ഫ്രന്‍സും മൗലിദ് സദസ്സും ഒക്ടോബര്‍ 11 തിങ്കളാഴ്ച നടക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന മൗലിദ് സദസ്സിന് ഏലംകുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന മീലാദ് കോണ്‍ഫ്രന്‍സ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സീറത്തുന്നബി പഠന പദ്ധതിയുടെ ഉദ്ഘാടനം എം.പി അബ്്ദുസ്സമദ് സമദാനി എം.പി നിര്‍വ്വഹിക്കും. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പുത്തനഴി മൊയ്തീന്‍ ഫൈസി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, പ്രസംഗിക്കും.

വൈകിട്ട് 6.30ന് നടക്കുന്ന 'തിരുനബി (സ്വ): സത്യം, സ്‌നേഹം, സദ് വിചാരം' കാംപയിന്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സകരിയ്യ ഫൈസി പ്രസംഗിക്കും. 8.30ന് നടക്കുന്ന ഇശ്‌ഖേ മജ്‌ലിസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബശീര്‍ ഫൈസി ദേശമംഗലം നേതൃത്വം നല്‍കും. തുടര്‍ന്ന് വിവിധ സംഘങ്ങള്‍ അവതരിപ്പിക്കുന്ന ബുര്‍ദ-ഖവാലി നടക്കും.
- JAMIA NOORIYA PATTIKKAD